ഇന്‍സെന്‍റീവ് ലഭിച്ചില്ല; ബോസിനെ ചോദ്യം ചെയ്യുന്ന ജീവനക്കാരിയുടെ വീഡിയോ ട്വിറ്ററില്‍ വൈറല്‍ !


ഓഫീസില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള അന്തരീക്ഷത്തെയും ഇന്‍സെന്‍റീവ് കുറഞ്ഞതിനെ കുറിച്ചും പെണ്‍കുട്ടി ചോദ്യം ചെയ്തുന്നു. 

video of the employee questioning the boss went viral on Twitter bkg


സ്വകാര്യ മേഖലയില്‍ അപ്രൈസലും സാലറിയും ബോണസും ഇന്‍സെന്‍റീവുമെല്ലാം പലപ്പോഴും പ്രശ്നമാണ്. എത്ര ജോലി ചെയ്താലും ശമ്പളവര്‍ദ്ധനവില്ലെന്ന പരാതി ഒരു ഭാഗത്ത്. ബോസിന്‍റെ ഇഷ്ടക്കാര്‍ക്ക് മാത്രം ശമ്പള വര്‍ദ്ധനവെന്ന ആരോപണം മറുഭാഗത്ത്. ഇങ്ങനെ പലവിധ ആരോപണ-പ്രത്യാരോപണങ്ങളുടെ കാലമാണ് അപ്രൈസലും തുടര്‍ന്നുള്ള ആഴ്ചകളും. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് മാനേജ്മെന്‍റും, നീതിയുക്തമായല്ല ശമ്പളവര്‍ദ്ധനവെന്ന് തൊഴിലാളികളും ആരോപിക്കും. ഇതിനിടെ ചിലര്‍ പുതിയ കമ്പനികളിലേക്ക് ചേക്കേറും. ശമ്പളത്തോടൊപ്പം കമ്പനിയില്‍ നല്ലൊരു തൊഴില്‍ സംസ്കാരം കൂടിയില്ലാതായാലോ? തൊഴിലാളികള്‍ക്കിടിയില്‍ ഇത് വലിയ തോതില്‍ അസ്വസ്ഥതയ്ക്ക് ഇടയാക്കും. പലരും ജോലി തന്നെ രാജിവച്ച് പോകും. സഹികെട്ട് ചിലര്‍ തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും. ഇത്തരം ചോദ്യം ചെയ്യലുകളുടെ വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരാണുള്ളത്. 

ഇത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം 'ഘര്‍ കേ കലേഷ്' എന്ന ട്വിറ്റര്‍ ഉപയോക്തവ് പങ്കുവച്ചു. നേരത്തെ തന്നെ തോഴില്‍ സംസ്കാരത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന ബൈജൂസ് കമ്പനിയില്‍ നിന്നായിരുന്നു ഈ വീഡിയോ. വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി. രണ്ട് ദിവസം കൊണ്ട് വീഡിയോ 46 ലക്ഷത്തിലേറെ പേരാണ് കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,' ജോലിക്കിടയിൽ മാനസിക സമ്മർദ്ദം ചെലുത്തിയതിന്‍റെ പേരിൽ കലേഷ് ബി / ഡബ്ല്യു ജീവനക്കാരിയും ബൈജസ് കമ്പനിയും (നിർഭാഗ്യവശാൽ പെൺകുട്ടിയെ അന്ന് മുതൽ കാണാതായി).'  

തക്കാളിക്ക് പുറകെ ഇഞ്ചിയും; യുപിയിൽ 5 ലക്ഷം രൂപയുടെ ഇഞ്ചി മോഷണം പോയി !

അക്രമിക്കാന്‍ വന്ന പാമ്പിന്‍റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി; വൈറലായി വീഡിയോ !

ഓഫീസില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള അന്തരീക്ഷത്തെയും ഇന്‍സെന്‍റീവ് കുറഞ്ഞതിനെ കുറിച്ചും പെണ്‍കുട്ടി ചോദ്യം ചെയ്തുന്നു. എന്നാല്‍ ആ കുട്ടിയെ പിന്നീട് ഓഫീസില്‍ കാണാനില്ലെന്നും കുറിപ്പില്‍ സൂചനയുണ്ട്. ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ക്യാബിനിലേക്ക് വിളിക്കുന്നതും, കൂടെയുള്ളവരോടെ അവരുടെ സീറ്റികളിലേക്ക് പോകാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളില്‍ സമീപകാലത്തായി ഇന്ത്യന്‍ തോഴില്‍ മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ സ്വന്തം അനുഭവം പങ്കുവച്ച് കൊണ്ട് പലരും എഴുതിയിരിക്കുന്നത് കാണാം. 'തങ്ങളില്‍ പലരും വര്‍ക്ക് ഫ്രം ഹോം എടുക്കുന്നത്, ഓഫീസിലെ മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തത് കൊണ്ടാണെന്ന ചിലര്‍ എഴുതുന്നു. പലരും തങ്ങളുടെ ബന്ധുക്കള്‍ ബൈജൂസില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ രാജി വെച്ചുവെന്നും എഴുതിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios