Asianet News MalayalamAsianet News Malayalam

'അടിച്ച് പൂസായപ്പോൾ വന്ന് ചുറ്റിയത് പെരുമ്പാമ്പ്, അതെങ്കില്‍ അത്, പോരട്ടേന്ന്...'; യുവാവിന്‍റെ വീഡിയോ വൈറൽ

മദ്യപിച്ച് കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതിനെ കുറിച്ച് വലിയ ധാരണയൊന്നും കാണില്ല. അതിനി, പെരുമ്പാമ്പ് ചുറ്റിപ്പിടിച്ചാല്‍ പോലും. മറ്റാരും കേള്‍ക്കാനില്ലാത്തതിനാല്‍ അതിനോട് സംസാരിക്കാനായിരിക്കും താത്പര്യം. 

Video of python coiled around drunk man in Andhra Pradesh goes viral in social media
Author
First Published Oct 17, 2024, 8:48 AM IST | Last Updated Oct 17, 2024, 8:48 AM IST


മീപകാലത്തായി പാമ്പുകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി വരുന്നുവെന്ന പരാതികള്‍ ഏറെയാണ്. മനുഷ്യവാസ പ്രദേശങ്ങളില്‍ ഇറങ്ങുന്ന ഇവ പലപ്പോഴും ഉപദ്രവകാരികളായി മാറുന്നു. എന്നാല്‍, ചില സമയങ്ങളില്‍ ആദ്യ ഭയം പടര്‍ത്തുമെങ്കിലും പിന്നീട് തമാശ തോന്നുന്ന ചില രംഗങ്ങളും ഇവ സൃഷ്ടിക്കാറുണ്ട്. അത്തരൊരു രംഗം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യയില്‍ കാണപ്പെടുന്ന രണ്ടിനം പെരുമ്പാമ്പുകളും ഒരേ സമയം കാണപ്പെടുന്ന ആന്ധ്രയില്‍ നിന്നാണ് ഇത്തവണത്തെ വീഡിയോ. 

കർണൂൽ ജില്ലയിലെ അവുകു മണ്ഡലിലെ  സിംഗാനപ്പള്ളി ഗ്രാമത്തിലായിരുന്നു സംഭവം. ജോലി കഴിഞ്ഞിറങ്ങിയ ലോറി ഡ്രൈവര്‍ അമിതമായി മദ്യപിച്ചു. ഒടുവില്‍, വീട്ടില്‍ പോകാനാകാതെ ഒരു കടയുടെ മുന്നില്‍ അയാള്‍ ഇരുന്നു, കുറച്ച് കഴിഞ്ഞ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇഴഞ്ഞെത്തിയ പെരുമ്പാമ്പ് അയാളെ വരിഞ്ഞു മുറുക്കി. ഈ സമയം പ്രദേശത്തുണ്ടായിരുന്നവര്‍ ഇത് കാണുകളുയം വിറക് ഉപയോഗിച്ച് പാമ്പിന്‍റെ പിടിയില്‍ നിന്നും അയാളെ രക്ഷപ്പെടുത്തുകയും ചെയ്തെന്ന് തെലുങ്ക് സ്ക്രിബ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍റില്‍ വഴി പുറത്ത് വിട്ട ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 

അച്ഛന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ മകള്‍ കാത്തിരുന്നത് 25 വര്‍ഷം; ഒടുവില്‍ സംഭവിച്ചത്

50 അടി നീളം, 1000 കിലോ ഭാരം, ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ജീവിച്ചത് ഇന്ത്യയിൽ; 'വാസുകി ഇൻഡിക്കസി'ന്റെ വിശേഷം

വീഡിയോയില്‍ ഒരു ചുമരിന്‍റെ താഴെ ഇരിക്കുന്ന മഞ്ഞ ഷര്‍ട്ടും നീല ലുങ്കിയും ധരിച്ച ഒരു മനുഷ്യന്‍റെ ചുമലിലൂടെ ഒരു കൂറ്റന്‍ പെരുമ്പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ചുറ്റും നിന്ന് ആളുകള്‍ ചിരിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമായ ശബ്ദങ്ങളും കേള്‍ക്കാം. ഇതിനോട് തലയാട്ടിയും കൈ ഉയര്‍ത്തിയും പ്രതികരിക്കാന്‍ ശ്രമിക്കുന്ന അയാള്‍ ഇടയ്ക്ക് പാമ്പിനോടും സംസാരിക്കാന്‍ ശ്രമിക്കുന്നു. ചുമലിലൂടെ ഇഴഞ്ഞെത്തിയ പാമ്പാകട്ടെ അയാളുടെ മടിയിൽ തലവച്ചാണ് കിടക്കുന്നത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് രസകരമായ കുറിപ്പുകളെഴുതാനെത്തി. 

ഇന്ത്യയില്‍ ഇന്ന് രണ്ട് ഇനം പെരുമ്പാമ്പുകളാണ് ജീവിച്ചിരിക്കുന്നത്. ശരാശരി 10 മുതൽ 13 അടി വരെ നീളമുള്ള ഇന്ത്യൻ റോക്ക് പൈത്തണും  50 കിലോഗ്രാം വരെ ഭാരമുണ്ടാകാറുള്ള 14 അടി വരെ വളരുന്ന ബർമീസ് പെരുമ്പാമ്പും. ഈ രണ്ട് ഇനവും ആന്ധ്രാപ്രദേശില്‍ കണ്ടുവരുന്നു. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പ് 'വാസുകി ഇന്‍ഡിക്കസ്' ആണ്. ഗുജറാത്തിലെ പനന്ദ്രോ ലിഗ്നൈറ്റ് ഖനിയ്ക്ക് സമീപത്ത് നിന്നായിരുന്നു ആ പുരാതന പാമ്പിന്‍റെ ഫോസില്‍ കണ്ടെത്തിയത്. 50 വരെ നീളം കണക്കാക്കുന്ന വാസുകി ഇന്‍ഡിക്കസ് പക്ഷേ, ജീവിച്ചിരുന്നത് 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്. ഇന്ന് അത്രയും വലിയ പാമ്പുകളൊന്നും ഇന്ത്യയില്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ഉള്ളതാകട്ടെ 14 അടി വലിപ്പമുള്ള ഒരു ബർമീസ് പെരുമ്പാമ്പിനെ അടുത്തിടെ ശ്രീകാകുളം ജില്ലയിൽ നിന്നും പിടികൂടിയത്. 

ഭര്‍ത്താവിന്‍റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; 'കാരണമുണ്ടെന്ന' യുവതിയുടെ വീഡിയോ വൈറല്‍

 

Latest Videos
Follow Us:
Download App:
  • android
  • ios