14 -കാരന്‍ യുവതിയുടെ നെഞ്ചില്‍ കൈവച്ചു; ചോദ്യം ചെയ്ത യുവതിക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ !
കുറ്റാരോപിതനായ കൗമാരക്കാരന്‍റെ അച്ഛനും അമ്മയും അവന്‍ വെറും കുട്ടിയാണെന്നും യുവതികള്‍ ആണുങ്ങളുടെ മുന്നില്‍ ഉച്ച ഉയര്‍ത്തി സംസാരിക്കാന്‍ പാടില്ലെന്നും പറയുന്നതോടെ സംഘര്‍ഷം വര്‍ദ്ധിക്കുന്നു.
ലോകമെങ്ങും സ്ത്രീകള്‍ക്ക് നെരെയുള്ള അധിക്രമങ്ങള്‍ ഏറെ കൂടിയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രാ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതില്‍ പലപ്പോഴും സമൂഹം പരാജയപ്പെടുന്നു. പലരും ഇത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയാലും പല കാരണങ്ങളാല്‍ പ്രതികരിക്കാതെ പിന്‍വാങ്ങുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം തനിക്കെതിരെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച യുവതിക്ക് നേരെ ആള്‍ക്കൂട്ടം തിരിഞ്ഞു. എന്നാല്‍ തന്‍റെ ഭാഗത്താണ് ന്യായമെന്ന് തറപ്പിച്ച് പറഞ്ഞ യുവതി, ഒരു ആള്‍ക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ടു. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഏറെ പേരുടെ അഭിനന്ദനം നേടി.
വീട്ടുകാരുടെ മുന്നില്‍ വച്ച് തന്‍റെ നെഞ്ചില്‍ അനുചിതമായി സ്പര്‍ശിച്ച കൗമാരക്കാരനെ ശിക്ഷിക്കണമെന്ന് യുവതി അവന്‍ കുടുംബക്കാരോട് ആവശ്യപ്പെടുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍, യുവതിയുടെ ആവശ്യം തള്ളിക്കള്ളിഞ്ഞ കുടുംബം അവന്‍ വെറും കുട്ടിയാണെന്ന വാദത്തില്‍ ഉറച്ചു നിന്നു. യുവതി പിന്മാറാന്‍ തയ്യാറല്ലെന്ന് കണ്ട കൗമാരക്കാരന്‍ അമ്മ യുവതിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നു. മുതിർന്നവരുടെ മുന്നിൽ യുവതി ശബ്ദം ഉയർത്തിയതായി അവര്‍ കുറ്റപ്പെടുത്തുന്നതോടെ പ്രശ്നം വഷളാകുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടി വന്ന് യുവതിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ കുറ്റാരോപിതനായ കൗമാരക്കാന്‍ വീഡിയോയ്ക്ക് മുന്നിലെത്തുമ്പോള്‍ അവന്‍റെ അച്ഛനും സഹോദരനും ചേര്‍ന്ന് അവനെ അവിടെ നിന്ന് പെട്ടെന്ന് മാറ്റുന്നു. കൗമാരക്കാന്‍റെ അച്ഛന്‍ യുവതിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതോടെ പ്രശ്നം വീണ്ടും വഷളാകുന്നു. ഇതിനിടെ വീഡിയോ അവസാനിക്കുന്നു.
ഘർ കേ കലേഷ് എന്ന പേരിലുള്ള ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്."ഈ പയ്യൻ വീട്ടുകാരുടെ മുന്നില്‍ വച്ച് ഒരു പെൺകുട്ടിയുടെ നെഞ്ചില്‍ തള്ളി. കുടുംബക്കാര്‍ അതൊന്നും പറയുന്നില്ല. പകരം അവന്‍ ഒരു വെറും കുട്ടിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നു. " വീഡിയോ പങ്കുവയ്ക്കപ്പെട്ട് കൊണ്ട് കലേഷ് കുറിച്ചു. Arhant Shelby എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. കണ്ടവര്‍ പെണ്‍കുട്ടിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയോ ഉപയോക്താക്കള്‍ യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തി. കൗമാരക്കാരന്‍റെ കുടുംബം ചെയ്തത് തെറ്റാണെന്നും അത് അവന് പ്രോത്സാഹനമാകുകയേ ഉള്ളൂവെന്നും കുറിച്ചു. ഡല്‍ഹിയില്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണെന്ന് ഒരു കാഴ്ചക്കാരന്‍ പരിഹസിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക