പരീക്ഷണ ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി 26 വര്‍ഷത്തിന് ശേഷം ആദ്യമായി ആകാശം കാണുന്ന വീഡിയോ വൈറല്‍

തന്‍റെ രണ്ടാം വയസ് മുതല്‍ ലബോറട്ടറിയിലെ 5 അടി ചതുരശ്ര കൂട്ടിനുള്ളില്‍ 26 വര്‍ഷത്തോളം അടച്ചിടപ്പെട്ട വാനില എന്ന ചിമ്പാന്‍സിയെ ആദ്യമായി രക്ഷപ്പെടുത്തിയപ്പോള്‍ അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ കണ്ടവരെല്ലാവരും വൈകാരികമായി. 

video of a chimpanzee seeing the sky for the first time after 26 years from an experimental laboratory has gone viral bkg


നുഷ്യന്‍ സ്വന്തം വര്‍ഗ്ഗത്തിന്‍റെ രോഗപ്രതിരോധ ശേഷിക്കായും അമരത്വത്തിനായും നിരവധി പരീക്ഷണങ്ങളാണ് ലോകമെങ്ങുമുള്ള നിരവധി ലബോറട്ടറികളില്‍ നടത്തുന്നത്. ഇതിനായി ചിമ്പാന്‍സികളിലും ഗിനി പന്നികളിലും നിരന്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്നു. ഇത്തരം പരീക്ഷണങ്ങളില്‍ വിജയം കാണുന്ന മരുന്നുകളാണ് പിന്നീട് ആരോഗ്യ വിപണിയിലേക്ക് എത്തുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ക്കായി പിടികൂടി ലബോറട്ടറികളില്‍ എത്തിക്കുന്ന മൃഗങ്ങള്‍ സാധാരണയായി മരണത്തോട് കൂടി മാത്രയാണ് ലബോറട്ടറിക്ക് പുറത്തേക് വരിക. 

തന്‍റെ രണ്ടാം വയസ് മുതല്‍ ലബോറട്ടറിയിലെ 5 അടി ചതുരശ്ര കൂട്ടിനുള്ളില്‍ 26 വര്‍ഷത്തോളം അടച്ചിടപ്പെട്ട വാനില എന്ന ചിമ്പാന്‍സിയെ ആദ്യമായി രക്ഷപ്പെടുത്തിയപ്പോള്‍ അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ കണ്ടവരെല്ലാവരും വൈകാരികമായി. ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലെ സേവ് ദി ചിംപ്‌സ് സങ്കേതത്തിൽ എത്തിയതിന് ശേഷമാണ് വാനില ആദ്യമായി ആകാശം കാണുന്നത്, 26 വര്‍ഷങ്ങള്‍ക്ക് ശേഷം. വാനിലയുടെ സന്തോഷം സേവ് ദി ചിംപ്‌സിന്‍റെ പ്രൈമറ്റോളജിസ്റ്റ് ഡോ ആൻഡ്രൂ ഹലോറൻ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട വൈകാരികമായ വീഡിയോയില്‍ കാണാം. 

 

രണ്ട് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന്‍റ ആസ്തി 52 കോടി രൂപ !

തുറന്ന് വച്ച കൂടിന്‍റെ വാതില്‍ക്കല്‍ ഇരുന്ന് ആകാശത്തേക്ക് നോക്കുന്ന വാനിലയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ തന്‍റെ മുന്നിലേക്ക് എത്തിയ ആണ്‍ ചിമ്പാന്‍സിയായ ഡ്വൈറ്റിനെ ആലിംഗനം ചെയ്ത് വാനില തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴും അവള്‍ ആകാശത്തേക്ക് നോക്കി അത്ഭുതം കൊണ്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് കാര്‍ലോസ് പെരെസ് ഇങ്ങനെ കുറിച്ചു, 'ഹൃദയം കുളിർക്കുന്ന നിമിഷം വാനില ചിമ്പ്, 29, ജീവിതകാലം മുഴുവൻ കൂട്ടിലടച്ച ശേഷം ആദ്യമായി ആകാശം കാണുമ്പോൾ സന്തോഷത്താൽ പൊട്ടിത്തെറിക്കുന്നു.' 1997-ല്‍ തന്‍റെ രണ്ടാമത്തെ വയസിലാണ് വാനിലയെ കാലിഫോർണിയയിലെ പരീക്ഷണ ലാബിലേക്ക് മാറ്റുന്നത്. അവിടെ വെറും അഞ്ച് അടി മാത്രമുള്ള ഇരുമ്പുകൂട്ടിലായിരുന്നു കഴിഞ്ഞ 26 വര്‍ഷവും അവള്‍ ജീവിച്ചത്. എന്നാല്‍ 2019 ല്‍ പ്രദേശത്ത് പടര്‍ന്ന് പിടിച്ച കാട്ടുതീ ലാബിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെട്ടുത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 150 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സൺഷൈൻ സ്റ്റേറ്റ് ലൊക്കേഷനിലേക്ക് വാനിലയെയും മറ്റ് മൃഗങ്ങളെയും സേവ് ദി ചിംപ്‌സ് സാങ്ച്വറിയില്‍ എത്തിച്ചു. 

കാലിഫോർണിയയിലെ പഴയ പരീക്ഷണ ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വാനിലയുടെ പുതിയ ആവാസ വ്യവസ്ഥ വളരെ മികച്ചതാണെന്ന് സേവ് ദി ചിംപ്‌സിലെ പ്രൈമറ്റോളജിസ്റ്റ് ഡോ. ആൻഡ്രൂ ഹലോറൻ പറഞ്ഞു. മറ്റ് ചിമ്പാൻസികൾക്കൊപ്പം ദ്വീപ് ചുറ്റിക്കാണുന്ന തിരക്കിലാണ് അവളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  “വാനില വളരെ നന്നായി ജീവിക്കുന്നു. അവൾ അവളുടെ സുഹൃത്തുക്കളോടൊപ്പം ദ്വീപിലൂടെ ചുറ്റിയടിക്കാത്തപ്പോള്‍, അവളുടെ പുതിയ ലോകത്തെ മുകളില്‍ നിന്നം നോക്കിക്കാണുന്നതിനായി മൂന്ന് നിലകളുള്ള ക്ലൈംബിംഗ് പ്ലാറ്റ്‌ഫോമിൽ അവളെ കണ്ടെത്താം," ഹലോറൻ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ വളർത്തുമൃഗങ്ങളുടെ വ്യാപാരം, റോഡരികിലെ മൃഗശാലകൾ, ലബോറട്ടറികൾ, വിനോദ മേഖലകൾ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട പ്രൈമേറ്റുകൾക്ക് അഭയം നൽകുന്ന സംഘടനയാണ് സേവ് ദി ചിംപ്‌സ്. നിലവിൽ 226 ചിമ്പാൻസികളെ ഇവര്‍ സംരക്ഷിക്കുന്നു. 

15 മിനിറ്റ് പഠനം, 3 മണിക്കൂര്‍ തല്ലുകൂടല്‍; സാമൂഹിക മാധ്യമത്തില്‍ ചിരി പടര്‍ത്തി ആറ് വയസുകാരന്‍റെ ടൈംടേബിള്‍‍!
 

Latest Videos
Follow Us:
Download App:
  • android
  • ios