Asianet News MalayalamAsianet News Malayalam

മുത്തച്ഛന്‍റെ പ്രായമുള്ള ആള്‍ തന്‍റെ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി; എല്ലാം വ്യാജമെന്ന് സോഷ്യല്‍ മീഡിയ


വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവാനുള്ള ശ്രമങ്ങളാണെന്നും ഇതെല്ലാം വ്യാജമാണെന്നുമാണ് ഭൂരിപക്ഷം കാഴ്ചക്കാരും അഭിപ്രായപ്പെട്ടത്.

video of a girl claiming to be her husband by a man of grandfather s age is fake says social media
Author
First Published Jul 1, 2024, 4:17 PM IST


പ്രായവ്യത്യസമുള്ളവര്‍ തമ്മിലുള്ള വിവാഹം ഇന്നൊരു പുതിയ വാര്‍ത്തയല്ല. ഒന്നാം ലോകരാജ്യങ്ങളില്‍ നിന്നും അതിസമ്പന്നനായ എന്നാല്‍ പ്രായമേറിയ ആളുകളെ വിവാഹം ചെയ്യുന്ന യുവതികളുടെ വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. പക്ഷേ. മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് ഇത് തന്‍റെ ഭര്‍ത്താവാണെന്ന് ഒരു യുവതി അവകാശപ്പെട്ടുന്ന വീഡിയോ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം പറഞ്ഞത് അത് വെറും വ്യാജം എന്നായിരുന്നു. 

ക്യൂട്ട് ഗുഡ്ഡി കുമാരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയക്കപ്പെട്ടത്. വീഡിയോയില്‍ പെണ്‍കുട്ടി, 'എന്‍റെ മുൻ ജന്മത്തിൽ ഞാൻ എന്ത് നന്മയാണ് ചെയ്തതെന്ന് എനിക്കറിയില്ല, ഈ ജന്മത്തിൽ നിങ്ങളെപ്പോലൊരു ഭർത്താവിനെ എനിക്ക് ലഭിച്ചതിൽ. എനിക്ക് എന്‍റെ ഭർത്താവിനെ ഇഷ്ടമാണ്. '  എന്ന് പറയുമ്പോള്‍ പെണ്‍കുട്ടിയുടെ പുറകില്‍ ഏതാണ്ട് അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നതും കാണാം. അദ്ദേഹം യുവതിയുടെ മൊബൈലിലേക്ക് സാകൂതം നോക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ മൂന്നോ നാലോ വീഡിയോകള്‍ മാത്രമാണ് പെണ്‍കുട്ടി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുള്ളത്. വൃദ്ധന്‍റെ പിന്നിൽ നിന്ന് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്ന വീഡിയോയാണ് ഒന്ന്.  മറ്റൊരു വീഡിയോയില്‍ പെണ്‍കുട്ടി തമാശയായി വൃദ്ധന്‍റെ മുഖത്ത് അടിക്കുകയും പിന്നീട് മാപ്പ് പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. വൃദ്ധന്‍ ചിരിക്കാതിരിക്കുമ്പോള്‍ ഒരു കമ്പെടുത്ത് വായില്‍ കുത്തുമെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. 

സ്ത്രീധനം വേണ്ട, പകരം വധുവിന് ജോലി ലഭിച്ച ശേഷം ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് വരന്‍

നെറ്റിസണ്‍സിനെ ആവേശത്തിലാക്കി 'ഹ്യൂമന്‍സീ' എന്ന വിളിക്കപ്പെട്ട ഒലിവർ ചിമ്പാന്‍സിയുടെ ചിത്രങ്ങൾ വൈറൽ

വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവാനുള്ള ശ്രമങ്ങളാണെന്നും ഇതെല്ലാം വ്യാജമാണെന്നുമാണ് ഭൂരിപക്ഷം കാഴ്ചക്കാരും അഭിപ്രായപ്പെട്ടത്. ചിലര്‍ പെണ്‍കുട്ടി മംഗല്യസൂത്രമോ സിന്ദൂരമോ ധരിച്ചിട്ടില്ലെന്നും ഇതെല്ലാം വൈറലാവാനുള്ള വെറും ശ്രമങ്ങള്‍ മാത്രമെന്നും എഴുതി. അതേസമയം വെറം അഞ്ച് ദിവസത്തിനുള്ളില്‍ 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 32,000 ത്തിലധികം പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതിയത്. 'നിങ്ങളെപ്പോലുള്ള ആളുകളുടെ വീഡിയോകൾ കാണേണ്ടി വന്നതിൽ ഞങ്ങൾ എന്ത് പാപമാണ് ചെയ്തതെന്ന് എനിക്കറിയില്ല' എന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. 

ദുബായില്‍ ബഹുനില ഹോട്ടലിന്‍റെ ബാല്‍ക്കണിയല്‍ വസ്ത്രം ഉണക്കാനിടുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios