ഭയം എന്നാല്‍ എന്ത്? പെരുമ്പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടെ വീഡിയോ വീണ്ടും വൈറല്‍ !
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ ആണെങ്കിലും ആളുകളുടെ കാഴ്ചയെ കീടക്കാന്‍ പ്രാപ്തിയുള്ള ഒന്നായിരുന്നു അത്. അതിഭീമാകാരമായ ഒരു പെരുമ്പാമ്പിനൊപ്പം നിര്‍ഭയത്തോടെ ആശങ്കയൊന്നുമില്ലാതെ കളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ.
പാമ്പെന്ന് കേട്ടാല്‍ പിന്നെ ആ വഴി പോകാന്‍ ഭയക്കുന്നവരാണ് നമ്മളില്‍ പലരും, അതിനി ഒരു നീര്‍ക്കോലിയാണെങ്കില്‍ പോലും. എന്നാല്‍, അത്തരത്തില്‍ ഒരു ആശങ്കകളും ഇല്ലാതെ ഒരു ഭീമാകാരമായ പെരുമ്പാമ്പിനൊപ്പം ആസ്വദിച്ച് കളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. @TheFigen_ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇന്നലെ ഉച്ചയോടെ പങ്കുവച്ച വീഡിയോ ഇതിനകം 89,000 ത്തിലേറെ പേര്‍ കണ്ടു. 'ഉത്തരവാദിത്വമില്ലാത്ത മാതാപിതാക്കള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോയില്‍ ഒരു കൊച്ച് കുട്ടി അതിഭീമാകാരമായ ഒരു പെരുമ്പാമ്പുമായി കളിക്കുന്നതാണ് ഉള്ളത്. കുട്ടിയില്‍ യാതൊരു വിധത്തിലുള്ള ഭയമോ ആശങ്കയോ ഇല്ല. കുട്ടിക്ക് പെരുമ്പാമ്പിന്‍റെ തലഭാഗം പൊക്കാനുള്ള കരുത്തുപോലുമില്ല. ഒരു ഘട്ടത്തില്‍ കുട്ടിയുടെ കൈയില്‍ നിന്നും പാമ്പിന്‍റെ തലഭാഗം താഴേയ്ക്ക് വീഴുന്നുമുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും അതിനെ എടുക്കാനാണ് ആ കുരുന്ന് ശ്രമിക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 2018 ല്‍ ഈ വീഡിയോ യൂറ്റ്യൂബില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഇത് യൂറ്റ്യൂബില്‍ നിന്നും പിന്‍വലിച്ചു. ഇന്നലെ ട്വിറ്റില്‍ ഈ വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആളുകള്‍ ആശ്ചര്യപ്പെട്ടു. എവിടെ, എന്താണിത്, ആരാണ് കുട്ടിയുടെ മാതാപിതാക്കള്‍ എന്നിങ്ങനെയുള്ള ആശങ്ക നിറഞ്ഞ ചോദ്യങ്ങളായിരുന്നു.
ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രോവിന്‍സില്‍ നിന്നുള്ള പഴയ വീഡിയോ, വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോഴും ആളുകളുടെ കാഴ്ചയെ കീഴടക്കി. പാമ്പിന്‍റെ വലിപ്പവും കുട്ടിയുടെ പ്രായവും ആളുകളില്‍ ആശങ്ക നിറച്ചു എന്ന് പറയുന്നതാവും ഏറെ ശരി. "ആ പാമ്പിന്‍റെ വയറ് വീര്‍ത്തിരിക്കുന്നു. അടുത്ത വീട്ടിലെ കുട്ടിയാകാം. അത് ദഹിച്ചു കഴിഞ്ഞാല്‍ അടുത്തത് ഈ കുട്ടിയാകാം.' വീഡിയോ കണ്ട ഒരാള്‍ കുറിച്ചു. 'പൊരുമ്പാമ്പിന് കുട്ടിയെ ഒരു മുട്ട വിഴുങ്ങുന്നത് പോലെ വിഴുങ്ങാം.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
വിശപ്പില്ല, 17 വര്‍ഷമായി ശീതള പാനീയങ്ങള്‍ മാത്രം കുടിച്ച് ജീവിക്കുന്ന ഒരാള്‍ !