കാറിന് പിന്നില്‍ പ്രത്യേക ഇരുമ്പ് കൂട്ടില്‍ കുട്ടികളുമൊത്തുള്ള യാത്ര; നടപടി ആവശ്യപ്പെട്ട് നെറ്റിസണ്‍സ്

കാറിന്‍റെ പുറകില്‍ പ്രത്യേകം പണിയിച്ച് ഘടിപ്പിച്ചിരുന്ന ഒരു ഇരുമ്പ് കൂട്ടില്‍ മൂന്ന് ചെറിയ കുട്ടികളായിരുന്നു - രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും - ഉണ്ടായിരുന്നത്.  

viral video of three children in a cage attached with car bkg


കേരളത്തിലെ റോഡുകളില്‍ വിവാദമായ എഐ കാമറകള്‍ നിറഞ്ഞതോടെ കുട്ടികളെ ബൈക്കിലും സ്കൂട്ടികളിലും ഒളിച്ച് വച്ച് വാഹനമോടിക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. രണ്ട് സീറ്റുള്ള ബൈക്കില്‍ കുട്ടികളെയും കൂടി ഇരുത്തിയാല്‍ എഐ കാമറയുടെ പിടിവിഴുമെന്നത് തന്നെ കാര്യം. ഇതിനിടെയാണ് പാകിസ്ഥാനിലെ കറാച്ചിയില്‍ കുട്ടികളെ കാറിന്‍റെ പിന്നില്‍ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പ് കൂടില്‍ കൊണ്ടു പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

auto_fashion_pk എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നാല് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തി അറുപത്തിയൊന്നായിരത്തിലേറെ  പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 'കറാച്ചിക്കാരെ ടാഗ് ചെയ്യൂ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്നതിലേറെ അംഗങ്ങളുള്ള ഒരു കുടുംബത്തിന്‍റെതായിരിക്കണം ആ കാര്‍. വീഡിയോയില്‍ കാറിന്‍റെ പുറകിലെ ഗ്ലാസിലൂടെ കാറിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ആളുകളെ കാണാം. മുന്‍ സീറ്റിന് പുറമേ പുറകിലെ സീറ്റിലും സ്ത്രീകളും കുട്ടികളും തിങ്ങിയാണ് ഇരിക്കുന്നത്. 

 

'18 വര്‍ഷമായിട്ട് അലക്കിയിട്ടില്ല'; സ്വന്തം വസ്ത്രത്തെ കുറിച്ചുള്ള സ്ത്രീയുടെ വെളിപ്പെടുത്തല്‍ വൈറല്‍ !

ഇതിന് പുറമേയാണ് കാറിന്‍റെ പുറകില്‍ പ്രത്യേകം പണിയിച്ച ഒരു ഇരുമ്പ് കൂട് ഘടിപ്പിച്ചിരുന്നത്. അതില്‍ മൂന്ന് ചെറിയ കുട്ടികളായിരുന്നു - രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും - ഉണ്ടായിരുന്നത്.  കാര്‍ കറാച്ചിയിലെ പ്രധാന റോഡിലൂടെ കടന്ന് പോകുന്നതിനിടെ പുറകില്‍ വന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുമായെത്തി. 'ഇതാണ് എലോണ്‍ മസ്ക്' എന്നായിരുന്നു ഒരാളുടെ കമന്‍റ്.  'ഇത് വളരെയധികം അപകടകരമാണ്. ഈ മനുഷ്യനെ ഇത് തുടരാന്‍ അനുവദിക്കരുത് ആരെങ്കിലും അയാള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണം.' വേറൊരാള്‍ കുറിച്ചു. കുട്ടികളെ ഇത്തരത്തില്‍ കൊണ്ടു പോയതിന് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. 

5000 വര്‍ഷം പഴക്കമുള്ള മരം, 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ', ഭൂമിയുടെ കഥ പറയുമോ?
 

Latest Videos
Follow Us:
Download App:
  • android
  • ios