സാരി ഉടുത്ത് കൈറ്റ്-സർഫിംഗ് നടത്തുന്ന യുവതിയുടെ വീഡിയോ വൈറല്‍ !

സാരിയുടുത്ത് കൈറ്റ്-സർഫിംഗ് ഒരു യുവതി തയ്യാറെടുക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. കൈറ്റ്ബോർഡ് അരയിൽ ഘടിപ്പിച്ച് വിശാലമായ സമുദ്രത്തില്‍ ഒരു പട്ടം പോലെയാണ് അവര്‍ പറന്ന് നടക്കുന്നത്

Viral video of a woman doing kite-surfing wearing a saree bkg


ന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമാണ് സാരി. എന്നാല്‍, മീറ്ററുകള്‍ നീളമുള്ള സാരി ചുറ്റി ജോലിക്ക് വരികയെന്നത് ഏറെ ശ്രമകരമാണെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നപ്പോഴാണ് കേരളത്തിലെ സ്കൂളുകളില്‍ ടീച്ചര്‍മാര്‍ക്ക് സാരി ഒരു നിര്‍ബന്ധ വസ്ത്രമല്ലെന്ന ഉത്തരവ് പോലും വന്നത്. യഥാര്‍ത്ഥത്തില്‍ സാരി ചുറ്റി ജോലി ചെയ്യുകയെന്നാല്‍ ഏറെ ശ്രമകരമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വൈറലായി. katyasaini എന്ന  സ്കൂബ ഡൈവിംഗ് ഇൻസ്ട്രക്ടർ തന്‍റെ ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ഒപ്പം 'സാരിയില്‍ താനത് ചെയ്തെന്നം ക്ഷമിക്കണമെന്നും' കുറിച്ചു. ഒപ്പം ഇന്ത്യയിൽ കൈറ്റ്ബോർഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിനാണ് വീഡിയോയെന്നും @r.ocean.i, @anaina.k.motha എന്‍റെ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്നും എഴുതി. വീഡിയോ വളരെ വേഗം വൈറലായി. ഇതിനകം രണ്ട് ലക്ഷത്തി പതിനയ്യായിരത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

ആദ്യ ചാട്ടത്തില്‍ മൂക്കുംകുത്തി താഴേയ്ക്ക്, രണ്ടാം ചാട്ടത്തില്‍ കുരങ്ങനെ നഖങ്ങളില്‍ കൊരുത്ത് പുള്ളിപ്പുലി !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katya Saini (@katyasaini)

മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

സാരിയുടുത്ത് കൈറ്റ്-സർഫിംഗ് ഒരു യുവതി തയ്യാറെടുക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. കൈറ്റ്ബോർഡ് അരയിൽ ഘടിപ്പിച്ച് വിശാലമായ സമുദ്രത്തില്‍ ഒരു പട്ടം പോലെയാണ് അവര്‍ പറന്ന് നടക്കുന്നത്. കത്യ സൈനി സ്കൂബ ഡൈവിംഗ് ഇൻസ്ട്രക്ടറും സർട്ടിഫൈഡ് പാഡിയും ഐകെഒ കൈറ്റ് ഇൻസ്ട്രക്ടറുമാണ്.  തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ തീരത്ത് നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ കണ്ട് അത്ഭുതപ്പെട്ട നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. "കനത്ത മഴ പെയ്യുമ്പോഴും തെരുവുകൾ വെള്ളത്തിനടിയിലാകുമ്പോഴും ഞാൻ ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണമെന്ന് എന്‍റെ ബോസ് ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്." ഒരു കാഴ്ചക്കാരനെഴുതി. “ഇപ്പോൾ ഇത് ക്രോസ് കൾച്ചറാണ്!! ഞാൻ ഇത് ഇഷ്ടപ്പെടുന്നു. നിങ്ങൾ അതിശയകരമാണ്!!!! ” മറ്റൊരാള്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios