വലിച്ചെറിഞ്ഞതെല്ലാം തിരികെത്തരുന്ന കടൽ, വൈറലായി മുംബൈ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ
മുംബൈ മാറ്റേഴ്സ് (Mumbaimatterz) എന്ന പ്രൈഫൈലിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുംബൈയിലെ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ മാഹിം ബീച്ചിന്റെ ദൃശ്യമാണ് വീഡിയോയിൽ കാണുന്നത്.
പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാലുള്ള അപകടത്തെ കുറിച്ച് എപ്പോഴും നാം ചർച്ച ചെയ്യാറുണ്ട്. അവബോധം നടത്താറുണ്ട്. എന്നാൽ, നാം പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാറുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും. നമ്മളൊരു കവറോ കുപ്പിയോ വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കാനാണ് എന്നാവും നാം പലപ്പോഴും ചിന്തിക്കുന്നത്. ഓരോരുത്തരും ഇങ്ങനെ വലിച്ചെറിയുമ്പോൾ അത് എത്രമാത്രം വലിയ മലിനീകരണമാണ് ഉണ്ടാക്കുക.
മുംബൈയിലെ ബീച്ചിൽ നിന്നുമുള്ള ഒരു വൈറൽ വീഡിയോ കാണിക്കുന്നത് ഇത്തരത്തിൽ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതമാണ്. ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു.
മുംബൈ മാറ്റേഴ്സ് (Mumbaimatterz) എന്ന പ്രൈഫൈലിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുംബൈയിലെ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ മാഹിം ബീച്ചിന്റെ ദൃശ്യമാണ് വീഡിയോയിൽ കാണുന്നത്. 'അറബിക്കടൽ തിരികെ നൽകിയ സമ്മാനം കാണാൻ മാഹിം ബീച്ചിൽ കൂടിയിരിക്കുന്നവർ' എന്നാണ് അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റും റീഷെയറും ഒക്കെയായി എത്തിയത്. ആളുകൾ പലരും അതിനോട് വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിനോട് ആളുകൾ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു.
വീഡിയോ കാണാം: