Asianet News MalayalamAsianet News Malayalam

'ഇത് വെറും ഷോ ഓഫ്, അതിന്റെ കോലം നോക്കൂ'; സിംഹത്തിന്റെ വായ ബലമായി തുറന്ന് യുവാവ്, വീഡിയോ

പിന്നീട് കാണുന്നത്, അയാൾ സിംഹത്തിന്റെ വായ ബലമായി തുറപ്പിക്കുന്നതാണ്. എന്ത് സന്തോഷം കിട്ടുന്നതിന് വേണ്ടിയാണ് അയാൾ ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് എന്ന് ആരായാലും ചോദിച്ചു പോകും.

man opening lions jaws video sparks outrage in social media
Author
First Published Oct 20, 2024, 12:13 PM IST | Last Updated Oct 20, 2024, 12:13 PM IST

വന്യമൃ​ഗങ്ങൾ എന്നാൽ വെറും തമാശയാണോ എന്ന് സംശയം ജനിപ്പിക്കുന്ന അനേകം വീഡിയോകൾ ഇന്ന് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കടുവയുടെ കൂടെ നടക്കാൻ പോകുന്നതും, ആനകളെ പ്രകോപിപ്പിക്കുന്നതും എല്ലാം അതിൽ പെടും. അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, miansaqib363 എന്ന യൂസറാണ്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു സിംഹത്തിനൊപ്പം നടന്നു വരുന്നതാണ്. വളരെ സ്വാഭാവികമായി, ഭയമോ സങ്കോചമോ ഒന്നും കൂടാതെയാണ് ഇയാൾ‌ സിംഹത്തിനൊപ്പം നടന്നു വരുന്നത്. 

പിന്നീട് കാണുന്നത്, അയാൾ സിംഹത്തിന്റെ വായ ബലമായി തുറപ്പിക്കുന്നതാണ്. എന്ത് സന്തോഷം കിട്ടുന്നതിന് വേണ്ടിയാണ് അയാൾ ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് എന്ന് ആരായാലും ചോദിച്ചു പോകും. സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും വാങ്ങുന്നതിന് വേണ്ടിയാണ് അയാൾ ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്ന് വ്യക്തമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mian Saqib (@miansaqib363)

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഒരാൾ ചോദിച്ചത്, ശരിക്കും എന്തിനാണ് ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്നത് എന്നാണ്. സിംഹം ഒരു വന്യമൃ​ഗമാണ് എന്നത് മറന്നു പോകരുത് എന്നായിരുന്നു മറ്റ് ചിലരുടെ ഓർമ്മപ്പെടുത്തലുകൾ. 

ഇത് വെറും ഷോ ഓഫാണ്, ആ സിംഹത്തിന്റെ കോലം നോക്കൂ, ക്ഷീണിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ചവരും ഉണ്ട്. സിംഹത്തെ കാണുമ്പോൾ ആ അഭിപ്രായം ശരി വയ്ക്കാൻ നമുക്ക് തോന്നുകയും ചെയ്യും. വളരെ ക്ഷീണിച്ച രൂപത്തിലാണ് വീഡിയോയിൽ കാണുന്ന സിംഹം ഉള്ളത്. 

മക്കളെ 23 -ാം നിലയിലെ എസി യൂണിറ്റിന് മുകളിലിരുത്തി അമ്മ, എല്ലാം ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios