Asianet News MalayalamAsianet News Malayalam

കുഞ്ഞുകാര്യം, വലിയ സന്തോഷം; ഓട്ടോ ഡ്രൈവറുടെ മുഖത്ത് പുഞ്ചിരി വിരിയിച്ച ആ സമ്മാനപ്പൊതി

വീഡിയോയിൽ ഡ്രൈവറുടെ സീറ്റിനരികിൽ വച്ചിരിക്കുന്ന പഴയ ഒരു ബോട്ടിൽ കാണാം. യുവതി ​ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ പുതിയ കുപ്പിയുമായി ഓട്ടോയുടെ അരികിലേക്ക് പോകുന്നതാണ് പിന്നെ കാണുന്നത്.

woman gifted auto driver a steel bottle viral video
Author
First Published May 6, 2024, 10:51 AM IST

നമ്മൾ‌ ചെയ്യുന്ന ചില കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടെ വലിയ സന്തോഷത്തിന് കാരണമായിത്തീരാറുണ്ട്. അങ്ങനെയുള്ള ഒരുപാട് വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. ഇതും അതുപോലെ ഒരു വീഡിയോ ആണ്. 

അധ്യാപികയായ യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താൻ എന്നും സ്കൂളിൽ‌ നിന്നും വരാൻ വേണ്ടി ആശ്രയിക്കുന്ന ഓട്ടോയിലെ ഡ്രൈവർക്ക് നൽകിയ ഒരു സമ്മാനത്തെ കുറിച്ചാണ് യുവതിയുടെ വീഡിയോ. വീഡിയോയിൽ യുവതി പറയുന്നത്, 'സ്കൂളിൽ നിന്നും തന്നെ എന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് ഈ ഓട്ടോ ഡ്രൈവറാണ്. കുറേക്കാലമായി അദ്ദേഹത്തിന് ഒരു സമ്മാനം നല്കണമെന്ന് ഞാനാ​ഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പ്ലാസ്റ്റിക് കുപ്പി മാറ്റി വെള്ളമെടുക്കാൻ മറ്റൊരു നല്ല കുപ്പി സമ്മാനിക്കണമെന്നാണ് ഞാൻ കരുതിയത്. ഇന്ന് തൊഴിലാളി ദിനമാണ്. എന്നെ കൊണ്ട് കഴിയും വിധത്തിൽ ഒരു കുപ്പി ഞാനദ്ദേഹത്തിന് സമ്മാനിച്ചു' എന്നാണ്. 

വീഡിയോയിൽ ഡ്രൈവറുടെ സീറ്റിനരികിൽ വച്ചിരിക്കുന്ന പഴയ ഒരു ബോട്ടിൽ കാണാം. യുവതി ​ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ പുതിയ കുപ്പിയുമായി ഓട്ടോയുടെ അരികിലേക്ക് പോകുന്നതാണ് പിന്നെ കാണുന്നത്. പിന്നീട് അവർ ആ കുപ്പി അദ്ദേഹത്തിന് സമ്മാനിക്കുന്നു. അവിടെ വച്ചുതന്നെ അദ്ദേഹം ആ സമ്മാനപ്പൊതി അഴിച്ചു നോക്കുന്നുണ്ട്. അതിൽ ഒരു സ്റ്റീൽ കുപ്പിയാണ് കാണുന്നത്. അദ്ദേഹത്തിന് ആ കുപ്പി വളരെ ഇഷ്ടമായി എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും മനസിലാവുന്നത്. വളരെ മനോഹരമായ ഒരു പുഞ്ചിരി ഓട്ടോ ഡ്രൈവറുടെ മുഖത്ത് വിരിയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOY + EE (@cheerfulbong)

എന്തായാലും, വീഡിയോ നെറ്റിസൺസിനെ വല്ലാതെ സ്പർശിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്ത് മനോഹരമായ കാര്യമാണ് യുവതി ചെയ്തത് എന്നാണ് പലരും കമന്റ് നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios