റെയില്‍വേ ട്രാക്കിലെ ആള്‍ക്കൂട്ടം; ദൂദ്‌സാഗർ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഇന്ത്യന്‍ യുവാക്കളുടെ വീഡിയോ !

ഗോവയിലേക്കെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികള്‍ റോഡുകള്‍ അടച്ചതോടെ തിരിച്ച് പോകാന്‍ കഴിയാതെ കുടുങ്ങി. ഒടുവില്‍ ഇവരെല്ലാം ട്രെയിന്‍ കയറാനായി ദൂദ്സാഗർ വെള്ളച്ചാട്ടത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഒത്തുകൂടി.

video of Indian youth who came to enjoy the Doodsagar Falls went viral bkg


ൺസൂണ്‍ വിനോദ സഞ്ചാരം ഇന്ത്യയിലെ ആഭ്യന്തര വിനോദ സഞ്ചാരത്തിന് ഏറ്റവും പ്രീയപ്പെട്ട സമയമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളം വിട്ടുള്ള സഹ്യപര്‍വ്വത ശിഖിരങ്ങളില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങളും മഴയും ആസ്വദിക്കാനായി നിരവധി പേര്‍ ഗോവ, ഗോകര്‍ണം മുതലായ സ്ഥലങ്ങളിലേക്ക് നീങ്ങുന്നു. ഇതില്‍ ഏറെയും യുവാക്കളാണ്. കഴിഞ്ഞ ദിവസം ഗോവയിലെ ദൂദ്‌സാഗർ വെള്ളച്ചാട്ടം കാണാനെത്തി മടങ്ങുന്ന ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോയില്‍ ഇതിന്‍റെ യാഥാര്‍ത്ഥ കാഴ്ചകാണാം. 

കനത്ത മഴയും നിരവധി മുങ്ങിമരണ സംഭവങ്ങളും കാരണം ഗോവയിലെ വനം വകുപ്പ് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെടുന്നത്. Visit Udupi എന്ന ട്വിറ്റര്‍ ഉപയോക്തവാണ് വീഡിയോ പങ്കുവച്ചത്. 'ഈ കൂട്ട മാനസികാവസ്ഥ അവസാനിപ്പിക്കുക. ദുദ്‌സാഗർ വെള്ളച്ചാട്ടം ഇന്നത്തെ ട്രെക്കിംഗ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മഴ കാരണം വെള്ളച്ചാട്ടങ്ങള്‍ അടക്കമുള്ള വിനോദ സഞ്ചാര മേഖലയിലേക്കുള്ള പ്രവേശനം നിഷേധിച്ചതും റോഡുകള്‍ അടച്ചിട്ടതും ആഭ്യന്തര വിനോദ സഞ്ചാരികളെ അക്ഷരാര്‍ത്ഥത്തില്‍ പ്രശ്നത്തിലാക്കി. ഗോവയിലേക്ക് എത്തിയ വിനോദ സഞ്ചാരികള്‍ തിരിച്ച് പോകാന്‍ കഴിയാതെ കുടുങ്ങി. ഒടുവില്‍ ഇവരെല്ലാം ട്രെയിന്‍ കയറാനായി ദൂദ്സാഗർ വെള്ളച്ചാട്ടത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഒത്തുകൂടി. ഈ ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോയായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. '

ആശ്രിത നിയമനം; ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമ ഭേദഗതി സാധ്യമാക്കിയ വിധം

മൂന്ന് ആനക്കുട്ടികള്‍ക്ക് തുല്യമായ തന്‍റെ ഭാരം കുറച്ച് ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ !

"ഇത് ഇന്ത്യയിലെ വിശ്രമമില്ലാത്ത യുവാക്കളാണ്... അവരുടെ മനോഹരമായ രാജ്യത്തുടനീളം മാത്രമല്ല, ലോകമെമ്പാടും ചുറ്റിക്കറങ്ങാനും യാത്ര ചെയ്യാനും അവർ ആഗ്രഹിക്കുന്നു," ഒരു കാഴ്ചക്കാരന്‍ എഴുതി. “കഴിഞ്ഞ വർഷം ഞാൻ സ്പിതി താഴ്‌വരയിലേക്ക് ഒരു റോഡ് ട്രിപ്പ് നടത്തി, അതും വളരെ വിദൂരവും ദുർഘടമായ റോഡുകളിലൂടെ. ഇന്ത്യയിലുടനീളമുള്ള നിരവധി യുവ മോട്ടോർസൈക്കിൾ യാത്രികരെ (ഗ്രൂപ്പുകളിലും ഒറ്റയ്ക്കും പോലും) ഇത്തരം റോഡുകളിൽ കണ്ടെത്തുന്നതിൽ ഞാൻ ആശ്ചര്യപ്പെട്ടു… നിരവധി വനിതാ ഡ്രൈവർമാർ ഉൾപ്പെടെയായിരുന്നു.' അദ്ദേഹം തന്‍റെ അനുഭവം പങ്കുവച്ചു. “വോവ്. ഈ തിരക്കേറിയ ട്രെക്കിംഗിന്‍റെ പ്രയോജനം എന്താണ് ! ശാന്തതയല്ല, മുംബൈ ലോക്കലിനെക്കാൾ മോശം ജനക്കൂട്ടം. ഒരു ടിക്ക് മാർക്ക് ഇല്ലാത്ത അനുഭവം പോലെ.” മറ്റൊരാള്‍ തന്‍റെ അഭിപ്രായമെഴുതി. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios