ശത്രു തൊട്ടടുത്ത്; കുട്ടികളെ രക്ഷിക്കാന്‍ വട്ടമിട്ട് പ്രതിരോധം തീര്‍ക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍!
ഏത് ഭാഗത്ത് നിന്ന് ശത്രുക്കള്‍ വന്നാലും തിരിച്ചടിക്കാന്‍ തയ്യാറെടുത്ത് പ്രത്യേക രൂപത്തിലേക്ക് ആനക്കൂട്ടം മാറുന്നു. ഇതിനിടെ ആനക്കുട്ടികള്‍ തങ്ങളുടെ സുരക്ഷിത സ്ഥാനം കണ്ടെത്തുന്നു.
'കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെ'ന്ന പഴഞ്ചൊല്ല് കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. ഓരോ ജീവിവര്‍ഗ്ഗത്തിനും സ്വന്തം ചോരയിലുള്ള കുഞ്ഞിനോട് തോന്നുന്ന സ്നേഹത്തെ കാണിക്കുന്ന ആ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സ്വന്തം കുഞ്ഞുങ്ങളെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ പ്രത്യേക സംരക്ഷണ കവചമൊരുക്കുന്ന ആനകളുടെ വീഡിയോയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവച്ച വീഡിയോ നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ ഐഎഫ്എസ് ഇങ്ങനെ കുറിച്ചു, "സിംഹത്തെ കാണുമ്പോൾ, കുട്ടിയെ സംരക്ഷിക്കുന്നതിനായി ആനകൾ കുട്ടികള്‍ക്ക് ചുറ്റും വലയം തീര്‍ക്കുന്നു. കാട്ടിൽ, ആനക്കൂട്ടത്തേക്കാൾ നന്നായി ഒരു മൃഗവും അത് ചെയ്യില്ല."
ഒരു വലിയ ആഫ്രിക്കന്‍ ആനയുടെ പിന്നാലെ ഒരു കുട്ടിയാനയും അതിന് പിന്നാലെ മറ്റൊരു വലിയ ആനയെയും കാണിക്കുന്നിടത്താണ് വീഡിയോയുടെ തുടങ്ങുന്നത്. പെട്ടെന്ന് ഇവര്‍ക്ക് സമീപത്ത് കൂടി രണ്ട് ജീവികള്‍ അതിവേഗത്തില്‍ കടന്ന് പോകുന്നു. പുലിയെയോ സിംഹത്തെയോ പോലെയുള്ള ഏതോ ജീവിയാണ് ആനക്കൂട്ടത്തെ കടന്ന് പോകുന്നത്. പെട്ടെന്ന് കൂട്ടത്തിലുള്ള ആനകള്‍ പരസ്പരം പുറം തിരിഞ്ഞ് വൃത്താകാരമായ രൂപത്തില്‍ നില്‍ക്കുന്നു. ആനക്കുട്ടികള്‍ ഈ സമയം ഈ വൃത്തത്തിനുള്ളില്‍ സുരക്ഷിതരാണ്. ഏത് ഭാഗത്ത് നിന്ന് ശത്രുക്കള്‍ വന്നാലും തിരിച്ചടിക്കാന്‍ തയ്യാറെടുത്ത് പ്രത്യേക രൂപത്തിലേക്ക് ആനക്കൂട്ടം മാറുന്നു. ഇതിനിടെ ആനക്കുട്ടികള്‍ തങ്ങളുടെ സുരക്ഷിത സ്ഥാനം കണ്ടെത്തുന്നു. ശത്രുക്കള്‍ക്കെതിരെ സംഘടിതവും ആശ്രൂത്രിതവുമായ ഇത്തരം ആക്രമണ പ്രത്യാക്രമണ രീതികള്‍ പിന്തുടരാന്‍ മനുഷ്യനൊഴിച്ചുള്ള മൃഗങ്ങളില്‍ ആനകള്‍ മുമ്പന്തിയിലാണ്.
ടൈറ്റൻ അന്തര്‍വാഹിനി ദുരന്തത്തിന്‍റെ ആനിമേഷന്‍ വീഡിയോ ട്രന്‍റിംഗ് ലിസ്റ്റില്‍ !
കാണാതായ ജര്‍മ്മന്‍ സ്വദേശിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തായ്‍ലന്‍ഡിലെ ഫ്രീസറില്‍ നിന്നും കണ്ടെത്തി !
തങ്ങളുടെ സന്തതികളെ സംരക്ഷിക്കുന്നതില്‍ ആനകള്‍ കാണിച്ച ജാഗ്രത നെറ്റിസണ്‍സിനിടെയില്‍ ഏറെ ശ്രദ്ധനേടി. ആനകളുടെ അസാധാരണമായ മാതൃ സഹജാവബോധത്തിന്‍റെ ശക്തമായ തെളിവായി വീഡിയോ മാറി. വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയത്. "കൊള്ളാം, ഈ വീഡിയോ ആനകളുടെ സ്വാഭാവിക സഹജാവബോധം പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു ! ഓരോ ആനയും അതിന്‍റെ പങ്ക് സഹജമായി അറിഞ്ഞത് തികച്ചും അദ്ഭുതകരമാണ്. ചെറുപ്പക്കാർ കേന്ദ്രത്തിൽ അഭയം തേടി, വലിയവ സംരക്ഷണം ഉണ്ടാക്കി. സർക്കിൾ!" ഒരു കാഴ്ചക്കാരനെഴുതി. "ആനകളെ കുറിച്ച് ആരാധനയല്ലാതെ മറ്റെന്തെങ്കിലും പ്രചോദിപ്പിക്കാൻ കഴിയുമോ? അവരുടെ പെരുമാറ്റത്തിന്‍റെ എല്ലാ വശങ്ങളും ശരിക്കും ശ്രദ്ധേയമാണ്." മറ്റൊരാള്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക