കടലിൽ 4,000 അടി താഴ്ചയിൽ കണ്ടെത്തിയ അപൂർവ 'ഗ്ലോയിംഗ് ജെല്ലിഫിഷ്', വൈറലായി വീഡിയോ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് മനോഹരമായ ഈ കാഴ്ചയെ വീണ്ടും വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്.

rare jellyfish video went viral

സാമൂഹിക മാധ്യമങ്ങളിൽ ഓരോ നിമിഷവും നിരവധി വീഡിയോകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവയിൽ ചില വീഡിയോകൾ നമ്മെ ഏറെ രസിപ്പിക്കുകയും മറ്റു ചിലത് അലോസരപ്പെടുത്തുകയും ചെയ്യും. എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ തീർച്ചയായും നിങ്ങളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും. കാരണം അത്രമാത്രം മനോഹരവും അപൂർവവുമായ ഒരു കാഴ്ചയാണ് ആ വീഡിയോ സമ്മാനിക്കുന്നത്.

സമുദ്രത്തിന്റെ ആഴത്തട്ടിലെ കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. ഇന്നോളം നമ്മൾ കണ്ടിട്ടില്ലാത്ത കൗതുകകരമായ കാഴ്ചകളുടെ ഒരു കലവറയായാണ് പലപ്പോഴും സമുദ്രത്തെ വിശേഷിപ്പിക്കാറ്. ആഴത്തിലേക്ക് ചെല്ലും തോറും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകളാണ് സമുദ്രം നമുക്ക് സമ്മാനിക്കാറുള്ളത്. അത്തരത്തിൽ ഒരു കാഴ്ചയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

കടലിൽ നിന്ന് 4000 അടി താഴ്ച്ചയിൽ കണ്ടെത്തിയ ഒരു അപൂർവ്വയിനം ജെല്ലി ഫിഷിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. തീർത്തും വർണ്ണാഭമായതും വീണ്ടും വീണ്ടും കാണാൻ തോന്നുന്നതുമായ ഈ മനോഹരമായ സമുദ്ര ജീവിയെ കണ്ടെത്തിയത് ഓഷ്യൻ എക്‌സ്‌പ്ലോറേഷൻ ട്രസ്റ്റിൽ നിന്നുള്ള ആഴക്കടൽ പര്യവേക്ഷണ സംഘം ആണ്. മെക്സിക്കോയിലെ ബാജ കാലിഫോർണിയ തീരത്ത് കടലിൽ നിന്ന് 4,000 അടി താഴെയായാണ് ഈ ജെല്ലി ഫിഷിനെ കണ്ടെത്തിയത്. വാക്കുകൾ കൊണ്ട് പറയാൻ സാധിക്കാത്ത വിധം മനോഹരമായ വർണ്ണങ്ങളാൽ നിറഞ്ഞതാണ് ഈ ജെല്ലി ഫിഷ്. 

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് മനോഹരമായ ഈ കാഴ്ചയെ വീണ്ടും വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. 'ദൈവത്തിൻറെ മനോഹരമായ ഒരു സൃഷ്ടി' എന്ന ക്യാപ്ഷനോടെയാണ് ചിലർ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios