കുട്ടികളെ കൂട്ടി ധൈര്യമായി ബെംഗളൂരുവിലെ പബ്ബിൽ പോകാം; അമേരിക്കന്‍ യുവതിയുടെ പോസ്റ്റ് വൈറൽ

മനോഹരമായ ചുറ്റുപാടുകളുള്ള ബാംഗ്ലൂരെ പബ്ബുകൾക്ക് ചുറ്റും മത്സ്യ കുളങ്ങളുണ്ട്, ഇത് കൊച്ചുകുട്ടികൾക്ക് ഏറെ രസകരമാണ്. കുട്ടികളെയും കൂട്ടി പകൽ താന്‍ ഇവിടെ വരാറുണ്ടെന്നും എന്നാല്‍ രാത്രിയില്‍ അവളെയും കൊണ്ട് വരാറില്ലെന്നും അവര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു. 

video of an American woman says Bengaluru pubs are child friendly went viral in social media

വിദേശരാജ്യങ്ങളിൽ ചെയ്യാൻ സാധിക്കാത്ത ഒരു കാര്യം ഇന്ത്യയിൽ സുഖകരമായി ചെയ്യാൻ കഴിയുമെന്ന അമേരിക്കൻ യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. ഇന്ത്യയിലെ പബ്ബുകളിൽ പ്രത്യേകിച്ച് ബെംഗളൂരുവിലെ പബ്ബുകളിൽ കൊച്ചു കുട്ടികളെ ധൈര്യമായി കൂട്ടി കൊണ്ടുപോകാം എന്നാണ് യുവതി തന്‍റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഡാന മേരി എന്ന അമേരിക്കൻ യുവതിയാണ് ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. 

ഇന്ത്യയിലെ പബ്ബുകളിൽ മദ്യപിക്കാത്തവർക്കായി വിപുലമായ നോൺ - ആൽക്കഹോൾ മെനുകൾ ഉണ്ടെന്നാണ് യുവതി അവകാശപ്പെട്ടത്. തന്നെപ്പോലുള്ള മദ്യപിക്കാത്തവർക്കും അവരുടെ മക്കൾക്കും എപ്പോഴും മോക്ക്ടെയിലുകളും ഫ്രഷ് ജ്യൂസുകളും ലഭ്യമാണെന്നത് തന്നെ ഏറെ ആകർഷിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇതുകൂടാതെ, ഇന്ത്യയിലെ പല പബ്ബുകളിലും - പ്രത്യേകിച്ച് ബെംഗളൂരുവിൽ - കൊച്ചുകുട്ടികൾക്ക് കൂടി ആസ്വദിക്കാൻ കഴിയുന്ന അന്തരീക്ഷമുണ്ടെന്നും ഡാന മേരി പറയുന്നു. പല ബാംഗ്ലൂർ പബ്ബുകളും തുറന്ന അന്തരീക്ഷമുള്ളവയാണ്, മാത്രമല്ല ഒരു തരത്തിലുള്ള പുകവലിയും അനുവദിക്കുന്നില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലും അങ്ങനെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മനോഹരമായ ചുറ്റുപാടുകളുള്ള ബാംഗ്ലൂരെ പബ്ബുകൾക്ക് ചുറ്റും മത്സ്യ കുളങ്ങളുണ്ട്, ഇത് കൊച്ചുകുട്ടികൾക്ക് ഏറെ രസകരമാണ്. കുട്ടികളെയും കൂട്ടി പകൽ താന്‍ ഇവിടെ വരാറുണ്ടെന്നും എന്നാല്‍ രാത്രിയില്‍ അവളെയും കൊണ്ട് വരാറില്ലെന്നും അവര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു. ബാംഗ്ലൂർ പബ്ബുകൾ അവരുടേതായ ഒരു ലീഗിലാണന്നും അവർ കൂട്ടിച്ചേർത്തു.

പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല; 46 കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം , അവസാന ദൃശ്യങ്ങള്‍ കണ്ടെത്തി

വാരാന്ത്യങ്ങളിൽ ബെംഗളൂരുവിലെ പല പബ്ബുകളും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം സൗകര്യങ്ങൾ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ഈ അമേരിക്കൻ യുവതി പറയുന്നത്. എന്നാൽ തന്‍റെ നാട്ടിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലെന്നും അവിടെ കുട്ടികളുമായി പബ്ബുകളിലും പാർട്ടികളിലും പങ്കെടുക്കാൻ പോകാൻ തനിക്ക് മടിയാണെന്നും ഇവർ കൂട്ടിച്ചേർത്തു. പലപ്പോഴും തന്നെ സുഹൃത്തുക്കളുടെ കുട്ടികളുടെ ജന്മദിന പാർട്ടികൾ പോലും പബ്ബുകളിൽ വച്ച് നടത്താറുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ മറ്റൊരു സംസ്കാരം തന്നെ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള പബ്ബുകളിൽ കാണാമെന്നും അവർ അഭിപ്രായപ്പെട്ടു.

വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു
 

Latest Videos
Follow Us:
Download App:
  • android
  • ios