പത്തു രൂപ കൊടുത്ത് 90 രൂപയുടെ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത് പെണ്‍കുട്ടി; പിന്നീട് സംഭവിച്ചത്

കേള്‍ക്കുമ്പോള്‍ ഒരു കെട്ടുകഥ പോലെ തോന്നുമെങ്കിലും ഇത് സത്യമാണ്. നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റിലാണ് ആ പെണ്‍കുട്ടി 10 രൂപയുമായി ബര്‍ഗര്‍ വാങ്ങാന്‍ എത്തിയത്.

viral video of a girl who orders burger with just Rs 10

അവളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 10 രൂപയാണ്. പക്ഷേ എന്ത് ചെയ്യാം ബര്‍ഗര്‍ കഴിക്കണമെന്ന് അതിയായ മോഹം. അങ്ങനെ അവള്‍ ആ പത്ത് രൂപയുമായി അവിടെ ഉണ്ടായിരുന്ന ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ എത്തി. കയ്യില്‍ ഉണ്ടായിരുന്ന പത്തു രൂപ നീട്ടി അവള്‍ ഓര്‍ഡര്‍ ചെയ്തു, ഒരു ബര്‍ഗര്‍. 

അവളുടെ നിഷ്‌കളങ്കത കണ്ടാകണം ബര്‍ഗര്‍ ഔട്ട്‌ലെറ്റില്‍ ഇരുന്ന ജീവനക്കാരന്‍ ചെറുപുഞ്ചിരിയോടെ ആ പത്ത് രൂപ വാങ്ങി. പിന്നെ അവള്‍ കാണാതെ 80 രൂപ കൂടി തന്റെ പോക്കറ്റില്‍ നിന്നും എടുത്ത് ക്യാഷ് കൗണ്ടറില്‍ പണം വെച്ചു. അവള്‍ക്ക് ഒരു ബര്‍ഗറും നല്‍കി. 

ബര്‍ഗറിന് 90 രൂപയാണ് വില എന്ന് പോലും അയാള്‍ അവളോട് പറഞ്ഞില്ല. ബര്‍ഗര്‍ കിട്ടിയ സന്തോഷത്തില്‍ അവള്‍ തിരികെ പോയി. എന്നാല്‍ ഇതെല്ലാം ആ റെസ്റ്റോറന്റില്‍ ഇരുന്ന് മറ്റൊരു യുവതി ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിന്നീട് അവള്‍ ഈ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. 

അതോടെ ബര്‍ഗര്‍ കിംഗ്  ഔട്ട്‌ലെറ്റിലെ ജീവനക്കാരനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ ആ വീഡിയോ ഷെയര്‍ ചെയ്തു. കഥ അവിടം കൊണ്ടും തീര്‍ന്നില്ല. വീഡിയോ വൈറല്‍ ആയതോടെ ബര്‍ഗര്‍ കിംഗ് ഇന്ത്യ ആ ജീവനക്കാരന്‍ ആരാണെന്ന് കണ്ടെത്തുകയും ട്വിറ്ററില്‍ ലോക ഭക്ഷ്യ ദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇടുകയും ചെയ്തു.

കേള്‍ക്കുമ്പോള്‍ ഒരു കെട്ടുകഥ പോലെ തോന്നുമെങ്കിലും ഇത് സത്യമാണ്. നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റിലാണ് ആ പെണ്‍കുട്ടി 10 രൂപയുമായി ബര്‍ഗര്‍ വാങ്ങാന്‍ എത്തിയത്. അവിടുത്തെ ജീവനക്കാരനായ ധീരജ് കുമാറാണ് തന്റെ കയ്യില്‍ നിന്ന് 80 രൂപ കൂടി എടുത്ത് ആ പെണ്‍കുട്ടിക്ക് ബര്‍ഗര്‍ നല്‍കി മടക്കി അയച്ചത്. 

ലൈഫ് മെമ്പര്‍ എന്ന പേരില്‍ ട്വിറ്ററില്‍ അക്കൗണ്ട് ഉള്ള യുവതിയാണ് ഈ കാര്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തി പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് വൈറല്‍ ആയതോടെയാണ് സംഗതി ബര്‍ഗര്‍ കിംഗ് ഇന്ത്യ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതും അവര്‍ ധീരജ് കുമാറിനെ അഭിനന്ദിച്ചുകൊണ്ട് ലോക ഭക്ഷ്യ ദിനത്തില്‍ ലോകത്തിനുമുന്നില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയതും.


 

Latest Videos
Follow Us:
Download App:
  • android
  • ios