ലൈവിനിടെ മകനെ കണ്ടെത്തിയെന്ന് അറിയിച്ചപ്പോൾ അസ്വസ്ഥനാകുന്ന അച്ഛൻ; പഴയൊരു മിസിംഗ് കേസ് വീണ്ടും ചര്‍ച്ചയാകുന്നു
അവതാരിക കുട്ടിയെ ബെയ്സ്മെന്‍റില്‍ നിന്നും കണ്ടെത്തിയെന്ന് ചാള്‍സിനോട് പറയുമ്പോള്‍, അദ്ദേഹം തീര്‍ത്തും അസ്വസ്ഥനാകുന്നു. ശബ്ദും ഇടറുകയും വെള്ളത്തിനായി നോക്കുകയും ചെയ്യുന്നു.
അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ പഴയൊരു മിസിംഗ് കേസ് വീണ്ടും സജീവ ചര്‍ച്ചയിലേക്ക് വരികയാണ്. 2014 ല്‍ കാണാതായ 12 വയസുകാരനെ അന്വേഷിച്ച് അമേരിക്കയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയ എസ്ബിഐ അടക്കം രംഗത്തിറങ്ങിയിരുന്നു. പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ 11 -ാ ദിവസം വീടിന്‍റെ ബേസ്മെന്‍റില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ഈ സമയം കുട്ടിയുടെ ശരീരഭാഗം വളരെ കുറവായിരുന്നെന്നും ക്ഷീണിതനും മരണാസന്നനുമായിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുട്ടിയെ ബേസ്മെന്‍റില്‍ കണ്ടെത്തുമ്പോള്‍ കുട്ടിയുടെ അച്ഛന്‍ ചാൾസ് ബതുവൽ നാലാമൻ ലൈവ് ടിവി ഷോയില്‍ പങ്കെടുക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
അവതാരിക കുട്ടിയെ ബെയ്സ്മെന്‍റില്‍ നിന്നും കണ്ടെത്തിയെന്ന് ചാള്‍സിനോട് പറയുമ്പോള്‍, അദ്ദേഹം തീര്‍ത്തും അസ്വസ്ഥനാകുന്നു. ശബ്ദും ഇടറുകയും വെള്ളത്തിനായി നോക്കുകയും ചെയ്യുന്നു. 11 ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം വീടിന്‍റെ ബേസ്മെന്‍റില്‍ നിന്നും മകനെ കണ്ടെത്തിയെന്ന ലൈവിനെ അറിഞ്ഞ അദ്ദേഹം തീര്‍ത്തും അസ്ഥസ്ഥനായി, നിശബ്ദനായി തലയില്‍ കൈവച്ച് ഇരിക്കുന്നു. അച്ഛന്‍റെയും രണ്ടാനമ്മയുടെയും പീഡനം സഹിക്കവയ്യാതെ ഒളിച്ചതാണെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു. കേസിന്‍റെ തുടക്കത്തില്‍ ബേസ്മെന്‍റില്‍ ഇല്ലാതിരുന്ന കുട്ടി പിന്നീട് അവിടേക്ക് വന്നതാകാണെന്ന് പോലീസ് പറയുന്നു.
'ഒരു കോടിക്ക് ഇപ്പോ എന്തോ കിട്ടും?'; തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി ഒരു സോഷ്യല്‍ മീഡിയ ചോദ്യം
കോഴി കൂവും പശു അമറും; ഇതിന് എതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമം പാസാക്കി ഫ്രാന്‍സ്
അതിക്രൂരമായ രീതിയില്‍ വ്യായാനം ചെയ്യാന്‍ ചാള്‍സ് മകനെ നിര്‍ബന്ധിച്ചിരുന്നു. ഒരു മണിക്കൂറില്‍ നൂറുകണക്കിന് പുഷ്-അപ്പുകൾ, 200 സിറ്റ്-അപ്പുകൾ, 100 ജമ്പിംഗ് ജാക്കുകൾ, 25 ഭാരോദ്വഹനം, വ്യായാമ മെഷീൻ ഉപയോഗം എന്നിവ ചെയ്യണം. ഇതില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണം. അച്ഛനും രണ്ടാനമ്മയും അടിക്കുമെന്ന് ഭയന്ന കുട്ടി 11 ദിവസം ഒളിവില്‍ താമസിച്ചു. 2016 ല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മകനം അടിക്കുമെന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചാള്‍സ് സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് കനത്ത ശിക്ഷകളില്‍ നിന്നും ഇയാളെ ഒഴിവാക്കായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മകനെ കണ്ടെത്തിയെന്ന് ചാള്‍സിനെ അറിയിക്കുന്ന 32 ലക്ഷം പേരാണ് ഇപ്പോള്‍ കണ്ടത്. പിന്നാലെ കേസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു.