'3 വയസ്സുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?; കാഴ്ച കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

അന്ന് ഞാന്‍ ബാര്‍ബി ഡോളുമായി കളിക്കുകയായിരുന്നു എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ മറുപടി.

video of a three-year-old boy parking a Ferrari has gone viral on social media


പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാര്‍ക്ക് വാഹനം ഓടിക്കുന്നതിന് എല്ലായിടത്തും വിലക്കുണ്ട്. എന്നാല്‍, നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കുന്നവരും കുറവല്ല. കൌമാരക്കാര്‍ വാഹനം ഓടിക്കുന്നതിനിടെ ട്രാഫിക് പോലീസ് പിടികൂടുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെയും വൈറലാണ്. അത്തരം വീഡിയോകള്‍ക്ക് താഴെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അതിരൂക്ഷമായ രീതിയില്‍ തന്നെ പ്രതികരിക്കാറുമുണ്ട്. വീതി കുറഞ്ഞ തിരക്കേറിയ ഇന്ത്യന്‍ റോഡുകളിലെ കൌമാരക്കാരുടെ അഭ്യാസ പ്രകടനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നത് തന്നെയാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നിലും. എന്നാല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒരു മൂന്ന് വയസുകാരന്‍ വീട്ടിലെ ഫെരാരി ഗ്യാരേജില്‍ നിന്നും പാര്‍ക്കിംഗ് ലോട്ടിലേക്ക് മാറ്റിയിടുന്നതായിരുന്നു വീഡിയോ. 

thetrillionairelife എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'തന്‍റെ മാതാപിതാക്കളുടെ ഫെരാരി എസ്എഫ് 90 സ്ട്രാഡേലില്‍, ഈ 3 വയസ്സുള്ള കുട്ടി എന്തു ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് കാണിച്ചു തരുന്നു. മിക്ക ആളുകളേക്കാളും നന്നായി അവൻ അത് ഓടിച്ചു! 3 വയസ്സുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ കുട്ടി ബ്രേക്കില്‍ കാലെത്തിക്കുന്നതിനായി പാട് പെടുന്നതും കാറിന്‍റെ മുന്നിലും പിന്നിലും കാണുന്നതിനായി പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതെല്ലാം വിശദമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. വീഡിയോയില്‍ കുട്ടി വാഹനം ഗ്യാരേജില്‍ നിന്നും ഇറക്കി വീടിനോട് ചേര്‍ന്ന പോര്‍ച്ചിലേക്ക് മാറ്റിയിട്ട് കാറില്‍ നിന്നും ചാടി ഇറങ്ങി, ഇതൊക്കെ എന്ത് എന്ന തരത്തില്‍ നടന്ന് പോകുന്നു. 

മഴ പെയ്ത് പെയ്ത് ഒടുവില്‍, വേനല്‍ കാലം തന്നെ ഇല്ലാതായ വര്‍ഷം; അതെ 1816 ല്‍ സംഭവിച്ചത് എന്തെന്ന് അറിയാം

വിമാനത്താവളത്തിൽ സുരക്ഷാവീഴ്ച 24 മണിക്കൂർ തങ്ങിയെന്ന് അവകാശവാദം; പിന്നാലെ യുട്യൂബറെ പൊക്കി അകത്തിട്ട് പൊലീസ്

'ബാര്‍ബി ഡോളുമായി കളിക്കുകയും കണ്‍ജ്യൂറിംഗ് സിനിമകള്‍ (പ്രേത സിനിമകള്‍) കണ്ടും വിരലുകള്‍ വായിലിട്ട് ആസ്വദിക്കുകയുമയിരുന്നു. 19 വയസ് വരെ പൊതുഗതാഗതം എനിക്ക് ഓക്കെയായിരുന്നു. ' ഒരു കാഴ്ചക്കാരനെഴുതി. 'അവന്‍റെ പ്രായത്തിലുള്ള കുട്ടികൾ... അവരുടെ സൈക്കിൾ കാണിച്ചാൽ അവൻ പറയും "പ്ലീസ്, ഇതൊന്നുമല്ല, ഞാൻ ഫെരാരി ഓടിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ഇത് എന്ത് തരം മൂന്ന് വയസാണ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ചിലര്‍ കുട്ടിയുടെ കൈയില്‍ താക്കേല്‍ എല്‍പ്പിച്ച മാതാപിതാക്കളുടെ ധൈര്യത്തെ അഭിനന്ദിച്ചു. മറ്റ് ചിലര്‍ ആ കുരുന്നിന് ശോഭനമായ ഭാവിയാണുള്ളതെന്ന് ആശംസിച്ചു. 

30 ഏക്കര്‍ തോട്ടം, പതിനേഴ് ലക്ഷം ചെടികള്‍, കശ്മീരിന് ചായമടിച്ച് ട്യുലിപ് വസന്തം!
 

Latest Videos
Follow Us:
Download App:
  • android
  • ios