ലാവാ തടാകത്തിൽ മനുഷ്യൻ വീണാൽ എന്ത് സംഭവിക്കും? ഭയപ്പെടുത്തുന്ന വീഡിയോ
എത്യോപ്യയിലെ സജീവ അഗ്നിപർവ്വതമായ എർട്ട ആലെ തടാകത്തിലാണ് ഈ പരീക്ഷണം നടത്തിയത്. മാലിന്യം തടാകത്തിനുള്ളിലേക്ക് പതിക്കുന്നതും വലിയൊരു പൊട്ടിത്തെറിയും ഒപ്പം തീ പടരുന്ന കാഴ്ചയുമാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുക.
വെറുതെയെങ്കിലും ചിലപ്പോൾ ചില ഭ്രാന്തൻ ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരും. ഉത്തരം കണ്ടെത്തിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് ആശങ്കയോടെ ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഒരുമാതിരിപ്പെട്ട എല്ലാവരുടെയും സ്വഭാവമാണ്. അത്തരം ചിന്തകളിൽ കയ്യിലിരിക്കുന്ന വിലയേറിയ ചില്ലുപാത്രം താഴെ വീണു ഇപ്പോൾ പൊട്ടിയാൽ എന്ത് സംഭവിക്കും എന്ന് തുടങ്ങി ഇപ്പോൾ ഒരു അഗ്നിപർവ്വത സ്ഫോടനം ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കുന്നത് എന്നുവരെ കടന്നുവരും.
ഇതിൽ പലതും ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല എന്ന് നമുക്ക് അറിയാമെങ്കിലും ആ കാര്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഒരുമാതിരിപ്പെട്ട മനുഷ്യരുടെ എല്ലാം സ്വഭാവമാണ്. അത്തരത്തിലുള്ള നിങ്ങളുടെ ചിന്തകളിൽ എപ്പോഴെങ്കിലും ഒരു ലാവാ തടാകത്തിൽ നിങ്ങൾ വീണു പോയാൽ എന്തു സംഭവിക്കും എന്നൊരു തോന്നൽ കടന്നു വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനുത്തരം ഈ വീഡിയോ കാണിച്ചുതരും.
ഏതാനും വർഷങ്ങൾക്കു മുൻപ് ചിത്രീകരിച്ച ഒരു വീഡിയോ ആണ് ഇതെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴിത് വീണ്ടും വൈറൽ ആവുകയാണ്. ഒരു വോൾക്കാനോ തടാകത്തിൽ മനുഷ്യൻ വീണാൽ എന്ത് സംഭവിക്കും എന്ന് അറിയുന്നതിനായി അതീവ സാഹസികമായി ചിത്രീകരിച്ച ഒരു വീഡിയോ ആണ് ഇത്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല, ഈ പരീക്ഷണത്തിനായി ഏതായാലും മനുഷ്യ ശരീരമല്ല ലാവ തടാകത്തിനുള്ളിലേക്ക് ഇടുന്നത്. മനുഷ്യ ശരീരത്തിന് സമാനമായ 30 കിലോയോളം ജൈവ മാലിന്യമാണ് തടാകത്തിനുള്ളിലേക്ക് വലിച്ചെറിയുന്നത്.
എത്യോപ്യയിലെ സജീവ അഗ്നിപർവ്വതമായ എർട്ട ആലെ തടാകത്തിലാണ് ഈ പരീക്ഷണം നടത്തിയത്. മാലിന്യം തടാകത്തിനുള്ളിലേക്ക് പതിക്കുന്നതും വലിയൊരു പൊട്ടിത്തെറിയും ഒപ്പം തീ പടരുന്ന കാഴ്ചയുമാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി തവണ മാലിന്യം തടാകത്തിനുള്ളിൽ കിടന്ന് പൊട്ടിത്തെറിക്കുന്നത് കാണാം. ഏതായാലും മനുഷ്യശരീരം തടാകത്തിനുള്ളിലേക്ക് പതിച്ചാലും സംഭവിക്കുന്നത് സമാനമായ രീതിയിൽ ആയിരിക്കും.
എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോ ചിത്രീകരിച്ചവർക്കെതിരെ രൂക്ഷ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. യാതൊരു ആവശ്യവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ ചെയ്തുകൂട്ടി ഇനിയും പ്രകൃതിയെ എന്തിനാണ് ദ്രോഹിക്കുന്നത് എന്നാണ് വീഡിയോ കണ്ട ഒരു കൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്.