അപ്രതീക്ഷിതമായി സീലിന്റെ കെട്ടിപ്പിടിക്കൽ, നീന്തുന്നതിനിടെ യുവാവിന് സർപ്രൈസ്, വൈറലായി വീഡിയോ
പെട്ടെന്ന് സീൽ അയാളെ കെട്ടിപ്പിടിക്കുന്നത് പോലെ അയാളുടെ ദേഹത്തേക്ക് ചായുന്നു. അപ്രതീക്ഷമായ സീലിന്റെ കടന്നു വരവിൽ അയാൾ ഒന്ന് പകച്ച് പോകുന്നുണ്ട് എങ്കിലും അയാളും തിരികെ സീലിനെ കെട്ടിപ്പിടിക്കുന്നത് പോലെ കാണാം.
സീലുകൾക്ക് വികാരം പ്രകടിപ്പിക്കാൻ സാധിക്കുമോ? സാധിക്കും എന്നാണ് പറയുന്നത്. എന്നാൽ, അത് പ്രകടിപ്പിക്കുന്ന രീതി മറ്റ് മനുഷ്യരിൽ നിന്നും ജീവികളിൽ നിന്നും വ്യത്യസ്തമായിരിക്കും. കോപം, ദേഷ്യം, സന്തോഷം എന്നിവയെല്ലാം പ്രകടിപ്പിക്കാൻ സീലുകൾക്ക് സാധിക്കും എന്നാണ് പറയുന്നത്.
എന്നിരുന്നാലും, സഹാനുഭൂതി, ആത്മാവബോധം എന്നിവ പോലുള്ള കൂടുതൽ സങ്കീർണ്ണമായ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇവയ്ക്ക് കഴിയുമോ എന്നതൊന്നും കണ്ടെത്തിയിട്ടില്ല. ഈ വിഷയത്തിലൊക്കെ ഇപ്പോഴും പഠനം നടന്നു കൊണ്ടിരിക്കുകയാണ്.
ഏതായാലും ഒരു സീലിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതിൽ സീൽ ഒരാളെ കെട്ടിപ്പിടിക്കുന്നത് കാണാം. ഈ വീഡിയോ കാണുന്ന ആരുടേയും മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരും എന്ന കാര്യത്തിൽ സംശയമില്ല.
Gabriele Corno ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ മെഡിറ്ററേനിയൻ കടലിൽ ഒരാൾ നീന്തുന്നത് കാണാം. അതിനിടയിൽ ഒരു സീൽ അയാളുടെ അടുത്തേക്ക് വരികയാണ്. പെട്ടെന്ന് സീൽ അയാളെ കെട്ടിപ്പിടിക്കുന്നത് പോലെ അയാളുടെ ദേഹത്തേക്ക് ചായുന്നു. അപ്രതീക്ഷമായ സീലിന്റെ കടന്നു വരവിൽ അയാൾ ഒന്ന് പകച്ച് പോകുന്നുണ്ട് എങ്കിലും അയാളും തിരികെ സീലിനെ കെട്ടിപ്പിടിക്കുന്നത് പോലെ കാണാം.
സീൽ കെട്ടിപ്പിടിച്ചപ്പോൾ അയാൾ ഹാപ്പിയാവുന്നുണ്ട്. അയാൾ പിന്നാലെ സീലിനെ തന്നോട് ചേർത്ത് നിർത്തി താലോലിക്കുന്നതും തലോടുന്നതും കാണാം. ഏതായാലും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോ കണ്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. മനസിന് സന്തോഷം നൽകുന്ന വീഡിയോ എന്നാണ് മിക്ക ആളുകളും കമന്റ് നൽകിയിരിക്കുന്നത്.
വീഡിയോ കാണാം: