വിവാഹ മോതിരം ഐസ് ക്രീമിൽ ഒളിപ്പിച്ച് കാമുകിക്ക് നൽകി; വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ
യുവതി ഐസ്ക്രീം ഓരോ തവണ കടിക്കുമ്പോഴും കാമുകന് ഏങ്ങനെയുണ്ടെന്ന് ചോദിക്കുന്നു. കൊള്ളാമെന്ന് യുവതി മറുപടിയും പറയുന്നു.
വിവാഹ ദിവസം അവിസ്മരണീയമാക്കാനായി ഇന്ന് പലരും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. ഒരു യുവാവ് ഐസ്ക്രീമിൽ മോതിരം ഒളിപ്പിച്ച് തന്റെ കാമുകിക്ക് നല്കി. തുടര്‍ന്ന് ചിത്രീകരിച്ച വീഡിയോയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടിയത്. ദക്ഷിണ കൊറിയയിലെ ഒരു മാളിൽ നിന്നുള്ളതാണ് വീഡിയോ. ഒരു യുവാവ് കോണ്‍ ഐസ്ക്രീമിനുള്ളിലേക്ക് ഒരു മോതിരം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ആ ഐസ്ക്രീം മുഴുവനും കാമുകി നിന്നുന്നതും വീഡിയോയില്‍ ഉണ്ട്.
യുവതി ഐസ്ക്രീം ഓരോ തവണ കടിക്കുമ്പോഴും കാമുകന് ഏങ്ങനെയുണ്ടെന്ന് ചോദിക്കുന്നു. കൊള്ളാമെന്ന് യുവതി മറുപടിയും പറയുന്നു. ഒടുവില്‍ കാമുകി ഐസ്ക്രീം മുഴുവും കഴിക്കുന്നത് വരെ യുവാവ് ക്യാമറയുമായി അവളുടെ പിന്നാലെ നടക്കുന്നു. ഓരോ തവണയും കാമുകി വായില്‍ നിന്നും മോതിരം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യുവാവിന് തെറ്റി. ഐസ്ക്രീം മുഴുവനായും യുവതി തിന്ന് തീര്‍ന്നെങ്കിലും മോതിരം മാത്രം ലഭിച്ചില്ല.
കാടിന്റെ ആവാസ വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ 'കഴുകന് റെസ്റ്റോറന്റു'കള്‍
ഐസ്ക്രീം തീര്‍ന്നെന്നും പക്ഷേ മോതിരം കിട്ടിയില്ലെന്നും തിരിച്ചറിയുമ്പോള്‍ യുവാവിന്റെ മുഖത്ത് ഉണ്ടാകുന്ന ഭാവവ്യത്യാസം ആരെയും ചിരിപ്പിക്കുന്നതാണ്. കാമുകിയാണെങ്കില് ഐസ്ക്രീം കഴിച്ചതിന്റെ സന്തോഷത്തിലാണ്. വീഡിയോ ഇതിനകം 13 ലക്ഷത്തിലേറെ പേര് കണ്ടു കഴിഞ്ഞു. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേര് മോതിരമെവിടെ എന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി. ഒരു മോതിരം വിഴുങ്ങിയിട്ടും യുവതിക്ക് അത് മനസിലായില്ലേയെന്ന് ചോദിച്ചവരും കുറവല്ല. മറ്റ് ചിലര്‍ വീഡിയോ വ്യാജമാണോയെന്ന സംശയം ഉന്നയിച്ചു.