സിനിമയെ വെല്ലുന്ന രം​ഗം, കള്ളന്മാരെ പിന്തുടർന്ന് പൊലീസ്, റോഡ് നിറയെ പണം

വീഡിയോയിൽ ഒരു തിരക്കുള്ള ഹൈവേ കാണാം. അതിലൂടെ ഒരു നീല ഷെവർലെ പാഞ്ഞു വരികയാണ്. അതിനെ, ഒരു കൂട്ടം പൊലീസ് വാഹനങ്ങൾ പിന്തുടരുന്നുണ്ട്.

money rain in Chilean highway

ചിലിയിൽ കഴിഞ്ഞ ദിവസം നടന്നത് ഒരു ഹോളിവുഡ് സിനിമയിലെ രം​ഗം പോലുള്ള ഒരു സംഭവമാണ്. റോഡിൽ നിറയെ പണം. എങ്ങനെ സംഭവിച്ചു എന്നല്ലേ? കള്ളന്മാരെ ചേസ് ചെയ്യുകയായിരുന്നു പൊലീസ്. ആ സമയം കള്ളന്മാർ പണമടങ്ങിയ ബാ​ഗ് റോഡിലേക്ക് വലിച്ചെറിഞ്ഞു. അതോടെ അതിലുണ്ടായിരുന്ന പണം മുഴുവനും റോഡിലാകെ ചിതറി കിടന്നു. 

കള്ളന്മാർ ഒരു ചൂതാട്ടകേന്ദ്രത്തിലാണ് കൊള്ള നടത്തിയത്. പിന്നീട് അവിടെ നിന്നും കടന്നു കളയുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് പിന്നാലെ പൊലീസും വച്ചുപിടിച്ചു. ഒരു ഘട്ടമെത്തിയപ്പോൾ പൊലീസ് തങ്ങളെ പിന്തുടരുന്നുണ്ട് എന്ന് മനസിലാക്കിയ കള്ളന്മാർ പണമടങ്ങിയ ഒരു ബാ​ഗ് ഹൈവേയിലേക്ക് വലിച്ചെറിയുകയായിരുന്നു. 

പുഡഹുവൽ ന​ഗരത്തിലാണ് സംഭവം നടന്നത്. ഏതായാലും ഇങ്ങനെ ഒക്കെ ചെയ്തു എങ്കിലും കള്ളന്മാർക്ക് പൊലീസിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല. സാന്റിയാ​ഗോ ന​ഗരത്തിൽ വച്ച് പൊലീസ് ഇവരെ പിടികൂടുക തന്നെ ചെയ്തു. ഈ സംഭവങ്ങൾ സിസിടിവി -യിൽ പതിയുകയും നിരവധി ആളുകൾ ട്വിറ്ററിൽ അവ ഷെയർ ചെയ്യുകയും ചെയ്തു. 

വീഡിയോയിൽ ഒരു തിരക്കുള്ള ഹൈവേ കാണാം. അതിലൂടെ ഒരു നീല ഷെവർലെ പാഞ്ഞു വരികയാണ്. അതിനെ, ഒരു കൂട്ടം പൊലീസ് വാഹനങ്ങൾ പിന്തുടരുന്നുണ്ട്. അതോടെ കാറിൽ നിന്നും പണമടങ്ങിയ ഒരു കറുത്ത ബാ​ഗ് പുറത്തേക്ക് ഇടുകയാണ്. തുറന്ന നിലയിലാണ് ബാ​ഗ് ഹൈവേയിലേക്ക് ഇടുന്നത്. ഷെവർലെയെ പിന്തുടരുന്നതിനിടയിൽ ഒരു പൊലീസ് വാഹനം പൈസയുടെ മുകളിലൂടെ പോകുന്നതും കാണാം. അത് ബാ​ഗിന് മുകളിലൂടെ പോയതോടെ പൈസ നാനാഭാ​ഗത്തും ചിതറുകയാണ്. 

ഒരു കാർ ഷെവർലെയെ പിന്തുടരുകയും മറ്റ് പൊലീസുകാർ പണം ശേഖരിക്കുകയും ​ഗതാ​ഗതം നിയന്ത്രിക്കുകയും ചെയ്തു. ഏതായാലും മോഷ്ടിക്കപ്പെട്ട ഭൂരിഭാ​ഗം പണവും പൊലീസ് തിരിച്ചെടുത്തു. കുറച്ച് കാറ്റിൽ പറന്നുപോവുകയും കുറച്ച് സ്ഥലത്തുണ്ടായിരുന്ന വിരുതന്മാർ കൈക്കലാക്കുകയും ചെയ്തിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios