11 സഞ്ചികളില്‍ ഒറ്റ നാണയങ്ങളുമായി പയ്യനെത്തി, 2.8 ലക്ഷത്തിന്റെ ബൈക്ക് വാങ്ങാന്‍!

അവന്‍ സ്‌പോര്‍ട്‌സ് ബൈക്ക് വില്‍ക്കുന്ന ഷോറൂമിലേക്ക് ചെന്നു. അവന്റെ കൈയില്‍ 11 സഞ്ചികളിലായി ലക്ഷങ്ങളുടെ ഒറ്റ രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു.

student buys his fvaourate sports bike worth Rs 2.85 Lakh with 112 bags of 1 Rupee Coins

അത്രയ്ക്ക് ആഗ്രഹിച്ചു കഴിഞ്ഞാല്‍ എന്തും നേടാമെന്നാണ്. പക്ഷേ, അതിന് സമയം വേണം. ധൈര്യം വേണം. എന്തും മറികടക്കാനുള്ള ഇച്ഛാശക്തി വേണം. ഇതെല്ലാം ഉണ്ടെന്ന് തെളിയിച്ച്, ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹം നേടിയെടുത്തിയിരിക്കുകയാണ് തെലങ്കാനയിലെ ഒരു പോളിടെക്‌നിക്് വിദ്യാര്‍ത്ഥി. ഒറ്റ രൂപാ നാണയങ്ങള്‍ ശേഖരിച്ചു വെച്ചാണ് 2.85 ലക്ഷം രൂപയുടെ ആ ബൈക്ക് അവന്‍ സ്വന്തമാക്കിയത്. 

ഒരു സ്‌പോര്‍ട്‌സ് ബൈക്ക്. അതായിരുന്നു  തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലാ ആസ്ഥാനത്തെ രാമകൃഷ്ണപൂര്‍ തരാകരാമ കോളനി നിവാസിയായ വെങ്കിടേഷിന്റെ ഏറ്റവും വലിയ സ്വപ്നം. അങ്ങനെയാണ്, ഒറ്റരൂപാ തുട്ടുകള്‍ കൂട്ടിവെച്ച് ലക്ഷങ്ങള്‍ വില മതിക്കുന്ന ബൈക്ക് അവന്‍ സ്വന്തമാക്കിയത്. 

പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ വെങ്കിടേഷിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു ഒരു നല്ല സ്‌പോര്‍ട്‌സ് ബൈക്ക്. ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുക എന്നതായിരുന്നു കടുത്ത യാത്രാ പ്രേമിയായ വെങ്കിടേഷിന്റെ ഏറ്റവും വലിയ സ്വപ്‌നം. എന്നാല്‍, അതിനുള്ള സാമ്പത്തിക സ്ഥിതി അവനുണ്ടായിരുന്നില്ല. അതിനാല്‍, കിട്ടുന്ന ചില്ലിക്കാശെല്ലാം അവന്‍ അതിനായി ശേഖരിച്ചുവെക്കാന്‍ തുടങ്ങി. 

ഒടുവില്‍ ഇക്കഴിഞ്ഞ ആഴ്ച അവന്‍ സ്‌പോര്‍ട്‌സ് ബൈക്ക് വില്‍ക്കുന്ന ഷോറൂമിലേക്ക് ചെന്നു. അവന്റെ കൈയില്‍ 11 സഞ്ചികളിലായി ലക്ഷങ്ങളുടെ ഒറ്റ രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു. സ്‌പോര്‍ട്‌സ് ബൈക്കിന്റെ വില കേട്ട ശേഷം അവന്‍ പണം അവരെ ഏല്‍പ്പിച്ചു. എന്നാല്‍, ഇത്രയും നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി ബൈക്ക് വില്‍ക്കാന്‍ അവിടെയുള്ളവര്‍ ആദ്യം തയ്യാറായില്ല. പക്ഷേ, അവന്റെ നിശ്ചയദാര്‍ഢ്യവും ബൈക്കിനോടുള്ള ആഗ്രഹവും കണ്ടറിഞ്ഞപ്പോള്‍ അവരതിന് തയ്യാറായി. 

അതിനായി അവര്‍ രാവിലെ മുതല്‍ ആ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങി. ഒട്ടും എളുപ്പമായിരുന്നില്ല അത്. രാവിലെ തുടങ്ങിയ എണ്ണിത്തീര്‍ക്കല്‍ കഴിയുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍, അവര്‍ അവന് ഉറപ്പു നല്‍കി, ബൈക്ക് തരാം, പണം കൃത്യമാണ്. 

അങ്ങനെ വെങ്കിടേഷിന് അവര്‍ ബൈക്ക് കൈമാറി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തോടെ ആ ബൈക്കില്‍ അവന്‍ വീട്ടിലേക്ക് മടങ്ങി. 

 

 

മുഴുവന്‍ ദൃശ്യങ്ങളും അവന്‍ സ്വന്തം യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 


 

Latest Videos
Follow Us:
Download App:
  • android
  • ios