പ്ലാസ്റ്റിക് കൂടിൽ തല കുടുങ്ങി, ജീവനുവേണ്ടി പോരാടി മൈന, ചർച്ചയായി വീഡിയോ
ഇതിനിടയിൽ ഒരാൾ പക്ഷിയെ കണ്ടെത്തി തലയിൽ നിന്ന് പാക്കറ്റ് നീക്കം ചെയ്യുകയും അതിന്‍റെ ജീവൻ രക്ഷിക്കുകയും ചെയ്തു.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങൾ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണിത്. ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ മൈനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ച തന്നെയാണ് സൃഷ്ടിച്ചത്. ഒരു പ്ലാസ്റ്റിക് പാക്കറ്റിൽ തല കുടുങ്ങിയതിനെ തുടർന്ന് ജീവനുവേണ്ടി പോരാടുന്ന മൈനയുടെ 19 സെക്കൻഡ് വരുന്ന വീഡിയോ ക്ലിപ്പ് ആണിത്. ട്വിറ്റർ ഉപയോക്താവ് അഫ്രോസ് ഷായാണ് പോസ്റ്റ് ചെയ്തത്.
ക്ലിപ്പിൽ കാണുന്നത് പോലെ, പക്ഷിയുടെ തല ഒരു പ്ലാസ്റ്റിക് പാക്കറ്റിനുള്ളിൽ കുടുങ്ങി. അത് സ്വയം മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ഇതിനിടയിൽ ഒരാൾ പക്ഷിയെ കണ്ടെത്തി തലയിൽ നിന്ന് പാക്കറ്റ് നീക്കം ചെയ്യുകയും അതിന്‍റെ ജീവൻ രക്ഷിക്കുകയും ചെയ്തു.
പ്ലാസ്റ്റിക് മലിനീകരണം കാരണം മൃഗങ്ങളും പക്ഷികളും ഭയങ്കരമായി കഷ്ടപ്പെടുന്നുവെന്ന് അഫ്രോസ് ഷാ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ ആവർത്തിച്ചു.
"ഒരു മൈന ഒരു കാട്ടിൽവച്ച് ഒരു ലഘുഭക്ഷണ പാക്കറ്റിൽ തല കുടുങ്ങിയ നിലയില്‍. ഇത് ഒറ്റത്തവണ ഉപയോഗത്തിന് പറ്റിയ മൾട്ടി ലെയർ പാക്കേജിംഗ് (MLP) ആണ്. ഉത്പാദിപ്പിക്കുക, വാങ്ങുക, തിന്നുക, മാലിന്യങ്ങൾ ഉണ്ടാക്കുക... ഞങ്ങളുടെ സന്നദ്ധപ്രവർത്തകൻ അതിനെ SGNP വനത്തിൽ സ്വതന്ത്രമാക്കി. ഈ നിർഭാഗ്യകരമായ ജീവികൾ ജീവിക്കാൻ പോരാടുന്നു” അഫ്രോസ് ഷാ പറഞ്ഞു.
വീഡിയോ കാണാം: