ട്വിറ്ററിലും ആളിക്കത്തി കാനഡയിലെ 'കാട്ടുതീ'; വൈറല്‍ വീഡിയോകള്‍ കാണാം
ആയിരത്തോളം പേരെ ഇതിനകം പ്രദേശത്ത് നിന്നും ഒഴിപ്പിച്ചവെന്നും 24,000 പേരെ ഒഴിപ്പിക്കാനുള്ള നടപടകള്‍ ആരംഭിച്ചതായും അല്‍ബെര്‍ടാ പ്രദേശിക ഭരണകൂടം അറിയിച്ചു.
കാട്ടുതീയില്‍ നിന്നും ഉയര്‍ന്ന പുകയില്‍ മൂടിക്കിടക്കുന്ന ഒരു വലിയ പ്രദേശത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കാനഡയിലെ അല്‍ബെര്‍ടായിലെ എഡ്സണിന് സമീപത്തെ വനത്തില്‍ പടര്‍ന്ന കാട്ടു തീ ജനവാസമേഖലയിലേക്ക് പടര്‍ന്നു കയറിയ വീഡിയോയായിരുന്നു അത്. കഴിഞ്ഞ ദിവസം പ്രദേശത്ത് പടര്‍ന്ന് പിടിച്ച കാട്ടുതീ ജനവാസ മേഖലയടങ്ങിയ വലിയൊരു ഭൂപ്രദേശത്തേക്കാണ് ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. നൂറോളം സ്ഥലങ്ങളില്‍ തീ പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരത്തോളം പേരെ ഇതിനകം പ്രദേശത്ത് നിന്നും ഒഴിപ്പിച്ചവെന്നും 24,000 പേരെ ഒഴിപ്പിക്കാനുള്ള നടപടകള്‍ ആരംഭിച്ചതായും അല്‍ബെര്‍ടാ പ്രദേശിക ഭരണകൂടം അറിയിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
@HotshotWake എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍, ഇങ്ങനെ കുറിച്ചിരിക്കുന്നു.'കാനഡയില്‍ നിന്നും സുപ്രഭാതം. അല്‍ബര്‍ടയ്ക്ക് സമീപം എഡ്സണില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയുടെ കാഴ്ചയാണിത്. അവിടെയുള്ള നദിയിലേക്ക് അവള്‍ ചാടുകയായിരുന്നു........' , മറ്റൊരു വീഡിയോയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു, 'എഡ്മണ്ടനിലെ ഇപ്പോള്‍ പടര്‍ന്നുകയറിയ കാട്ടുതീയുടെ കാഴ്ച. കാനഡ വലിയ തിരക്കിലാണ്.' നിരവധി വാഹനങ്ങള്‍ പോകുന്ന ഒരു റോഡില്‍ നിന്നുള്ള വീഡിയോയില്‍ ആകാശത്ത് ശക്തമായ പുകപടലങ്ങള്‍ കാണാം.
30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം
'സ്വാന്‍ കുന്നുകളുടെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറും അനിയന്ത്രിതമായ രീതിയില്‍ കാട്ടുതീ പടരുകയാണെന്ന്' കുറിച്ച് കൊണ്ട് മറ്റൊരു വീഡിയോ @vally_weather എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു. ട്വിറ്ററില്‍ ട്രന്‍റിംഗ് വിഷയങ്ങളിലൊന്നാണ് കാനഡയിലെ എഡ്സണിലെ കാട്ടുതീ. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ കാട്ടുതീ വ്യാപകമാണ്. ചൂട് കൂടുന്നതും അന്തരീക്ഷതാപ നില ഉയരുന്നതിനുമൊപ്പം ശക്തമായ കാറ്റ് കൂടിയാകുമ്പോള്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു കയറുകയാണ്. 'അല്‍ബെര്‍ട്ടുകാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാന്‍ സംസ്ഥാനത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് അല്‍ബെര്‍ടാ സംസ്ഥാന തലവനായ ഡാനിയേലെ സ്മിത്ത് പറഞ്ഞു. സര്‍ക്കാറിന് അടിയന്തരസാഹചര്യങ്ങളോട് പ്രതികരിക്കേണ്ട് ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടുതീ നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്നും അടിസ്ഥാന വിഭവ സമാഹരണത്തിനായി അടിയന്തര സാഹചര്യം നേരിടുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ ഒരച്ഛന്‍റെ 'പോരാട്ടം' !