'കുത്തിയൊലിച്ച് ഹിമാചല്‍'; ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഭയപ്പെടുത്തുന്ന പ്രളയ ദൃശ്യങ്ങള്‍ കാണാം !
നോക്കി നില്‍ക്കെ വീടുകള്‍ ഇടിഞ്ഞ് താഴുന്ന നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വലിയ ട്രക്കുകള്‍ ഡ്രൈവറോഡ് കൂടി ഒഴുകിപ്പോകുന്ന വീഡിയോകളും പങ്കുവയ്ക്കപ്പെട്ടു. തെരുവുകളിലൂടെ മലമുകളില്‍ നിര്‍മ്മാണത്തിനായെത്തിച്ച മരത്തടികളും മറ്റും ചെളിയോടു കൂടി ഓഴുകി അടിയുന്ന വീഡിയോകളും കൂട്ടത്തിലൂണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയ്ക്ക് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ ശക്തമായ മണ്ണിടിച്ചിലും അതിരൂക്ഷമായ മഴവെള്ളപ്പാച്ചിലും വന്‍ നാശനഷ്ടം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ജലവിതരണ പദ്ധതികൾ തകരാറിലാവുകയും ജലസ്രോതസ്സുകളിൽ ചെളി അടിഞ്ഞുകൂടുകയും ചെയ്തതോടെ ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംല ജലക്ഷാമത്തിന്‍റെ പിടിയിലായി. സംസ്ഥാനമൊട്ടുക്കും പ്രളയജലമൊഴുകുമ്പോള്‍ കുടിക്കാന്‍ തുള്ളിവെള്ളമില്ലാത്ത അവസ്ഥയിലാണ് ഷിംലയില്‍. ചെളി അടിഞ്ഞുകൂടിയതിനെ തുടർന്ന് ഷിംലയിലേക്കുള്ള ജലവിതരണം മൂന്നിലൊന്നിൽ താഴെയായി കുറഞ്ഞു, സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ മൂന്നോ നാലോ ദിവസം കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ആശ്വാസകരമായ ഏക വാര്‍ത്ത, ഹിമാചൽ പ്രദേശിലെയും വടക്കൻ പഞ്ചാബിലെയും ഹരിയാനയിലെയും സമീപ പ്രദേശങ്ങളിലെ തീവ്രമായ മഴ ജൂലൈ 11 മുതൽ ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) പ്രവചനം മാത്രമാണ്. അതേസമയം വടക്കുകിഴക്കൻ ഇന്ത്യയിലും അതിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യയിലും മഴ അതിശക്തമായിത്തുടരാനും സാധ്യതയുണ്ട്. അടുത്ത 4-5 ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം നേരിയതോ മിതമായതോ ആയ സാമാന്യം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് വരും ദിവസങ്ങളിൽ ഉയർന്നേക്കും. മഴ സംസ്ഥാനത്തൊട്ടാകെ മഴ കനത്ത നാശം നഷ്ടമാണ് സൃഷ്ടിച്ചത്.
വിവാഹത്തിന് വരുന്നവര്‍ 50 ഡോളറില്‍ കൂടിയ വിവാഹ സമ്മാനങ്ങളുമായി വന്നാല്‍ മതിയെന്ന് വധു !
ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ നിന്നും 1,400 വർഷം പഴക്കമുള്ള തന്ത്രയാന ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടെത്തി
ഭാരം കൂടിയതിനാല്‍ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി !
ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ
പബ്ജി കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിലെത്തിയ ഭാര്യയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനി ഭര്‍ത്താവ് !
ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ; 80 ശതമാനം വീട്ടിലും സർക്കാർ ഉദ്യോഗസ്ഥർ!
നീരാളിയെ വിഴുങ്ങി, അന്നനാളത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി 55 -കാരൻ
റോളർകോസ്റ്റർ റൈഡിങ്ങിന് കയറിയവർ തലകീഴായി കിടന്നത് മൂന്നു മണിക്കൂറിലേറെ!
തെരുവിൽ 6000 രൂപ ഉപേക്ഷിച്ച് യൂട്യൂബറുടെ പരീക്ഷണം; പിന്നീട് സംഭവിച്ചത്
കരകവിഞ്ഞ നദികളിലെ പാലങ്ങള്‍ എല്ലാം തന്നെ ഒലിച്ച് പോയി. പല പ്രദേശവും ഒറ്റപ്പെട്ടു. ഇന്‍റര്‍നെറ്റ്, വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. മലനിരകള്‍ ഇടിഞ്ഞ് വീണതോടെ റോഡുകള്‍ തകര്‍ന്നു. റെയില്‍വേ പാളങ്ങള്‍ കാണാതായി. നദീതീരത്തെ ബഹുനില കെട്ടിടങ്ങള്‍ പലതും ഒലിച്ച് പോയി. നോക്കി നില്‍ക്കെ വീടുകള്‍ ഇടിഞ്ഞ് താഴുന്ന നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വലിയ ട്രക്കുകള്‍ ഡ്രൈവറോഡ് കൂടി ഒഴുകിപ്പോകുന്ന വീഡിയോകളും പങ്കുവയ്ക്കപ്പെട്ടു. തെരുവുകളിലൂടെ മലമുകളില്‍ നിര്‍മ്മാണത്തിനായെത്തിച്ച മരത്തടികളും മറ്റും ചെളിയോടു കൂടി ഓഴുകി അടിയുന്ന വീഡിയോകളും കൂട്ടത്തിലൂണ്ടായിരുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയായി 15 ലേറെ ആളുകള്‍ മരിച്ചു. ഈ മാസം ഹിമാചലിൽ 69 ശതമാനം അധിക മഴയാണ് ലഭിച്ചതെന്ന് കണക്കുകള്‍ കാണിക്കുന്നു. 160.6 മില്ലിമീറ്റർ മഴ സാധാരണ ലഭിക്കേണ്ടിടത്ത് ജൂലൈ 1 മുതൽ ജൂലൈ 9 വരെയുള്ള മൺസൂൺ കാലത്ത് ലഭിച്ചത് 271.5 മില്ലിമീറ്റർ മഴയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക