അമ്പമ്പോ, എങ്ങനെ താമസിക്കും ഇവിടെ, കുഞ്ഞൻ അപാർട്‍മെന്റ് കണ്ട് തലയിൽ കൈവച്ച് യുവാവ്
തല മുട്ടാൻ പാകത്തിലാണ് സ്റ്റെയർകേസ് ഉള്ളത്. പിന്നീട്, വീടിന്റെ അകവും കാണാം. വളരെ ചെറിയ ബാത്ത്റൂമും മുറിയും അടുക്കളയും ഒക്കെയാണ് വീട്ടിലുള്ളത്. കാണുമ്പോൾ തന്നെ ശ്വാസം മുട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ജനസംഖ്യ കൂടിക്കൂടി വരുന്നതിന് അനുസരിച്ച് ഇന്ന് സ്ഥലലഭ്യത കുറയുകയാണ്. പല രാജ്യങ്ങളുടേയും അവസ്ഥ അതാണ്. മാത്രമല്ല, ഒടുക്കത്തെ വിലയുമാണ് സ്ഥലത്തിന്. ജപ്പാനിൽ ആളുകൾ പൊതുവെ മിനിമലിസം ഇഷ്ടപ്പെടുന്നവരാണ്. അതൊരു ജീവിതരീതിയാണ്. വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങിക്കൂട്ടി ജീവിക്കുന്നതിന് പകരം അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം വാങ്ങി, വളരെ ലളിതമായ ജീവിതരീതി നയിക്കുകയാണ് മിനിമലിസ്റ്റുകൾ ചെയ്യുന്നത്.
എന്തായാലും അടുത്തിടെ ജപ്പാനിലെ ഒരു മിനി അപാർട്മെന്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ജപ്പാനിലെ ടോക്യോയിൽ നിന്നുള്ള ഈ അപാർട്മെന്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് യൂട്യൂബറായ നോം നകമുറ (Norm Nakamura) യാണ്. വളരെ വളരെ ചെറിയ ഒരു അപാർട്മെന്റിന്റെ വീഡിയോയാണ് ഇത്. അപാർട്മെന്റിലേക്ക് യുവാവ് കയറിപ്പോകുന്നത് മുതൽ ദൃശ്യങ്ങളിലുണ്ട്. ഷൂ അഴിച്ചു വയ്ക്കുന്ന സ്ഥലം വരേയും വളരെ ഇടുങ്ങിയ ഒരു സ്ഥലമാണ്. പിന്നെ കാണുന്നത് യുവാവ് സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോകുന്നതാണ്.
തല മുട്ടാൻ പാകത്തിലാണ് സ്റ്റെയർകേസ് ഉള്ളത്. പിന്നീട്, വീടിന്റെ അകവും കാണാം. വളരെ ചെറിയ ബാത്ത്റൂമും മുറിയും അടുക്കളയും ഒക്കെയാണ് വീട്ടിലുള്ളത്. കാണുമ്പോൾ തന്നെ ശ്വാസം മുട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ബാത്ത്‍റൂമിലൊക്കെ കഷ്ടി ഒരാൾക്ക് നിൽക്കാനുള്ള സ്ഥലം പോലും ഇല്ല. അടുക്കള എന്ന് പറയുന്നത് ഒരാൾക്ക് നിന്ന് എന്തെങ്കിലും ജോലി ചെയ്യാൻ പോലും സാധിക്കുന്ന ഇടമല്ല എന്ന് തോന്നും കാണുമ്പോൾ.
യൂട്യൂബർ പറയുന്നത്, ഇങ്ങനെ ഒരു അപാർട്മെന്റിൽ താമസിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നാണ്. അതേസമയം ജപ്പാനിൽ നിരവധിപ്പേർ ഇതുപോലെയുള്ള കുഞ്ഞുകുഞ്ഞ് അപാർട്മെന്റിൽ താമസിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം