കറങ്ങുന്ന ഫാനില്‍ നിന്നും താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമം നടത്തുന്ന പാമ്പ്; പിന്നീട് സംഭവിച്ചത്
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സീലിംഗ് ഫാനിന്‍റെ മുകളിൽ നിന്നും താഴെക്കിറങ്ങാൻ ഒരു പാമ്പ് ശ്രമം നടത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ വളരെ വേഗത്തിൽ കറങ്ങുന്ന ഫാനിന്‍റെ ലീഫിലൂടെ ഒരുതരത്തിലും പാമ്പിന് താഴേക്ക് ചാടാൻ സാധിക്കുന്നില്ല. പക്ഷേ പെട്ടെന്നാണ് അത് സംഭവിച്ചത്.....
പാമ്പിനെ ഭയക്കാത്തവർ കുറവാണ്. വീടിനുള്ളിലും പുറത്തുമൊക്കെയായി പലപ്പോഴും അപ്രതീക്ഷിതമായാകും പമ്പുകളെ കാണുക. അങ്ങോട്ട് ഉപദ്രവിച്ചാൽ മാത്രമേ പാമ്പുകൾ തിരിച്ച് ഉപദ്രവിക്കുകയുള്ളൂവെന്ന് പറയാറുണ്ടെങ്കിലും ഉരഗങ്ങളിൽ ഏറ്റവും അപകടകാരിയായ ജീവിവർഗ്ഗമായി തന്നെയാണ് പാമ്പുകളെ കണക്കാക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. പലപ്പോഴും പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒന്ന് ഇതാദ്യമായിരിക്കും. ഒരു കെട്ടിടത്തിന്‍റെ സീലിംഗ് ഫാനിൽ കുടുങ്ങിപ്പോയ പാമ്പിന്‍റെ ദൃശ്യങ്ങൾ താഴെ നിന്ന് ചിത്രീകരിക്കുന്നതിനിടയിൽ സംഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ.
ഇൻസ്റ്റാഗ്രാമിൽ അറാബിഡ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഒരു ഞെട്ടലോടെ അല്ലാതെ കണ്ട് തീർക്കാൻ ആകില്ല. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സീലിംഗ് ഫാനിന്‍റെ മുകളിൽ നിന്നും താഴെക്കിറങ്ങാൻ ഒരു പാമ്പ് ശ്രമം നടത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ വളരെ വേഗത്തിൽ കറങ്ങുന്ന ഫാനിന്‍റെ ലീഫിലൂടെ ഒരുതരത്തിലും പാമ്പിന് താഴേക്ക് ചാടാൻ സാധിക്കുന്നില്ല. ഈ ദൃശ്യങ്ങളെല്ലാം ഫാനിന്‍റെ തൊട്ടുതാഴെ നിന്നാണ് ഒരാൾ ചിത്രീകരിക്കുന്നത്.
'എഐ കാമുകി' തന്‍റെ കുടുംബത്തെ രക്ഷപ്പെടുത്തിയെന്ന് 43 കാരന്‍റെ വെളിപ്പെടുത്തല്‍ !
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ലീഫിൽ തട്ടി ശരീരം രണ്ടായി മുറിഞ്ഞ പാമ്പ് പെട്ടെന്ന് വീഡിയോ ചിത്രീകരിച്ചു കൊണ്ടിരുന്ന ആളുടെ ശരീരത്തിലേക്ക് വീണു. ഭയന്നുപോയ അയാൾ ഒരു നിലവിളിയോടെ ക്യാമറ നിലത്തേക്ക് എറിയുന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന രംഗങ്ങൾ അവസാനിക്കുന്നത്. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏതാനും ദിവസങ്ങൾ മുമ്പാണ് ഓസ്ട്രേലിയയിലെ ക്യൂൻസിലാൻഡിൽ ഒരാൾ കുളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഷവറിന് മുകളിൽ പെരുമ്പാമ്പിനെ കണ്ടത്. ഭയന്നുപോയ ഇയാൾ ഉടൻതന്നെ പുറത്തിറങ്ങി അടിയന്തര സഹായത്തിനായി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും തുടർന്ന് പാമ്പ് പിടുത്തക്കാരെത്തി ഇതിനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു. ഈ സംഭവത്തിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.