Viral video: ജം​ഗിൾ സഫാരിക്കിടെ ബസിൽ തൂങ്ങി കടുവ, ഭയപ്പെടുത്തും വീഡിയോ 

ബസ് പോകുന്നതിന് അനുസരിച്ച് കടുവയും മുന്നോട്ട് പോകുന്നത് കാണാം. എന്നാൽ, ആ ഒരൊറ്റ കടുവ മാത്രമല്ല അവിടെ ഉള്ളത്. വേറെയും കടുവകൾ ബസിന് ചുറ്റും നിൽക്കുന്നതും ബസിന് പിന്നാലെ നീങ്ങാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം.

tiger holds on to bus during jungle safari rlp

ജം​ഗിൾ സഫാരി ഇഷ്ടപ്പെടാത്ത ആളുകൾ കുറവായിരിക്കും അല്ലേ? മിക്കവർക്കും ഇഷ്ടമാണ് കാട്ടിലെ മൃ​ഗങ്ങളെയൊക്കെ കണ്ട് അങ്ങനെ അങ്ങനെ യാത്ര ചെയ്യാൻ. എന്നാൽ, ചില നേരങ്ങളിൽ നല്ല ഭയം തോന്നുന്ന അവസ്ഥകളിലേക്കും കാര്യങ്ങൾ ചെന്നെത്താറുണ്ട്. കാട്ടിലെ മൃ​ഗങ്ങളല്ലേ? അവ എവിടെ നിന്നും വരുമെന്നോ എങ്ങനെ ചാടി വീഴുമെന്നോ എങ്ങനെ പെരുമാറുമെന്നോ ഒന്നും പ്രവചിക്കുക സാധ്യമല്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നതും. ഇതും ഒരു ജം​ഗിൾ സഫാരിക്കിടെ ഉണ്ടായ അനുഭവമാണ്. 

ജം​ഗിൾ സഫാരിക്കിടെ ഒരുകൂട്ടം ക‌ടുവകൾ ഒരു ടൂറിസ്റ്റ് ബസിന് മുകളിൽ ചാടിക്കേറാൻ നോക്കുന്നതാണ് വീഡിയോ. @Bellaasays2 -ന്റെ ട്വിറ്റർ ഹാൻഡിലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ അടിക്കുറിപ്പായി സ്കെയറി ഓർ ക്രേസി എന്നും എഴുതിയിട്ടുണ്ട്. വീഡിയോയിൽ, നിരവധി വിനോദ സഞ്ചാരികളുമായി ഒരു സഫാരി ബസ് കടന്നു പോകുന്നത് കാണാം. ആ ബസിൽ അള്ളിപ്പിടിച്ചു കൊണ്ട് ഒരു കടുവയും ഉണ്ട്. 

ബസ് പോകുന്നതിന് അനുസരിച്ച് കടുവയും മുന്നോട്ട് പോകുന്നത് കാണാം. എന്നാൽ, ആ ഒരൊറ്റ കടുവ മാത്രമല്ല അവിടെ ഉള്ളത്. വേറെയും കടുവകൾ ബസിന് ചുറ്റും നിൽക്കുന്നതും ബസിന് പിന്നാലെ നീങ്ങാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. സം​ഗതി നമുക്ക് വീഡിയോ കാണുമ്പോൾ പേടി തോന്നുമെങ്കിലും ബസിലിരുന്നവർ സുരക്ഷയുള്ള ബസ് ആയതിനാൽ തന്നെ അത്ര പേടിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. 

ഏതായാലും സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ജം​ഗിൾ സഫാരിക്ക് പോകുന്ന ആരം അപകടമില്ലായെങ്കിൽ കടുവകളെ ഇത്ര അടുത്ത് കാണാൻ ആ​ഗ്രഹിക്കും എന്നതിൽ സംശയമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios