തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് സിംഹം, സമ്പന്നന്റെ വളർത്തുമൃഗം, പണമുള്ളവർക്കെന്തുമാവാം എന്ന് സോഷ്യൽമീഡിയ
ഇങ്ങനെ സിംഹം തെരുവിലൂടെ അലയുന്നത് അതിനും നാട്ടുകാര്‍ക്കും ഭീഷണിയാണ്. ഏതായാലും ഈ സംഭവം മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്.
കംബോഡിയയിലെ ഒരു തെരുവിലൂടെ നടന്നുപോകുന്ന ഒരു സിംഹമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നത്. പൊതുവിടത്തിലൂടെ കൂടെയാരുമില്ലാതെ തനിച്ച് നടന്നു നീങ്ങുകയാണ് സിംഹം. വളരെ പെട്ടെന്ന് തന്നെ ഈ സിംഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു ട്വിറ്റർ ത്രെഡിൽ, സ്കോട്ടിഷ് പത്രപ്രവർത്തകൻ ആൻഡ്രൂ മാക്ഗ്രിഗർ മാർഷൽ എഴുതി, 'നോം പെനിലെ ചൈനീസ് ബിസിനസുകാരനും സമ്പന്നനനുമായ ക്വി സിയാവോയുടെ വളര്‍ത്തുമൃഗമായ സിംഹം തെരുവിൽ തനിച്ച് അലഞ്ഞു നടക്കുകയായിരുന്നു. ഈ ഭ്രാന്തും ക്രൂരതയും എത്രകാലം തുടരാൻ അനുവദിക്കും? '
'കുറച്ച് മാസങ്ങൾക്ക് മുമ്പ് വന്യജീവി അധികാരികൾ വീട്ടിൽ നിന്ന് സിംഹത്തെ പിടികൂടിയിരുന്നു. എന്നാൽ ഇത് കംബോഡിയയിലെ സമ്പന്നരായ കുട്ടികൾക്കിടയിൽ ക്രോധത്തിന് ഇടയാക്കി, സമ്പന്നരായ ആളുകൾക്ക് അവർ ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ കഴിയുമെന്നാണ് അവര്‍ കരുതുന്നത്' എന്നും മാർഷൽ എഴുതി.
പിന്നീട് കംബോഡിയന്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കൂട്ടിലിട്ട് വളര്‍ത്താമെന്ന ധാരണയുടെ പുറത്ത് സിംഹത്തെ വിട്ട് നല്‍കുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു, 'സിംഹത്തിന്‍റെ നഖങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ അത് ഇപ്പോഴും ഒരു ഭീഷണിയാണ്. ഈ അവസ്ഥകളിൽ ജീവിക്കുന്നത് സിംഹത്തിന്റെ ക്ഷേമത്തിനും എതിരാണ്.'
ഇങ്ങനെ സിംഹം തെരുവിലൂടെ അലയുന്നത് അതിനും നാട്ടുകാര്‍ക്കും ഭീഷണിയാണ്. ഏതായാലും ഈ സംഭവം മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇതെന്‍റെ അയല്‍പക്കത്താണ് എന്നും സിംഹം ആക്രമിക്കാന്‍ തുടങ്ങിയാലെന്ത് ചെയ്യുമെന്നും ഒരാള്‍ കുറിച്ചു. മറ്റൊരാള്‍ കുറിച്ചത് വന്യമൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളായി സൂക്ഷിക്കാനനുവദിക്കുന്നതിലെ അപകടം ഇതാണ് എന്നാണ്.