VIDEO: വിശപ്പ് മൂത്ത ചീങ്കണ്ണി മൃഗശാല സൂക്ഷിപ്പുകാരിയുടെ കൈ തിന്നാന്‍ ശ്രമിച്ചു
ചീങ്കണ്ണി തന്നെ ആക്രമിച്ചപ്പോള്‍ അവള്‍ ഒട്ടും പരിഭ്രാന്ത ആയില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളതു കൊണ്ടായിരിക്കണം ഒരു ചിരിയോടെയാണ് ചീങ്കണ്ണിയുടെ ആക്രമണത്തെ അവള്‍ നേരിടുന്നത്.
സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ ചില വീഡിയോകള്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു ചെറിയ വീഡിയോയാണിത്. ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് വീഡിയോ. മൃഗശാലയിലെ ജീവനക്കാരിയായ ഒരു സ്ത്രീ ചീങ്കണ്ണികള്‍ക്ക് ഭക്ഷണം കൊടുക്കാനായി അവയെ പാര്‍പ്പിച്ചിരുന്ന കൂടിന്റെ ഗ്ലാസ് വാതിലുകള്‍ തുറക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു ചീങ്കണ്ണി അവളുടെ കൈ കടിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. വളരെ വേഗത്തില്‍ പിന്നോട്ടു മാറിയതുകൊണ്ട് മാത്രമാണ് ചീങ്കണ്ണിയുടെ ആക്രമണത്തില്‍ നിന്നും ആ ജീവനക്കാരി രക്ഷപ്പെട്ടത്.
ദി റെപ്റ്റൈല്‍ സൂ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീങ്കണ്ണികളുമായി സ്ഥിരമായി ഇടപഴകുന്ന ആളാണ് ആ സ്ത്രീയെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 'വിശക്കുന്നുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് അവള്‍ ചീങ്കണ്ണികളെ പാര്‍പ്പിച്ചിരിക്കുന്ന കൂടിന്റെ ചില്ല് ഗ്ലാസുകള്‍ തുറക്കുന്നത്. ആ സ്ത്രീയെ കാണുമ്പോള്‍ തന്നെ ചീങ്കണ്ണികള്‍ കൂട്ടമായി വാതില്‍ക്കലേക്ക് വരുന്നതും വീഡിയോയില്‍ കാണാം. അവയില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടായിരുന്നു ഡാര്‍ത്ത് ഗേറ്റര്‍ എന്ന ചീങ്കണ്ണിയാണ് സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.
'ഡാര്‍ത്ത് നിനക്ക് വിശക്കുന്നുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് അവള്‍ കൂടിന് അരികിലേക്ക് വരുന്നത്. ഈ രംഗങ്ങള്‍ എല്ലാം സമീപത്തുനിന്ന് മറ്റൊരാള്‍ വീഡിയോയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഒടുവില്‍ ഭക്ഷണം കൊടുക്കാനായി ജീവനക്കാരി ഗ്ലാസ് വാതിലുകള്‍ തുറന്നപ്പോഴാണ് ചീങ്കണ്ണിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ജീവനക്കാരിയുടെ കൈ കടിച്ചെടുക്കാനായി ഉയര്‍ന്ന് ചാടുകയായിരുന്നു ചീങ്കണ്ണി. പക്ഷേ അവള്‍ വളരെ വേഗത്തില്‍ പിന്നോട്ട് മാറുകയും ഗ്ലാസ് ഡോറുകള്‍ അടയ്ക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല. അല്ലായിരുന്നുവെങ്കില്‍ അവളുടെ കൈ ഭക്ഷണമാക്കിയേനെ .
ചീങ്കണ്ണി തന്നെ ആക്രമിച്ചപ്പോള്‍ അവള്‍ ഒട്ടും പരിഭ്രാന്ത ആയില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളതു കൊണ്ടായിരിക്കണം ഒരു ചിരിയോടെയാണ് ചീങ്കണ്ണിയുടെ ആക്രമണത്തെ അവള്‍ നേരിടുന്നത്. ഡാര്‍ത്ത് ഗേറ്റര്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
മുമ്പും സമാനമായ രീതിയില്‍ ചീങ്കണ്ണിയുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്ക് ജീവനക്കാരനെ 16 അടി നീളമുള്ള ചീങ്കണ്ണി ആക്രമിച്ചിരുന്നു. മുതലയുടെ പുറകില്‍ ഇരിക്കുമ്പോഴാണ് 660 കിലോഗ്രാം ഭാരമുള്ള മൃഗം മൃഗശാലാ സൂക്ഷിപ്പുകാരന്‍ സീന്‍ലെ ക്ലസിനെ ആക്രമിച്ചത്. ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് മുന്നിലായിരുന്നു സംഭവം.