മുള്ളന്‍ പന്നിയെ വേട്ടയാടാന്‍ ശ്രമിച്ച് പണി വാങ്ങി പുള്ളിപ്പുലി; വൈറല്‍ വീഡിയോ

ശരീരം നിറയെ മുള്ളുകളുള്ള ഈ ജീവികള്‍ തങ്ങളുടെ ശരീരം ഒന്ന് കുടഞ്ഞാല്‍ ശത്രുവിന്‍റെ ശരീരമാസകലം തറഞ്ഞ് കയറുന്ന തരത്തില്‍ മുള്ളുകള്‍ എയ്ത് വിടാന്‍ ഇവയ്ക്ക് കഴിയുന്നു. ഇത്തരത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്ന മുള്ളന്‍ പന്നികളെ സാധാരണ മറ്റ് മൃഗങ്ങള്‍ വേട്ടയാടാറില്ല. 

video of a leopard trying to hunt a porcupine is going viral bkg


ഭൂമുഖത്തെ എല്ലാ ജീവികളും ശരീരികമായോ ബൗദ്ധികമായോ തുല്യരല്ല. രൂപത്തിലും ആകൃതിയും ബുദ്ധിവികാസത്തിലും ശരീരഘടനയിലും വ്യത്യസ്തരായാണ് ഓരോ ജീവിവര്‍ഗ്ഗങ്ങളും നിലനില്‍ക്കുന്നത്. ജനിക്കുമ്പോള്‍ തന്നെ പ്രകൃതിയിലെ ഭക്ഷണ ചക്രത്തിലെ ശത്രുക്കളെ നേരിടുന്നതിനുള്ള ചില ശാരീരിക പ്രത്യേകതകളോട് കൂടി ജനിക്കുന്ന ജീവികളുമുണ്ട്. ഓരോ ജീവിവര്‍ഗ്ഗവും തങ്ങളുടെ ശാരീരിക പ്രത്യേകള്‍ക്കനുസരിച്ചാകും ഇരയെ വേട്ടയാടുന്നതും വംശവര്‍ദ്ധന നടത്തുന്നതും. ഇത്തരത്തില്‍ ശാരീരിക പ്രത്യേകതളോടെ ജനിക്കുന്ന ജീവികളാണ് മുള്ളന്‍ പന്നികള്‍. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ് ചെറിയ ജീവികളിലൊന്നായ മുള്ളന്‍ പന്നികള്‍ക്ക് ആ പേര് ലഭിച്ചത് തന്നെ. മുള്ളന്‍ പന്നിയും കാട്ടിലെ പ്രധാനവേട്ടക്കാരില്‍ ഒരാളായ പുള്ളിപ്പുലിയും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വൈറലായി. 

പുള്ളിപ്പുലികള്‍ കാട്ടിലെ പ്രധാന വേട്ടക്കാരില്‍ ഒന്നാണ്. മുള്ളന്‍ പന്നിയാകട്ടെ താരതമ്യേന ചെറിയ ജീവിയും. പ്രധാനമായും കിഴങ്ങ് വര്‍ഗ്ഗങ്ങളാണ് ഇവയുടെ ഭക്ഷണം. എന്നാല്‍, ശരീരം നിറയെ മുള്ളുകളുള്ള ഈ ജീവികള്‍ തങ്ങളുടെ ശരീരം ഒന്ന് കുടഞ്ഞാല്‍ ശത്രുവിന്‍റെ ശരീരമാസകലം തറഞ്ഞ് കയറുന്ന തരത്തില്‍ മുള്ളുകള്‍ എയ്ത് വിടാന്‍ ഇവയ്ക്ക് കഴിയുന്നു. ഇത്തരത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്ന മുള്ളന്‍ പന്നികളെ സാധാരണ മറ്റ് മൃഗങ്ങള്‍ വേട്ടയാടാറില്ല. എന്നാല്‍ @TerrifyingNatur എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട വീഡിയോ മുള്ളന്‍ പന്നിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു പുള്ളിപ്പുലിയുടെതായിരുന്നു. വീഡിയോ ഇതിനകം മുപ്പത്തിയൊന്നായിരത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ കമന്‍റുമായെത്തി. 

 

ആരാടാ നീ? സ്വന്തം പ്രതിബിംബം കണ്ണാടിയിൽ കണ്ട നായയുടെ പ്രതികരണം, ചിരിച്ച് മറിഞ്ഞ് നെറ്റിസണ്‍സ്

രാത്രിയില്‍ ഒരു റോഡില്‍ വച്ച് മുള്ളന്‍ പന്നിയെ അക്രമിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോയാരുന്നു പങ്കുവയ്ക്കപ്പെട്ടത്. മുള്ളന്‍ പന്നിയുടെ പ്രതിരോധം നന്നായി അറിയാവുന്ന പുള്ളിപ്പുലി തന്ത്രപരമായി ഇരയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. റോഡില്‍ കമഴ്ന്ന് കിടന്ന് വരെ മുള്ളന്‍ പന്നിയെ പിടിക്കാനുള്ള ശ്രമം പുള്ളിപ്പുലി തുടരുന്നു. എന്നാല്‍ തന്‍റെ മുള്ളുകള്‍ പുലിക്ക് നേരെ എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്ന രീതിയില്‍ പിടിച്ചാണ് മുള്ളന്‍ പന്നിയുടെ നില്‍പ്പ്. ഏറെ ശ്രമം നടത്തിയെങ്കിലും പുലി നിരാശനായി. ഇതിനിടെ പുലിയുടെ മുഖത്ത് ഒരു മുള്ള് തറയ്ക്കുകയും അത് എടുത്തുമാറ്റാനായി പുലി കഷ്ടപ്പെടുന്നതും വീഡിയോയില്‍ കാണാം. 

അരലക്ഷത്തിലധികം രൂപയുടെ ബർഗർ, 'ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർ വിൽപ്പനയ്ക്ക്; പേരില്‍ മാത്രമല്ല സ്വര്‍ണ്ണം !

 

Latest Videos
Follow Us:
Download App:
  • android
  • ios