ഓടുന്ന ട്രെയിനിനു പിന്നാലെയോടി യാത്രക്കാരനെ രക്ഷിച്ചു, താരമായി ആര്‍ പി എഫ് ജവാന്‍

പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലുള്ള വിടവിലേക്ക് വീഴാനൊരുങ്ങിയ യാത്രക്കാരന്റെ ജീവന്‍ അതിസാഹസികമായാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ വിശാല്‍ കുമാര്‍ രക്ഷിച്ചത്. 

RPF Jawan saves train passenger from death

പലപ്പോഴും നിനച്ചിരിക്കാത്ത സമയത്താണ് അപകടങ്ങള്‍ വരുന്നത്. ഇതില്‍ പലതും നമ്മുടെ അശ്രദ്ധകള്‍ മൂലമാണ് ഉണ്ടാകുന്നത്. ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയും ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറിയുമൊക്കെ ദിനംപ്രതി അപകടങ്ങള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ അപകടത്തില്‍പ്പെട്ട ഒരാളെ സ്വന്തം ജീവന്‍ പണയം വെച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഒരു ജവാന്‍. പ്ലാറ്റ്‌ഫോമിലേക്ക് ഓടിയെത്തിയ ട്രെയിന്‍ നിര്‍ത്തുന്നതിനു മുന്‍പേ ഒരാള്‍ ട്രെയിനിലേക്ക് ചാടി കയറിയതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിക്കിടന്ന ഇയാള്‍ പാലത്തിലേക്ക് വീണുപോകുന്നതിനു മുന്‍പേ അതിസാഹസികമായി ആര്‍ പി എഫ് ജവാന്‍ രക്ഷിക്കുകയായിരുന്നു.

ഒക്ടോബര്‍ 12 ബുധനാഴ്ച മധ്യപ്രദേശിലെ നഗ്ദ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ അപകടത്തില്‍ പെട്ടത്. 

 

പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുന്നതിനു മുന്‍പേ പുഷ്പക് എക്സ്പ്രസില്‍ ഒരാള്‍ ചാടി കയറാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ അയാള്‍ക്ക് ട്രെയിനിന് ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ തൂങ്ങിക്കിടന്ന ഇയാള്‍ അല്പ ദൂരം അങ്ങനെതന്നെ മുന്നോട്ടു നീങ്ങി. ഇതിനിടെയാണ് ആര്‍പിഎഫ് ജവാന്‍  വിശാല്‍ കുമാറാണ് യാത്രക്കാരനെ രക്ഷിച്ചത്. 

പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലുള്ള വിടവിലേക്ക് വീഴാനൊരുങ്ങിയ യാത്രക്കാരന്റെ ജീവന്‍ അതിസാഹസികമായാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ വിശാല്‍ കുമാര്‍ രക്ഷിച്ചത്. യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഇദ്ദേഹം ട്രെയിനിനൊപ്പം വേഗത്തില്‍ ഓടിയാണ് ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടത്.

സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞു. സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ ലഹോട്ടി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ധീരതയ്ക്കും ജാഗ്രതയ്ക്കും അദ്ദേഹം ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ ലഹോട്ടി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

മുമ്പും ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നിരവധി യാത്രക്കാരുടെ ജീവനാണ് ഓരോ ദിവസവും ഇത്തരത്തില്‍ രക്ഷിക്കുന്നത്
 

Latest Videos
Follow Us:
Download App:
  • android
  • ios