മുതലയെ പറ്റിക്കാന്‍ മുതല വേഷം കെട്ടി അതിനൊപ്പം കിടന്നു; പിന്നീട് സംഭവിച്ചത്
മുതല നിശബ്ദനായി പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കിയാണ് കിടക്കുന്നത്. എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന്‍ അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ ശരീരത്തില്‍ തോണ്ടിയും കാലുകളില്‍ പിടിച്ചു വലിച്ചുമൊക്കെ അതിനെ ശല്യം ചെയ്യുന്നതാണ് കാണുന്നത്.
ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അനുകരിക്കുന്നതും പറ്റിക്കുന്നതും കളിയാക്കുന്നതും ഒന്നും പുതിയ കാര്യമല്ല. എന്നാല്‍ ഇത് ആദ്യമായിരിക്കും ഒരു മനുഷ്യന്‍ ഈ കാര്യങ്ങളെല്ലാം ഒരു മൃഗത്തോട് ചെയ്യുന്നത്. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ആണ് ഇത്തരത്തില്‍ ഒരു മനുഷ്യന്‍ മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതായിരുന്നു. നരേന്ദ്ര സിംഗ് എന്നയാളാണ് 10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍ കരയില്‍ വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരു മനുഷ്യനും കിടക്കുന്നതാണ്. മുതല നിശബ്ദനായി പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കിയാണ് കിടക്കുന്നത്. എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന്‍ അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ ശരീരത്തില്‍ തോണ്ടിയും കാലുകളില്‍ പിടിച്ചു വലിച്ചുമൊക്കെ അതിനെ ശല്യം ചെയ്യുന്നതാണ് കാണുന്നത്. വീഡിയോയില്‍ മുതലയ്ക്ക് ഭാവ വ്യത്യാസങ്ങള്‍ ഒന്നുമില്ലെങ്കിലും പിന്നീട് മുതല ഇയാളെ ആക്രമിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏതായാലും വിവേചനശേഷി നഷ്ടപ്പെട്ട രീതിയിലുള്ള ഇയാളുടെ ഈ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. തമാശ കളിക്കേണ്ടത് ആക്രമകാരികളായ മൃഗങ്ങളുടെ അടുത്ത് അല്ല എന്ന് തുടങ്ങി മുതലയുടെ അത്ര പോലും വിവരമില്ലാത്ത മനുഷ്യന്‍ എന്ന് വരെ ഇയാളെ വിശേഷിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മുതലകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നവരുടെ വാര്‍ത്ത ദിനംപ്രതിയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയുള്ള ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്ക് ജീവനക്കാരനെ 16 അടി നീളമുള്ള മുതല ആക്രമിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ മുതലയുടെ പുറകില്‍ ഇരിക്കുമ്പോഴാണ് 660 കിലോഗ്രാം ഭാരമുള്ള മൃഗം മൃഗശാലാ സൂക്ഷിപ്പുകാരനെ ആക്രമിച്ചത്.