കിട്ടേണ്ടത് കിട്ടിയാലെങ്കിലും നിർത്തുമോ? എവിടെ; ഇ റിക്ഷയുടെ മുകളിൽ റീൽ, മൂക്കുംകുത്തി താഴേക്ക്, വീഡിയോ

നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ ഡ്രൈവർ അപ്രതീക്ഷിതമായി വാഹനത്തിന്റെ വേഗത കൂട്ടിയതോടെയാണ് ബാബു സിംഗ് റോഡിലേക്ക് തെറിച്ചു വീണത്.

man shooting reel fall off from E Rickshaw video

സോഷ്യൽ മീഡിയയിൽ താരങ്ങളാകാൻ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി വീഡിയോകൾ ചിത്രീകരിക്കുന്ന പ്രവണത ഇപ്പോൾ  വർദ്ധിച്ചു വരികയാണ്. ഇത്തരം അപകടങ്ങളുടെ നിരവധി വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതാ സമാനമായ രീതിയിൽ മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 

ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷയുടെ മുകളിൽ നിന്ന് ഡാൻസ് കളിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി നിലത്തേക്ക് വീഴുന്ന ഒരു യുവാവാണ് വീഡിയോയിൽ. അപകടത്തിൽ ഇയാൾക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല, അതിനു മുൻപുതന്നെ വീഡിയോ അവസാനിക്കുന്നു. വീഡിയോ ദൃശ്യങ്ങൾ വൈറൽ ആയതോടെ വലിയ വിമർശനമാണ് യുവാവിനെതിരെ  ഉയരുന്നത്.

ജീത്ത് എന്ന ചിത്രത്തിലെ ബോളിവുഡ് ഗാനമായ 'തു ധർതി പേ ചാഹേ ജഹാൻ ഭീ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതിനിടയാണ് യുവാവ് ഇ റിക്ഷയുടെ മുകളിൽ നിന്നും വീണത്. ബാബു സിംഗ് എന്ന വ്യക്തിയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും. 

നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഇ റിക്ഷ ഡ്രൈവർ അപ്രതീക്ഷിതമായി വാഹനത്തിന്റെ വേഗത കൂട്ടിയതോടെയാണ് ബാബു സിംഗ് റോഡിലേക്ക് തെറിച്ചു വീണത്. അതിനിടയിൽ വാഹനത്തില്‍ പിടിത്തമിടുന്നുണ്ട്. അതിനാൽ താഴേക്ക് വീണോ എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല, അപകടം ഉണ്ടായ ഉടൻതന്നെ വീഡിയോ അവസാനിപ്പിച്ചതിനാൽ, ഇദ്ദേഹത്തിൻറെ പരിക്ക് എത്രമാത്രം ഗുരുതരമാണ് എന്ന കാര്യവും വ്യക്തമല്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Babu Singh (@babusingh7160)

മാർച്ച് 18 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഏകദേശം 9 ദശലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. 1,80,000-ലധികം ലൈക്കുകളും ലഭിച്ചു. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്. ചിലരൊക്കെ യുവാവിന്റെയും ഡ്രൈവറുടെയും കഴിവിനെ അഭിനന്ദിച്ചപ്പോൾ മറ്റൊരു വിഭാ​ഗം യുവാവിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios