ഹേ പ്രഭു ക്യാ ഹുവാ; വീഡിയോ കണ്ട് ചായപ്രേമികളൊന്നടങ്കം ചോദിക്കുന്നു, എന്തിനിത് ചെയ്തു?
ചായയെ കുറിച്ച് പിന്നെ പറയേണ്ടല്ലോ? ഇന്ത്യക്കാർക്ക് ചായ ഒരു ഡ്രിങ്ക് മാത്രമല്ല. മറിച്ച് ഒരു വികാരം തന്നെയാണ്. ഏത് അവസ്ഥയിലാണെങ്കിലും ഒരു കപ്പ് ചൂടുചായ കുടിച്ചാൽ ആകെ ശരീരവും മനസ്സും ഒന്നുഷാറാകുന്നവരാണ് ഇന്ത്യക്കാരിൽ അധികവും.
ഭക്ഷണകാര്യത്തിൽ പരീക്ഷണം നടത്തുന്നത് ഇന്ത്യയിൽ ഒരു പുതിയ കാര്യമല്ല. പലതരം ഫ്യൂഷനുകളും വെറൈറ്റികളും എല്ലാം നടത്തി നോക്കാറുണ്ട്. എന്നാൽ, അതിൽ പലതും ഭക്ഷണപ്രേമികളെ ദേഷ്യം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഭക്ഷണപ്രേമികളെ ദേഷ്യം കൊള്ളിക്കുന്ന ഒരു ഐറ്റം എത്തിയിരിക്കുന്നത് മോയേ മോയേ രസഗുള ചായയാണ്.
ഇതെന്തൂട്ടാണ് സംഭവം എന്നാണോ? രസഗുള ഇട്ടുവച്ച ചായ തന്നെ. ചെന എന്ന വീട്ടിലുണ്ടാക്കുന്ന പാൽക്കട്ടിയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന പലഹാരമാണ് രസഗുള. ചെനയും റവയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നീട് ഇത് പഞ്ചസാര ലായനിയിലിട്ട് തിളപ്പിക്കുകയും ചെയ്യും. ബംഗാളിലും ഒറീസയിലുമാണ് രസഗുളപ്രിയർ ഏറെയും. അവിടെയാണ് ഇത് ഏറെ കാണുന്നതും.
ചായയെ കുറിച്ച് പിന്നെ പറയേണ്ടല്ലോ? ഇന്ത്യക്കാർക്ക് ചായ ഒരു ഡ്രിങ്ക് മാത്രമല്ല. മറിച്ച് ഒരു വികാരം തന്നെയാണ്. ഏത് അവസ്ഥയിലാണെങ്കിലും ഒരു കപ്പ് ചൂടുചായ കുടിച്ചാൽ ആകെ ശരീരവും മനസ്സും ഒന്നുഷാറാകുന്നവരാണ് ഇന്ത്യക്കാരിൽ അധികവും. മിക്കവാറും ബോറടിച്ച് നിൽക്കുമ്പോൾ എന്നാലൊരു ചായ കുടിച്ചാലോ എന്നാണ് പലരും ആദ്യം ചോദിക്കുന്നത് തന്നെ. എന്നാൽ, ഈ ചായ കണ്ടവർ ഒന്നടങ്കം ചോദിക്കുന്നത് ബട്ട് വൈ, അഥവാ ഇതെന്തിന് ചെയ്തു എന്നാണ്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് ദ ഫൂഡ്ഡീ പാണ്ടയാണ്. വീഡിയോയിൽ കാണുന്നത് ഒരു ഗ്ലാസാണ്. അതിൽ ഒരു രസഗുളയും ഇടുന്നുണ്ട്. പിന്നീട്, അതിലേക്ക് സ്ട്രോങ്ങ് ചായ ഒഴിക്കുകയാണ്. എന്നാൽ, ഈ പുതിയ പരീക്ഷണം അങ്ങോട്ട് ഏറ്റില്ല. മോയേ മോയേ എന്ന് പേരിട്ടിരിക്കുന്ന ഈ ചായയ്ക്ക് ആളുകളെ ആകർഷിക്കാൻ സാധിച്ചില്ല എന്നാണ് കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. എന്തിനിത് ചെയ്തു എന്നാണ് പലരുടേയും സംശയം.
വായിക്കാം: എന്നാലും ഇതെങ്ങനെ? സീനിയർ പൊലീസ് ഓഫീസറുടെ കസേരയിലിരിക്കുന്നത് ആരെന്ന് കണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം