സ്രാവിന്‍ കുഞ്ഞിനെ നഖങ്ങളില്‍ കൊരുത്ത് പറന്ന് പോകുന്ന പരുന്തിന്‍റെ വീഡിയോ; സത്യമെന്ത് ?
വീഡിയോ വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ചിലര്‍ അത് ഭയാനകമായ കാഴ്ചയാണെന്ന് അഭിപ്രായപ്പെട്ടു. 'വിശുദ്ധ നരകം - ഒരേ സമയം അതിശയകരവും ഭയാനകവുമാണ്.' വേറൊരാള്‍ എഴുതി
ദിവസങ്ങള്‍ക്ക് മുമ്പാണ്, ലോകത്തിലെ ഏറ്റവും വലിയ പക്ഷികളിലൊന്നായ ഗോള്‍ഡന്‍ ഈഗിളിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായത്. ചത്ത ഒരു കുറുക്കന്‍റെ ശവശരീരം വഹിച്ചു കൊണ്ട് ഒരു മലമുകളില്‍ നിന്ന് മറ്റൊരു മലമുകളിലേക്ക് പറക്കുകയായിരുന്നു ഗോള്‍ഡന്‍ ഈഗിള്‍. വളരെ വേഗമാണ് ഈ വീഡിയോ നെറ്റിസണ്‍സിനിടയില്‍ തരംഗം തീര്‍ത്തത്. ഏതാണ്ട് അത്തരത്തിലൊരു വീഡിയോ വീണ്ടും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. ഇത്തവണ പക്ഷിയുടെ കാലില്‍ ചത്ത കുറുക്കന് പകരം ഒരു സ്രാവിന്‍ കുഞ്ഞിനെ പോലെ തോന്നുന്ന മത്സ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് മാത്രം.
Figen എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'വോലാ... അത് ഒരു സ്രാവിനെ പിടിച്ചിരിക്കുന്നു.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ചിലര്‍ അത് ഭയാനകമായ കാഴ്ചയാണെന്ന് അഭിപ്രായപ്പെട്ടു. 'വിശുദ്ധ നരകം - ഒരേ സമയം അതിശയകരവും ഭയാനകവുമാണ്.' വേറൊരാള്‍ എഴുതി. "സ്രാവോ ഡോൾഫിനോ അല്ല, രണ്ടിനും തെറ്റായ വാൽ, രണ്ടിനും തല തെറ്റാണ്. ട്യൂണയെപ്പോലെയും തോന്നുന്നില്ല. സംസാരിക്കുന്ന സ്ത്രീയുടെ ഉച്ചാരണത്തിൽ ഞാൻ വടക്കേ അമേരിക്കയിൽ മാത്രമുള്ള ഒരു അയലയെ തേടി പോകുന്നു ? രാജാവ് അയല.? '' മറ്റൊരാള്‍ തന്‍റെ സംശയം ശാസ്ത്രീയമായി തന്നെ പ്രകടിപ്പിച്ചു.
ചത്ത കുറുക്കനെ പൊക്കിയെടുത്ത് പറക്കുന്ന സ്വര്‍ണ്ണപ്പരുന്ത്; വൈറല്‍ വീഡിയോ
പിന്നാലെ അത് കടല്‍ പരുന്തെന്ന് അറിയപ്പെടുന്ന ഓസ്പ്രേയാണെന്നും ഓസ്പ്രേയുടെ കാലില്‍ കൊരുത്തിരിക്കുന്നത് അമേരിക്കന്‍ കടലില്‍ കാണുന്ന സ്പാനിഷ് അയലയാണെന്നും വ്യക്തമാക്കി ചിലര്‍ രംഗത്തെത്തി. ഈ വീഡിയോ നേരത്തെ പങ്കുവയ്ക്കപ്പെട്ട ഒന്നാണെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വീഡിയോ 2020 ല്‍ സ്രാവുകളെ പിന്തുടരുന്ന ഗ്രൂപ്പുകളിലാണ് പങ്കുവയ്ക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് പൗരനും ടെന്നിസിയിലെ താമസക്കാരനുമായ ആഷ്‍ലി, തന്‍റെ 12 മത്തെ നിലയിലുള്ള ഫ്ലാറ്റില്‍ നിന്നു പകര്‍ത്തിയതായിരുന്നു ഈ വീഡിയോ. അന്ന് തന്നെ പക്ഷിയുടെ കാലിലുള്ളത് സ്രാവല്ലെന്നും അത് സ്പാനിഷ് അയലയാണെന്നും വ്യക്തമാക്കപ്പെട്ടിരുന്നു.
3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിതമായ വാള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി !