ബോട്ടിനുനേരെ കുതിച്ചുചാടി തിളങ്ങുന്ന കണ്ണുകളുള്ള ഒരു കടല്‍ജീവി, ജീവനുംകൊണ്ട് പാഞ്ഞ് മത്സ്യത്തൊഴിലാളി
വീഡിയോയില്‍, ഏതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ കടല്‍ജീവി ഇയാളുടെ ബോട്ടിന് നേരെ കുതിക്കുകയാണ്. ബോട്ടിന് വേഗം കൂട്ടുന്തോറും അതിന്‍റെ വേഗവും കൂടുന്നുണ്ട്.
തിളങ്ങുന്ന കണ്ണുകളുള്ള ഒരു കടല്‍ജീവി(Sea creature). അത് ഒരു മത്സ്യത്തൊഴിലാളി(Fisherman)യുടെ ബോട്ടിന് പിന്നാലെ കുതിക്കുകയാണ്. മത്സ്യത്തൊഴിലാളി ജീവനുംകൊണ്ട് ബോട്ടിൽ വേഗത്തില്‍ പാഞ്ഞുപോവുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ബ്രസീലിലെ ഏറ്റവും തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുൾ തീരത്ത് നിന്നാണ് ഈ ഭയപ്പെടുത്തുന്ന വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളിയുടെ പേര് വ്യക്തമല്ല. 'അത് എന്നെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍, ഏതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ കടല്‍ജീവി ഇയാളുടെ ബോട്ടിന് നേരെ കുതിക്കുകയാണ്. ബോട്ടിന് വേഗം കൂട്ടുന്തോറും അതിന്‍റെ വേഗവും കൂടുന്നുണ്ട്. വീഡിയോയില്‍ ജീവിയെ ശരിക്കും തെളിഞ്ഞ് കാണാനാവുന്നില്ല. പക്ഷേ, അതിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ വീഡിയോയില്‍ വ്യക്തമാണ്. അങ്ങനെ അത് ബോട്ടിന് നേരെ ചാടുന്നത് കാണാം. പക്ഷേ, മത്സ്യത്തൊഴിലാളി അതിനേക്കാള്‍ വേഗത്തില്‍ ബോട്ട് ഓടിച്ചുകൊണ്ട് പോവുകയാണ്.
കഴിഞ്ഞ വർഷം, ഒരു ഓസ്‌ട്രേലിയൻ മത്സ്യത്തൊഴിലാളിക്ക് മൂന്ന് സ്രാവുകളുമായി പോരാടേണ്ടി വന്നിരുന്നു. വിശന്നിരുന്ന സ്രാവുകള്‍ ഇയാളുടെ കയ്യിൽ നിന്ന് മത്സ്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്തുള്ള കൊക്കോസ് ദ്വീപുകളിലായിരുന്നു സംഭവം. ഇയാള്‍ സ്രാവിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്.