അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ് കുഞ്ഞ്, സാഹസികമായി രക്ഷിച്ച് യുവാവ്, വീഡിയോ വൈറൽ
ഒന്നാം നിലയിലെ മേൽക്കൂരയിലേയ്ക്ക് വീഴുന്നതുവരെ അതൊരു കുട്ടിയാണെന്ന് തനിക്ക് മനസിലായില്ലെന്നും ഷെയ്ൻ പറഞ്ഞു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലുകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റെങ്കിലും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.
ചൈന(China)യിൽ അഞ്ചാം നിലയിൽ നിന്ന് വീണ ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഒരു യുവാവ്. ഷെജിയാങ് പ്രവിശ്യയിലെ ടോങ്ജിയാങ്ങിൽ (Tongxiang in Zhejiang province) ചൊവ്വാഴ്ചയാണ് സംഭവം. അഞ്ചാം നിലയിലെ ജനലിൽ നിന്ന് വീണ രണ്ടു വയസ്സുകാരിയെ നിലത്ത് വീഴാതെ അയാൾ പിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിൾ ഒരു യാനാണ് ട്വിറ്ററിൽ പങ്കുവച്ചത്. വീഡിയോ പിന്നാലെ വൈറലായി. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച അയാളെ ആളുകൾ ഇപ്പോഹീറോ ആയി വാഴ്ത്തുകയാണ്.
പെൺകുട്ടിയെ രക്ഷിച്ചയാൾ 31 -കാരനായ ഷെൻ ഡോങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടതെന്ന് ഷെയ്ൻ പറഞ്ഞു. മുകളിലേയ്ക്ക് നോക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടി ഒന്നാം നിലയിലെ സ്റ്റീൽ മേൽക്കൂരയിലേയ്ക്ക് വീഴുന്നത് കണ്ടു. അവിടെ തട്ടി അവൾ താഴേയ്ക്ക് വീണു. താഴെ ഒരു നടപ്പാതയായിരുന്നു. നടപ്പാതയിലെ ടൈലിൽ പതിച്ചാൽ വീഴ്ചയുടെ ആഘാതത്തിൽ തലച്ചോർ ചിന്നിച്ചിതറിയേനെ. എന്നാൽ തറയിൽ വീഴുന്നതിന് മുൻപ് തന്നെ അയാൾക്ക് കുഞ്ഞിനെ പിടികൂടാൻ സാധിച്ചു. അവളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. അവളെ രക്ഷിക്കുന്നതിനിടെ ഷെയ്‌നിന്റെ മൊബൈലും തകർന്നിരുന്നു.
ഒന്നാം നിലയിലെ മേൽക്കൂരയിലേയ്ക്ക് വീഴുന്നതുവരെ അതൊരു കുട്ടിയാണെന്ന് തനിക്ക് മനസിലായില്ലെന്നും ഷെയ്ൻ പറഞ്ഞു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലുകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റെങ്കിലും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. വീഡിയോ ഇപ്പോൾ ഓൺലൈനിൽ വളരെ അധികം ശ്രദ്ധ ആകർഷിക്കപ്പെടുന്നു. വീഡിയോയിൽ ആദ്യം ഒരാൾ ഫോണിൽ സംസാരിക്കുന്നത് കാണാം. പെട്ടെന്ന് അയാൾ സമീപത്തുള്ള ഒരു കെട്ടിടത്തിന്റെ താഴേയ്ക്ക് ഓടുന്നു. ഓടുന്നതിനിടയിൽ അയാൾ വീഴാൻ പോകുന്നതും, കൈയിൽ നിന്ന് ഫോൺ തെറിച്ച് നിലത്ത് വന്ന് വീഴുന്നതും കാണാം. നടപ്പാതയിൽ നിന്ന് അയാൾ ഒരു പെൺകുട്ടിയെ പിടിക്കാൻ കൈകൾ ഉയർത്തുന്നതും കാണാം. പെൺകുട്ടി നേരെ അവന്റെ കൈകളിലേക്ക് വന്ന് വീഴുന്നു. ഇയാൾക്കൊപ്പം ഒരു സ്ത്രീയും കുട്ടിയെ പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാൽ അതിസാഹസികമായി അയാൾ കുഞ്ഞിനെ വായുവിൽ പിടിച്ചു. അവളുടെ ജീവൻ രക്ഷിച്ചു. ജൂലൈ 22 നാണ് വീഡിയോ പങ്കിട്ടത്. പോസ്റ്റ് ചെയ്തതിന് ശേഷം ക്ലിപ്പ് ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. വീഡിയോയ്ക്ക് നിരവധിപ്പേർ കമന്റിട്ടു. സിനിമകളിൽ മാത്രമല്ല, ലോകത്തും യഥാർത്ഥ നായകന്മാർ ഉണ്ടെന്ന് ഒരാൾ എഴുതി. രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർക്കും ഒരു മെഡൽ നൽകണമെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ഇത് ചെയ്യുന്നത് മിക്കവാറും അസാധ്യമാണെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. അയാൾ ഒരു യഥാർത്ഥ ഹീറോ ആണെന്നും ആളുകൾ പറഞ്ഞു.