ഹെലിപാഡിൽ യുവാവിന്റെ 'ഡെയർഡെവിൾ സെൽഫി സ്റ്റണ്ട്'; രൂക്ഷ വിമർശനവുമായി നെറ്റിസൺസ്

ഹെലികോപ്റ്റർ പറന്നുയരാൻ തുടങ്ങുന്നതിന്റെ ദൃശ്യങ്ങളിലാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടന്നാണ് അവിടേക്ക് ഒരു ചെറുപ്പക്കാരൻ ഓടിവരുന്നത്.

mans daredevil selfie stunt at helipad rlp

സെൽഫി ഭ്രമത്തിൽ സ്വന്തം ജീവൻ അപകടത്തിൽ ആക്കിയവരുടെ എണ്ണം ചെറുതല്ല. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സെൽഫി സ്റ്റണ്ടിൽ  ജീവൻ നഷ്ടപ്പെട്ടവരുടെ നിരവധി വാർത്തകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഹെലിപാഡിനുള്ളിൽ നിന്നുകൊണ്ട് സെൽഫി എടുക്കാൻ ഒരു ചെറുപ്പക്കാരൻ നടത്തിയ അതിസാഹസിക ശ്രമം കടുത്ത വിമർശനത്തിനാണ് ഇടയാക്കിയത്. 

കേദാർനാഥ് ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യുന്നതിനിടയിലാണ് സെൽഫി എടുക്കാൻ ഉള്ള ആവേശത്തിൽ ഒരു ചെറുപ്പക്കാരൻ ഹെലിപാഡിനുള്ളിലേക്ക് ഓടിക്കയറുകയും ഗുരുതരമായ സുരക്ഷാ ഭീഷണി ഉണ്ടാക്കുകയും ചെയ്തത്. ഹെലിപാഡ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ ആണ് ഈ ചെറുപ്പക്കാരൻ ജീവൻ രക്ഷപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ ആരോ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച ആവുകയാണ്. സെൽഫി ഭ്രമം പൂണ്ട ചെറുപ്പക്കാരന്റെ പെരുമാറ്റത്തെക്കുറിച്ച് രൂക്ഷ വിമർശനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

ഗ്രാമവാസികൾക്ക് യൂട്യൂബറുടെ മോമോസ് പാർട്ടി, വൈറലായി വീഡിയോ

ഹെലികോപ്റ്റർ പറന്നുയരാൻ തുടങ്ങുന്നതിന്റെ ദൃശ്യങ്ങളിലാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടന്നാണ് അവിടേക്ക് ഒരു ചെറുപ്പക്കാരൻ ഓടിവരുന്നത്. ആദ്യം അയാൾ ഹെലിപാഡിന് പുറത്തുനിന്നുകൊണ്ടുതന്നെ ഹെലികോപ്റ്റർ പറന്നുയരുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നു. തുടർന്ന് ഹെലിപാഡിനുള്ളിലേക്ക് കയറി തൻറെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഹെലിപാഡിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽ ഈ ചെറുപ്പക്കാരൻ പെട്ടത്. 

ഉടൻതന്നെ ഒരാൾ ഓടിയെത്തി ഹെലിപാഡിനുള്ളിൽ നിന്നും അയാളെ വലിച്ച് പുറത്തേക്ക് ഇറക്കുന്നു. ഒരുപക്ഷേ ആ ജീവനക്കാരന്റെ ഇടപെടൽ അല്പം വൈകിയിരുന്നെങ്കിൽ വലിയ അപകടം സംഭവിച്ചിരുന്നേനെ എന്ന കാര്യത്തിൽ സംശയമില്ല. തുടർന്ന് മറ്റു രണ്ട് ഹെലിപാഡ് ജീവനക്കാർ കൂടി എത്തി യുവാവിനെ അവിടെ നിന്നും തല്ലി ഓടിക്കുന്നതിന്റെയും ദൃശ്യങ്ങൾ കാണാം. 
 

Latest Videos
Follow Us:
Download App:
  • android
  • ios