ബോണസായി കിട്ടിയ കാശ് കുട്ടികള്‍ക്ക് വേണ്ടി ചെലവഴിച്ച് അധ്യാപകന്‍; സര്‍ക്കാറിന് നാണമില്ലേയെന്ന് സോഷ്യല്‍ മീഡിയ
മലേഷ്യയിലെ ഒരു സ്കൂളിലെ അധ്യാപകനാണ് കമാൽ ഡാർവിൻ. തന്‍റെ ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ പഠനവും പഠന സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.
വീട് കഴിഞ്ഞാൽ വിദ്യാർത്ഥികൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്ന സ്ഥലം വിദ്യാലയമാണന്ന് സംശയലേശമന്യേ പറയാം. എങ്കിൽക്കൂടിയും പലപ്പോഴും നമ്മുടെ വിദ്യാലയങ്ങൾ പരിമിതമായ സൗകര്യങ്ങളിൽ ഞെങ്ങിഞെരുങ്ങാറുണ്ട്. പല്ലപ്പോഴും ഇത്തരം അവസ്ഥകളോട് ബന്ധപ്പെട്ട അധികാരകൾ ബോധപൂർവം മുഖം തിരിക്കുന്നത് ഏറെ ദുഖകരമായ കാര്യമാണ്. എന്നാൽ, ഇവിടെ ഒരു അധ്യാപകൻ തനിക്ക് ബോണസായി കിട്ടിയ തുക തന്‍റെ കുട്ടികളുടെ ക്ലാസ്സ് റൂം നവീകരിക്കുന്നതിനായി ചെലവഴിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി.
വിയർഡ് കായ എന്ന ഇൻസ്റ്റാഗ്രാം പേജാണ് കമാൽ ഡാർവിൻ എന്ന ഈ അധ്യാപകനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അധ്യാപകനെ കുറിച്ചുള്ള പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന്‍റെ ആത്മാർത്ഥതയേയും അർപ്പണബോധത്തെയും അഭിനനന്ദിക്കുന്നത്. "നന്ദി ടീച്ചർ" എന്ന കുറിപ്പോടെയാണ് കമാൽ ഡാർവിൻ എന്ന ഹീറോയെ അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.
മലേഷ്യയിലെ ഒരു സ്കൂളിലെ അധ്യാപകനാണ് കമാൽ ഡാർവിൻ. തന്‍റെ ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ പഠനവും പഠന സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. ഇതിൽ കുട്ടികൾക്ക് ഇരിക്കാനായി പുതിയ ഇരിപ്പിടങ്ങളും ഊണുമേശയും കബോർഡുകളുമൊക്കെ ഉൾപ്പെടുന്നു. കൂടാതെ വർണാഭമായ രീതിയിൽ ക്ലാസ് മുറി ചായമടിച്ച് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസത്തിനും ഏറ്റവും നവീനമായ വിദ്യാഭ്യാസ സൗകര്യങ്ങൾക്കും ഇപ്പോൾ ഊന്നൽ കൊടുക്കുകയാണന്നും ഏറ്റവും മികച്ച അന്തരീക്ഷത്തിൽ തന്‍റെ വിദ്യാർത്ഥികളും പഠിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ശമ്പളത്തിനൊപ്പം കിട്ടിയ അധിക തുക ഇത്തരത്തിൽ ചെലവഴിച്ചതെന്നുമാണ് കമാൻ ഡാർവിൻ പറയുന്നത്. വലിയ പ്രോത്സാഹനമാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്‍റെ പ്രവർത്തിക്ക് ലഭിക്കുന്നത്. ഇതെല്ലാം ചെയ്യേണ്ട അധികാരിക്കൾക്ക് നാണമില്ലേയെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ സംശയമുയർത്തി.
'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !