പരീക്ഷ എഴുതാൻ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് യുവതി, സഹായത്തിന് സഹോദരങ്ങളും
സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയാണ് കലാവതി പരീക്ഷയെഴുതാനായി പുഴ നീന്തിക്കടന്ന് പരീക്ഷ എഴുതാനായി പോയത്. ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയിൽ പങ്കെടുക്കാനായി രണ്ട് സഹോദരന്മാരുടെ സഹായം വാങ്ങിയാണ് അവൾ ചമ്പാവതി നദി കടന്നത്.
ഏറ്റവുമധികം നമ്മൾ ടെൻഷനടിക്കുന്ന ഒരു സംഗതി ആണ് പരീക്ഷ. ചിലപ്പോൾ പരീക്ഷ ആവാതിരുന്നു എങ്കിൽ എന്ന് പോലും നമുക്ക് തോന്നിപ്പോകും. പക്ഷേ, പരീക്ഷ നമ്മുടെ ഭാവിയെ സംബന്ധിക്കുന്ന സംഗതിയാണ്. അതിനാൽ, ചിലർക്ക് എന്ത് തടസങ്ങളുണ്ടായാലും പരീക്ഷ എഴുതിയേ തീരൂ. കാരണം, അവരുടെ ഭാവി തന്നെ ചിലപ്പോൾ അതിനെ അപേക്ഷിച്ചായിരിക്കും.
21 -കാരിയായ ഒരു സ്ത്രീയും ചെയ്തത് അത് തന്നെയാണ്. എന്ത് വന്നാലും പരീക്ഷ എഴുതിയേ തീരൂ എന്ന് അവർക്ക് നിർബന്ധമായിരുന്നു. അതിനായി, അവൾ വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ വെള്ളം നിറഞ്ഞ ചമ്പാവതി നദി നീന്തിക്കടന്നു. ഗജപതിനഗരം മണ്ഡലത്തിലെ മാരിവലസ ഗ്രാമത്തിലെ താമസക്കാരിയായ തഡ്ഡി കലാവതി എന്ന യുവതിയാണ് ആ ധീരയായ സ്ത്രീ.
സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയാണ് കലാവതി പരീക്ഷയെഴുതാനായി പുഴ നീന്തിക്കടന്ന് പരീക്ഷ എഴുതാനായി പോയത്. ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയിൽ പങ്കെടുക്കാനായി രണ്ട് സഹോദരന്മാരുടെ സഹായം വാങ്ങിയാണ് അവൾ ചമ്പാവതി നദി കടന്നത്. ഒഴുകുന്ന വെള്ളത്തിലൂടെ നീങ്ങാൻ പാടുപെടുമ്പോൾ കലാവതിയുടെ സഹോദരങ്ങൾ അവളെ തോളിൽ കയറ്റി നദിയുടെ മറുവശത്തേക്ക് മാറ്റുന്നത് വീഡിയോയിൽ കാണാം.
രണ്ട് ദിവസം മുമ്പ് തഡ്ഡി കലാവതി സ്വന്തം ഗ്രാമത്തിൽ വന്നതാണ്. ശനിയാഴ്ച പരീക്ഷയുള്ളതിനാൽ വെള്ളിയാഴ്ച വിശാഖപട്ടണത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും അറിയുന്നു. കനത്ത മഴയെ തുടർന്ന് ചമ്പാവതി നദി കുത്തിയൊലിച്ച് ഒഴുകുകയാണ്. അത് അതിന് ചുറ്റുമുള്ള ഗ്രാമത്തെ അത് ഒറ്റപ്പെടുത്തി. മാത്രവുമല്ല, അവിടെ തോണിയോ ബോട്ടോ ഒന്നും തന്നെ ലഭ്യവുമായിരുന്നില്ല. അതിനാൽ തന്നെ പരീക്ഷയ്ക്ക് പോകണമെങ്കിൽ കലാവതിക്ക് നീന്തുകയല്ലാതെ മറ്റ് വഴികളൊന്നും തന്നെ ഉണ്ടായിരുന്നില്ല.