പോലീസ് ഓഫീസറും ദേശീയ പക്ഷിയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദം; വൈറലായി വീഡിയോ !

വീഡിയോ വൈറലായതിന് പിന്നാലെ, 'സ്നേഹത്തിന് അതിരുകളില്ലെന്നും അത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു പോലെ മനസിലാക്കാന്‍ പറ്റുന്ന വികാരമാണെന്നും' ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. 
 

video of a rare bond between a police officer and peacock went Viral bkg


പകടത്തില്‍ പരിക്കേറ്റ ക്രൗഞ്ച പക്ഷിയെ രക്ഷിച്ച ഉത്തര്‍പ്രദേശ് സ്വദേശിയും കര്‍ഷകനുമായ ആരിഫിന്‍റെയും ക്രൗഞ്ച പക്ഷിയുടെയും സൗഹൃദം അന്താരാഷ്ട്രാ മാധ്യമങ്ങളില്‍പ്പോലും വാര്‍ത്തായായത് അടുത്ത കാലത്താണ്. വാര്‍ത്തയ്ക്ക് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷിയെ വനം വകുുപ്പിന്‍റെ റായ്ബറേലിയിലെ സമസ്പൂർ പക്ഷി സങ്കേതത്തിലേ കൂട്ടിലേക്ക് മാറ്റിയതും പിന്നാലെ വാര്‍ത്തയായിരുന്നു. അതിന് സമാനമായൊരു സംഭവമാണ്. അതും ഉത്തര്‍പ്രദേശില്‍ നിന്ന്. കാൺപൂരിലെ ഹർദോയിൽ ഒരു പോലീസുകാരനും ഒരു മയിലും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

വീഡിയോയിൽ, ഹർദോയിയിലെ അർവാൾ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശ്യാമു കനോജിയ ഒരു മയിലുമായി സൗഹൃദം പങ്കുവയ്ക്കുന്നത് കാണിക്കുന്നു.  ദേശീയപക്ഷി  പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുകയും അദ്ദേഹത്തിന്‍റെ ഉള്ളം കൈയില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പക്ഷി അദ്ദേഹത്തെ സമീപിക്കുന്നതിലോ, അദ്ദേഹത്തിന്‍റെ കൈകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനോ യാതൊരു വിധ സങ്കോചവും കാണിച്ചില്ല. വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ, 'സ്നേഹത്തിന് അതിരുകളില്ലെന്നും അത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു പോലെ മനസിലാക്കാന്‍ പറ്റുന്ന വികാരമാണെന്നും' ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. 

ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചെരിപ്പുകള്‍ മോഷണം പോയെന്ന് പരാതി; 379 വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് !

ഒരു കുപ്പി വെള്ളത്തിന്‍റെ വില 350 രൂപ; അന്‍റാർട്ടിക്കയിൽ നിന്ന് വാങ്ങിയതാണോയെന്ന് നെറ്റിസണ്‍സ് !

ഹർദോയിയിലെ അർവാൾ പൊലീസ് സ്റ്റേഷനിലേക്ക് അടുത്തിടെ സ്ഥലം മാറിവന്നതാണ് എസ്എച്ച്ഒ ശ്യാമു കനോജിയ. പോലീസ് സ്റ്റേഷന്‍ പരിസരത്ത് മയില്‍ സ്ഥിരമായി എത്താറുണ്ടെന്ന് മനസിലാക്കിയ ശ്യാമു, അതിന്‍റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം അവന് സ്ഥിരമായി ഭക്ഷണം നല്‍കി. ക്രമേണ ഇരുവരും തമ്മിലൊരു സൗഹൃദം ഉടലെടുത്തു. ഇപ്പോള്‍, ഭക്ഷണത്തിന്‍റെ സമയമാകുമ്പോള്‍ മയില്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തുമെന്നും തന്‍റെ പങ്ക് കഴിച്ച ശേഷം മടങ്ങുമെന്നും വാര്‍ത്തകള്‍ പറയുന്നു. മയിലിന് ഭക്ഷണം നല്‍കുന്നതില്‍ താന്‍ വ്യക്തിപരമായി സന്തേഷിക്കുന്നുണ്ടെന്ന് എസ്എച്ച്ഒ ശ്യാമു കനോജിയ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios