ട്രെയിനില്‍ നൃത്തം ചെയ്ത് പെണ്‍കുട്ടികള്‍; വിമര്‍ശിച്ചും കൈയടിച്ചും സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍

രണ്ട് ബര്‍ത്തുകള്‍ക്കിടയിലെ പരിമിതമായ സ്ഥലത്ത് വച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ പാട്ടിനനുസരിച്ച് ശരീര ചനങ്ങള്‍ നടത്തുന്നു. കുട്ടികള്‍ ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണെന്ന് നെറ്റിസണ്‍സ് ഒന്നടക്കം പറയുന്നു.

Social media users applauded and criticized the video of the girls dancing on the train bkg

ലര്‍ക്കും സ്റ്റേജില്‍ കയറുകയെന്നാല്‍ ഏറെ ഭയമുള്ള ഒന്നാണ്. ആദ്യമായി സ്റ്റേജില്‍ കയറുകയാണെങ്കില്‍  പ്രത്യേകിച്ചും. എന്നാല്‍, നൃത്തം ചെയ്യാനറിയുന്നവര്‍ക്ക് അവരെവിടെ നിന്ന് നൃത്തം ചെയ്താലും അത് സ്റ്റേജാക്കി മാറ്റാനുള്ള കഴിവുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ അത്തരത്തിലുള്ള കുട്ടികളായിരുന്നു. അവര്‍ ട്രെയിലെ പരിമിതമായ സ്ഥലത്ത് നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കൈയടിച്ചു. മറ്റ് ചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തി. അത്രയേറെ വൈറലായിരുന്നു ആ നൃത്ത ചുവടുകള്‍. 

ട്രന്‍റിയായ പാട്ടിനൊത്ത് തങ്ങളുടെ ചുവടുകള്‍ വയ്ക്കുന്ന രണ്ട് കുട്ടികളെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നാലെ രണ്ട് ബര്‍ത്തുകള്‍ക്കിടയിലെ പരിമിതമായ സ്ഥലത്ത് വച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ പാട്ടിനനുസരിച്ച് ശരീര ചനങ്ങള്‍ നടത്തുന്നു. കുട്ടികള്‍ ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണെന്ന് നെറ്റിസണ്‍സ് ഒന്നടക്കം പറയുന്നു. ഒരു സ്റ്റേജിലോ അല്ലെങ്കില്‍ അതിനായി ഒരുക്കിയ ഒരു സ്ഥലത്തോ നൃത്തം ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ തങ്ങള്‍ എവിടെയാണോ അവിടം ഒരു സ്റ്റേജാക്കി മാറ്റി നൃത്തം ചെയ്യുകയെന്നാല്‍ അത് ചെറിയ കാര്യമല്ലെന്ന് നെറ്റിസണ്‍സ് പറയുന്നു. വീഡിയോയില്‍ ഉള്ള പെണ്‍കുട്ടികളാകട്ടെ ട്രെയിനിലെ ബര്‍ത്തും ചെറിയ ഇടനാഴിയും എന്തിന് രണ്ട് ബെര്‍ത്തുകള്‍ക്കിടയിലെ ചെറിയ സ്ഥലം പോലും വ്യക്തമായി ഉപയോഗിച്ച് കൊണ്ടാണ് പാട്ടിനൊപ്പിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്. 

 

മഹാരാഷ്ട്രയിലെ കടുവാ സങ്കേതത്തില്‍ നിന്നും 2000 വര്‍ഷം പഴക്കമുള്ള ആധുനിക സമൂഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

@vaidehihihaha എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി,'സഹോദരാ, ട്രെയിനിൽ എന്‍റെ കൂടെയുള്ള ആളുകൾക്ക് മുന്നിലിരിക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല.' മണിക്കൂറുകള്‍ക്കകം വീഡിയോ മുപ്പത് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. പിന്നാലെ  നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേര്‍ ഒത്തുകൂടിയപ്പോള്‍ വിമര്‍ശിച്ചും നിരവധി പേരെത്തി. കുട്ടികള്‍ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും ഇത് ഫെമിനിസത്തിന്‍റെ ഫലമാണെന്നും ചിലര്‍ കുറിച്ചു. കുട്ടികള്‍ക്കെതിരെ റെയില്‍വേ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ചിലരെത്തി.  

ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios