അക്രമിക്കാന്‍ വന്ന പാമ്പിന്‍റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി; വൈറലായി വീഡിയോ !
തനിക്ക് മുൻപിലൂടെ ഇഴഞ്ഞുവരുന്ന ഒരു പാമ്പിനെ ഒരു ചെറിയ പക്ഷി വാശിയോടെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ലോകത്തിന്‍റെ ഏതു കോണിൽ നടക്കുന്ന സംഭവങ്ങളും തൊട്ടടുത്ത നിമിഷം നമുക്ക് മുൻപിലേക്ക് എത്തിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. പലപ്പോഴും നേരിൽ കാണാൻ ഏറെ അസാധ്യമായ കാഴ്ചകൾ പോലും സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ നിമിഷവും നമുക്ക് മുൻപിലേക്ക് എത്താറുണ്ട്. ഇവയിൽ പലതും നമ്മെ അമ്പരപ്പിക്കുന്നതും കൗതുകം നിറഞ്ഞതും ആയിരിക്കും. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വീഡിയോ ആണിത്. സ്വാഭാവികമായും നമ്മൾ വിചാരിക്കുക ഈ ഏറ്റുമുട്ടലിൽ പാമ്പാണ് വിജയിയെന്നാണ്. എന്നാൽ താനും അത്ര നിസ്സാരക്കാരല്ലെന്ന് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോയിലെ പക്ഷി.
കാടും കാട്ടു മൃഗങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്ന ഇൻസ്റ്റാഗ്രാം പേജായ Latest Sightings - Kruger ആണ് സെക്കൻറുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് മുൻപിലൂടെ ഇഴഞ്ഞുവരുന്ന ഒരു പാമ്പിനെ ഒരു ചെറിയ പക്ഷി ആക്രമിക്കുന്നതിന്‍റെ ദൃശ്യമാണിത്. തന്‍റെ നേര്‍ക്ക് അടുക്കുന്ന പാമ്പിന്‍റെ തലയിലാണ് പക്ഷി ആദ്യം കൊത്തുന്നത്. പാമ്പ് വീണ്ടും തനിക്ക് നേരെ വരുമ്പോള്‍ പക്ഷി, പാമ്പിന്‍റെ കണ്ണുകള്‍ കൊത്തി പറിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
'ചാന്ദ്രയാൻ ദോശ'യുണ്ടാക്കി ചന്ദ്രയാൻ-3 ന്‍റെ വിക്ഷേപണ വിജയാഘോഷം നടത്തി റസ്റ്റോറന്‍റ് ജീവനക്കാർ
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായെത്തിയത്. പാമ്പ് പക്ഷിയുടെ മുട്ട എടുത്തിട്ടുണ്ടായിരിക്കാം എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. എന്നാൽ "ഹാരി പോട്ടർ ആന്‍റ് ദി ചേംബർ ഓഫ് സീക്രട്ട്‌സിലെ ദൃശ്യങ്ങളെ ഒന്നുമല്ലാതാക്കി." എന്നായിരുന്നു മറ്റൊരു ഉപഭോക്താവിനെ രസകരമായ കമന്‍റ്. 'പാമ്പിന്‍റെ വായിൽ എന്തെങ്കിലും ഉണ്ടോ? പക്ഷിയുടെ കൂടിൽ നിന്ന് മുട്ട കിട്ടിയോ? എന്ന് മറ്റൊരാള്‍ ചോദിച്ചു. പക്ഷി, പാമ്പിനെ കൊത്തുമ്പോഴൊന്നും തിരിച്ച് അക്രമിക്കാന്‍ പാമ്പ് മുതിരുന്നില്ലെന്നതും അത് തിരിച്ച് അക്രമിക്കുന്നതിന് പകരം അവിടെ നിന്നും ഇഴഞ്ഞ് പോകാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. ഏതായാലും ഈ അപൂർവ്വ കാഴ്ച ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക