12 അടി നീളമുള്ള രാജവെമ്പാലയ്ക്ക് ഉമ്മ കൊടുത്ത് യുവാവ്; ചങ്കിടിപ്പേറ്റുന്ന വീഡിയോ !
നിക്ക് പാമ്പിന്‍റെ ശ്രദ്ധതിരിയാതെ അതീവ ശ്രദ്ധയോടെ രാജവെമ്പാലയുടെ പത്തിയില്‍ ചുംബിക്കുന്നു. ഈ സമയമത്രയും ശാന്തനായി നിക്കിന്‍റെ കൈയില്‍ ക്യാമറാമാനെ ശ്രദ്ധയോടെ നോക്കുന്ന രാജവെമ്പാലയെ കാണാം
പാമ്പുകളോടുള്ള ഭയം മനുഷ്യന് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ഒരു പക്ഷേ മനുഷ്യന്‍റെ സാമൂഹിക ജീവിതത്തോളം പഴക്കമുണ്ട്. ഇന്നും ഈ ഭയം മനുഷ്യനില്‍ നിന്ന് വിട്ടുമാറിയില്ല. ഇതിന് പ്രധാനകാരണം, അവ കൊണ്ടു നടക്കുന്ന വിഷം തന്നെയാണ്. പല പാമ്പുകളുടെയും വിഷം വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കയറിയാല്‍ മരണത്തിന് വരെ കാരണമാകുമെന്നത് തന്നെയാണ് ഈ ഭയത്തിന്‍റെ അടിസ്ഥാനം. എന്നാല്‍, കൃത്യമായ പരിശീലനവും അതിനുള്ള മനസും ഉണ്ടെങ്കില്‍ പാമ്പുകളെ കൈകാര്യം ചെയ്യാന്‍ കഴിയും. നിക്ക് അത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹത്തിന് പാമ്പുകളോട് പ്രത്യേക താത്പര്യമാണുള്ളത്. വന്യമൃഗങ്ങളില്‍ നിക്കിന് പാമ്പുകളോടുള്ള താത്പര്യം അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ നിന്ന് വ്യക്തം.
നിക്ക് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ കുറിച്ചു,' 12 അടി നീളമുള്ള രാജവെമ്പാലയെ നിങ്ങള്‍ ചുംബിക്കുമോ?' മെയ് 9 ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം ഏകദേശം രണ്ട്ലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു. 30 ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ നിക്ക് ഒരു നദീ തീരത്ത് വച്ച് ഒരു രാജവെമ്പാലയെ കൈയിലെടുക്കുന്നതാണ് കാണിക്കുന്നത്. നിക്ക് പിടിച്ചതിന് പിന്നാലെ രാജവെമ്പാല ക്യാമറാമാനെ കൊത്താനായി ആയുന്നു. പാമ്പിന്‍റെ വേഗം ആരിലും ഭയമുണ്ടാക്കുന്നതാണ്.
അമ്മയ്ക്ക് വയസ് 50, മകള്‍ 25; എ ഗ്രേഡോടെ ബിരുദാനന്തര ബിരുദം നേടി ഇരുവരും
ഇതിനിടെ നിക്ക് പാമ്പിന്‍റെ ശ്രദ്ധതിരിയാതെ അതീവ ശ്രദ്ധയോടെ രാജവെമ്പാലയുടെ പത്തിയില്‍ ചുംബിക്കുന്നു. ഈ സമയമത്രയും ശാന്തനായി നിക്കിന്‍റെ കൈയില്‍ ക്യാമറാമാനെ ശ്രദ്ധയോടെ നോക്കുന്ന രാജവെമ്പാലയെ കാണാം. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായെത്തിയത്. "ഇന്ത്യാന ജോൺസ് സിനിമകൾ പോലെയുള്ള രംഗങ്ങൾ ചെയ്യുന്ന സഹോദരൻ ഇവിടെയുണ്ട്!!! എപ്പിക്ക് എൻകൌണ്ടർ , സ്‌നാപ്പ് ബാക്ക് സമയത്ത് നിങ്ങൾ പാമ്പിനെ വളരെ സുഗമമായി കൈകാര്യം ചെയ്‌ത രീതി... ഹാവൂ, നിങ്ങൾ ഒഴുകുകയായിരുന്നു സുഹൃത്തേ. നിങ്ങളുടെ 'സെൻ' നിമിഷം നിങ്ങൾ നന്നായി ആസ്വദിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. ' ഒരാള്‍ എഴുതി.
രാജവെമ്പാലകള്‍ അവയുടെ വിഷത്തിലൂടെ ഹീമോടോക്സിൻ മനുഷ്യ ശരീരത്തിലേക്ക് കുത്തിവയ്ക്കും. ഇത് മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിച്ചാല്‍ നെക്രോസിസിന്‍റെ പ്രക്രിയ ആരംഭിക്കുകയും രക്തസ്രാവം, നീർവീക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ഒടുവിൽ മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം വീഡിയോകള്‍ ജീവിതത്തില്‍ അനുകരിക്കരുത്. പാമ്പുകളെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അവ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. വിഷ പാമ്പുകളെ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള വനം വകുപ്പ് ഓഫീസുമായോ, അംഗീകൃത പാമ്പുപിടിത്തക്കാരെയോ മാത്രം സമീപിക്കുക.