സ്‍കൂളിൽ വച്ച് പ്രിൻസിപ്പലിന്റെ ഫേഷ്യൽ, വീഡിയോ പകർത്തിയ അധ്യാപികയുടെ കൈ കടിച്ചു മുറിച്ചു, സംഭവം യുപിയില്‍
പിന്നെ കാണുന്നത് അനം ഖാൻ തന്റെ കൈ ക്യാമറയിൽ കാണിക്കുന്നതാണ്. അതിൽ തന്റെ കയ്യിലെ കടിയേറ്റ പാടും അവൾ കാണിച്ചു കൊടുക്കുന്നുണ്ട്. ദേഷ്യം വന്ന പ്രിൻസിപ്പൽ തന്നെ കടിച്ചതാണ് എന്നാണ് അവൾ പറയുന്നത്. മുറിവിൽ നിന്നും ചോര പൊടിയുന്നതും കാണാം.
അധ്യാപകർ പല കാരണങ്ങൾ കൊണ്ടും ക്ലാസുകൾ ഒഴിവാക്കാറുണ്ട്. എന്നാലും, ഇത്തർ പ്രദേശിലെ ഉന്നാവോയിൽ നിന്നുള്ള ഈ പ്രിൻസിപ്പലിന്റെ അത്രയും വരില്ല. പ്രൈമറി സ്കൂൾ പ്രിൻസിപ്പലായ ഇവർ ക്ലാസ് സമയത്ത് ക്ലാസ് ഒഴിവാക്കി സ്കൂളിൽ നിന്നും ഫേഷ്യൽ ചെയ്യുകയായിരുന്നു. ഇത് റെക്കോർഡ് ചെയ്ത മറ്റൊരു അധ്യാപികയെ ഇവർ കടിക്കുകയും ചെയ്തു.
വിചിത്രമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രിൻസിപ്പലായ സംഗീതാ സിംഗാണ് സ്കൂൾ സമയത്ത് സ്കൂൾ കെട്ടിടത്തിലിരുന്ന് ഫേഷ്യൽ ചെയ്തത്. ഈ സമയത്ത് അധ്യാപികയായ അനം ഖാൻ അങ്ങോട്ട് കടന്നു ചെല്ലുകയും സംഭവം ക്യാമറയിൽ പകർത്തുകയുമായിരുന്നു. വൈറലായിരിക്കുന്ന വീഡിയോയിൽ പ്രിൻസിപ്പൽ അടുക്കള പോലെയുള്ള ഒരു മുറിക്കകത്തിരുന്ന് ഫേഷ്യൽ ചെയ്യുന്നത് കാണാം. മറ്റൊരു സ്ത്രീയാണ് പ്രിൻസിപ്പലിന്റെ മുഖത്ത് ഫേഷ്യൽ ചെയ്യുന്നത്.
പെട്ടെന്ന് സംഗീത സിംഗ് ഞെട്ടുന്നതാണ് കാണുന്നത്. അതായത്, അധ്യാപികയായ അനം ഖാൻ ഈ രംഗം റെക്കോർഡ് ചെയ്യുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടതായിരിക്കണം. പിന്നെ കാണുന്നത് അനം ഖാൻ തന്റെ കൈ ക്യാമറയിൽ കാണിക്കുന്നതാണ്. അതിൽ തന്റെ കയ്യിലെ കടിയേറ്റ പാടും അവൾ കാണിച്ചു കൊടുക്കുന്നുണ്ട്. ദേഷ്യം വന്ന പ്രിൻസിപ്പൽ തന്നെ കടിച്ചതാണ് എന്നാണ് അവൾ പറയുന്നത്. മുറിവിൽ നിന്നും ചോര പൊടിയുന്നതും കാണാം.
ബിഘപൂർ പൊലീസ് പ്രിൻസിപ്പലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ പകർത്തിയ അധ്യാപികയുടെ മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അധ്യാപികയായ അനം ഖാൻ പരാതി നൽകിയിട്ടുണ്ട് എന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ് എന്നും ബിഘപൂർ സർക്കിൾ ഓഫീസർ മായാ റായ് പറയുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനങ്ങളാണ് പ്രിൻസിപ്പലിന് നേരെ ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം