'ഒരു പരീക്ഷാ തലേന്ന് രാത്രി', ഹോസ്റ്റലില്‍ 'ഇലുമിനാറ്റി'ക്ക് ചുവട് വച്ച് പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍


'പരീക്ഷയ്ക്ക് മുമ്പുള്ള ഒരു രാത്രി' എന്ന അടിക്കുറിപ്പോടെ രണ്ട് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ മൂന്ന് കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് 23 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 4,82,000 ത്തിലധികം തവണ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. 

video of girls stepped on the Illuminati in the hostel on the night before an exam has gone viral


രീക്ഷയുടെ തലേന്ന് ഇനി പഠിക്കാനുള്ള പാഠഭാഗങ്ങളെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ച് പിറ്റേന്നത്തെ പരീക്ഷ തന്നെ കുളമാക്കിയവരാണ് നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍, ഇന്നത്തെ കുട്ടികള്‍ നേരെ തിരിച്ചാണ്. അവര്‍ പരീക്ഷയുടെ തലേന്ന് ഫഹദ് ഫാസിലിന്‍റെ ആവേശം എന്ന സിനിമയിലെ 'ഇലുമിനാറ്റി' എന്ന പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നു. അത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പരീക്ഷയ്ക്ക് പോകുന്നു. ഇത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

വീട്ടില്‍ നിന്നും മാറി, മറ്റൊരിടത്ത് പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളിലോ പിജികളിലോ ആണ് താമസിക്കുന്നത്. ഇത്തരത്തില്‍ താമസിക്കുന്ന കുട്ടികള്‍ തങ്ങളുടെ താമസസ്ഥലത്ത് പറ്റിയ കമ്പനികളെ കണ്ടെത്തുന്നു. പിന്നെ ആഘോഷമാണ്. അവിടെ പഠനമെന്നോ പരീക്ഷയെന്നോ വ്യത്യാസമില്ല. എല്ലാം ആഘോഷം. അത്തരമൊരു നല്ല ഒളമുള്ള ഒരു ഹോസ്റ്റലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഫൈനലി റൂമിസ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവച്ച വീഡിയോയിൽ ഹോസ്റ്റലിലെ കോറിഡോറില്‍ പല ഭാഗത്തായി നിന്ന് ഈരണ്ട് പെണ്‍കുട്ടികള്‍ വച്ച് നൃത്തം ചെയ്യുന്നു. പശ്ചാത്തലത്തില്‍ ആവേശത്തിലെ ആവേശമുള്ള പാട്ട് കേള്‍ക്കാം. നൃത്തം ചെയ്ത് പെണ്‍കുട്ടികള്‍ പല സംഘങ്ങളായി ഹോസ്റ്റലിലെ കോമണ്‍ സ്ഥലത്തെത്തി അവിടെ വച്ച് ഏഴെട്ടുപേരുള്ള ഒരു സംഘമായി നൃത്തം ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

വാർഷിക വരുമാനം വെറും രണ്ട് രൂപ; ഇന്‍കം ടാക്സ് സര്‍ട്ടിഫിക്കറ്റിലെ വരുമാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഉറങ്ങി ഉറങ്ങി ബെംഗളൂരു സ്വദേശിനി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, ഒപ്പം 'സ്ലീപ്പ് ചാമ്പ്യൻ' പദവിയും

'പരീക്ഷയ്ക്ക് മുമ്പുള്ള ഒരു രാത്രി' എന്ന അടിക്കുറിപ്പോടെ രണ്ട് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ മൂന്ന് കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് 23 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 4,82,000 ത്തിലധികം തവണ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ഏഴായിരത്തിലധികം കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേര്‍ തങ്ങളുടെ സന്തോഷം കുട്ടികളെ അറിയിക്കാന്‍ കമന്‍റ് ബോക്സിലെത്തിയപ്പോള്‍ മറ്റ് നിരവധി പേര്‍ രൂക്ഷമായ വിമർശനവുമായെത്തി. "എപ്പോഴാണ് പെൺകുട്ടികൾ ആൺകുട്ടികളുടെ തമാശകള്‍ പിന്തുടരുന്നത്?". ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ചിലർ മാതാപിതാക്കള്‍ കുട്ടികളെ പഠിക്കാനയക്കും കുട്ടികള്‍ കളിച്ച് നടക്കും എന്ന് പരിഹസിച്ചു. മറ്റ് ചിലര്‍ കുട്ടികളുടെ മാതാപിതാക്കള്‍ കാണും വരെ വീഡിയോ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍, അടിച്ച് പൊളിക്ക് കുട്ടികളെ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

'ഹൃദയഭേദകം ആ തീരുമാനം'; ജനസുരക്ഷയ്ക്കായി ഫാം ഉടമ 125 മുതലകളെ കൊന്നൊടുക്കി

Latest Videos
Follow Us:
Download App:
  • android
  • ios