മകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ മരുമകളെ വിവാഹം ചെയ്തു; സംഭവം ചോദ്യം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

അടുത്തകാലത്തായി ഉത്തരേന്ത്യയില്‍ നിന്നും മകന്‍റെ മരണത്തെ തുടര്‍ന്ന് മരുമകളെ അമ്മായിയച്ഛന്‍ വിവാഹം ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വര്‍ദ്ധിച്ച് വരികയാണ്. 

video of a youth questioning a man who married his daughter-in-law has gone viral bkg

ത്തരേന്ത്യയില്‍ നിന്നും മകന്‍റെ മരണ ശേഷം അച്ഛന്‍ മരുമകളെ വിവാഹം ചെയ്തതായുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ ഒരു പിതാവ് തന്‍റെ മരുമകളെ വിവാഹം ചെയ്ത ശേഷം അമ്പലത്തില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഒന്ന് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി. @Itz_Kainat__ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

വിവാഹം കഴിഞ്ഞ് അമ്പലത്തില്‍ നിന്നും ഇരുവരും ഇറങ്ങിവരുമ്പോഴാണ് കാമറയുമായി യുവാക്കള്‍ ഇരുവരുടെയും അടുത്തെത്തുന്നത്. തുടര്‍ന്ന് യുവാക്കള്‍ ഇരുവരെയും ചോദ്യം ചെയ്യുന്നു.  അമ്മായിയപ്പനെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ സമ്മതിച്ചോയെന്ന് യുവാക്കള്‍ യുവതിയോട് ചോദിക്കുമ്പോള്‍ അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്തിനായിരുന്നു ഇത്രയും പ്രായം ചെന്നയാളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചതെന്ന് തുടര്‍ന്ന് ചോദിക്കുമ്പോള്‍ തന്നെ നോക്കാന്‍ മറ്റാരുമില്ലെന്നും അതിനാലാണ് അദ്ദേഹവുമായി വിവാഹത്തിന് സമ്മതിച്ചതെന്നും അവര്‍ മറുപടി പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ഭാവിയെ കുറിച്ച് ആലോചിച്ചിരുന്നോ എന്ന് ചോദിക്കുമ്പോള്‍ യുവതി തന്നെ നോക്കാന്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിക്കുന്നു. നിങ്ങളുടെ വയസെത്രയാണ്? എന്ന ചോദ്യത്തിന് 25 വയസെന്ന് അവര്‍ മറുപടി പറയുന്നു. തുടര്‍ന്ന് അമ്മായിയപ്പനോട് വയസ് ചോദിക്കുമ്പോള്‍ അദ്ദേഹം 45 വയസ് എന്നാണ് പറയുന്നത്. 

 

2014 ല്‍ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 370 ന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയോ? സത്യാവസ്ഥ എന്ത്?

'മകൻ മരിച്ചപ്പോൾ അമ്മായിയപ്പൻ മരുമകളെ വിവാഹം കഴിച്ചു., തന്തോന്നികള്‍ എപ്പോഴും തലക്കെട്ടുകള്‍  തുടരുന്നു!!' എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ചെറിയ ട്വിറ്റര്‍ വീഡിയോയുടെ വിശദമായ വീഡിയോ യൂറ്റ്യൂബിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വീഡിയോ അവസാനം കാണാതെ പോകരുതെന്ന നിര്‍ദ്ദേശത്തോടെ ആറ് മിനിറ്റും 30 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിലും പങ്കുവയ്ക്കപ്പെട്ടത്. ഡിഫൻസീവ് മോഡ് എന്ന പേരിലാണ് ഈ വീഡിയോ യൂറ്റ്യൂബില്‍ പങ്കുവച്ചത്.  എന്നാല്‍ അവര്‍ക്ക് ഇരുവര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെന്താണ് നിങ്ങളുടെ പ്രശ്നം എന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളില്‍ മിക്കതും. ചിലര്‍ ഇത് വ്യാജ വീഡിയോയാണെന്നും വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.  

'സഹാറാ മരുഭൂമിയുടെ കണ്ണ്'; അന്താരാഷ്ട്രാ ബഹിരാകാശ നിലയം പുറത്ത് വിട്ട ചിത്രങ്ങള്‍ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios