വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ളതോ? ഫേസ്ബുക്ക് ലൈവിലെ ദൃശ്യങ്ങൾ വൈറലാകുന്നു
ആ സമയം തന്നെ സിഗ്നൽ കട്ട് ആവുകയും കറുത്ത സ്ക്രീൻ തെളിയുകയും ചെയ്യുന്നു. ഈ സമയം ദൃശ്യങ്ങൾ ഒന്നും കാണാൻ സാധിക്കുന്നില്ലെങ്കിലും ആളുകളുടെ കരച്ചിൽ വീഡിയോയിൽ കേൾക്കാം.
ആ ദൃശ്യങ്ങൾ പകർത്തുമ്പോൾ അയാൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഏതാനും നിമിഷങ്ങൾക്കുള്ളിൽ താൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ വിമാനം തകർന്നു വീഴുമെന്ന്. അതെ, നേപ്പാൾ വിമാനാപകടത്തിന് തൊട്ടുമുൻപായി വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ യാത്രക്കാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച് ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
നേപ്പാളിൽ വൻ വിമാന ദുരന്തം: 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു
ഞായറാഴ്ചയാണ് ലോകത്തെ നടുക്കിയ നേപ്പാൾ വിമാന ദുരന്തം ഉണ്ടായത്. വിമാന അപകടത്തിൽ മുഴുവന്‍ പേരുടെയും ജീവൻ നഷ്ടമായി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പറക്കുകയായിരുന്ന യതി എയർലൈൻസിന്റെ എടിആർ-72 വിമാനം ആണ് അപകടത്തിൽപ്പെട്ട് തകർന്നുവീണത്. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരാണ് നേപ്പാൾ യാത്രാവിമാനത്തിൽ ഉണ്ടായിരുന്നത്. സെൻട്രൽ നേപ്പാളിലെ പൊഖാറയിൽ പുതുതായി തുറന്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ഇത് നദീതടത്തിൽ പതിച്ചതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ദുരന്തം ഉണ്ടാകുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപ് ഒരു ഇന്ത്യൻ യാത്രക്കാരൻ ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നുമില്ലെങ്കിലും വിമാനത്തിനുള്ളിലെ ഇന്ത്യക്കാരനായ യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ എന്ന പേരിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പൈലറ്റായ ഭർത്താവ് മരിച്ചത് വിമാനാപകടത്തിൽ, ഇപ്പോൾ അഞ്ജുവും; നൊമ്പരമായ ജീവിതങ്ങൾ
ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് യാത്ര ചെയ്ത നാല് യാത്രക്കാരിൽ ഒരാളായ സോനു ജയ്‌സ്വാളാണ് ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് എന്നാണ് പറയപ്പെടുന്നത്. മരിച്ചവരിൽ ജയ്‌സ്വാളും ഉൾപ്പെടുന്നു. വീഡിയോയുടെ തുടക്കത്തിൽ സോനു പുഞ്ചിരിക്കുന്നതും ശാന്തമായിരുന്നു പുറത്തെ കാഴ്ചകൾ കാണുന്നതുമാണ് കാണുന്നത്. വിമാനത്തിനുള്ള യാത്ര ആസ്വദിച്ചിരിക്കുന്ന മറ്റു യാത്രക്കാരെയും കാണാം. പെട്ടെന്ന് തന്നെ ചെറിയൊരു കുലുക്കം ഉണ്ടാകുകയും വിമാനത്തിന് പുറത്ത് തീ കാണുകയും ചെയ്യുന്നു.
ആ സമയം തന്നെ വീഡിയോയുടെ സിഗ്നൽ കട്ട് ആവുകയും കറുത്ത സ്ക്രീൻ തെളിയുകയും ചെയ്യുന്നു. ഈ സമയം ദൃശ്യങ്ങൾ ഒന്നും കാണാൻ സാധിക്കുന്നില്ലെങ്കിലും ആളുകളുടെ കരച്ചിൽ വീഡിയോയിൽ കേൾക്കാം. ഉടൻതന്നെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ ഏറെ വൈകാരികമായാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.